ചൊല്ലി, അവരെ സമാധാനത്തിലേക്ക് തെളിച്ചു കൂട്ടിയാറെ, കൂട്ടക്കാരനിൽ സാഹസം ചെയ്യുന്നവൻ അവനെ ഉന്തിക്കളുഞ്ഞു: നിന്നെ ഞങ്ങളിൽ പ്രഭുവും ന്യായകൎത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രക്കാരനെ ഒടുക്കിയ കണക്കെ എന്നെയും ഒടുക്കവാൻ ഭാവിക്കുന്നുവൊ? എന്നു പറഞ്ഞു. ആ വാക്കനാൽ മോശെ മണ്ടിപോയി, മിദ്യാൻ ദേശത്തിൽ പ്രവാസിയായി, അവിടെ രണ്ടു മക്കളെ ജനിപ്പിച്ചു. നാല്പത്താണ്ടു തികഞ്ഞപ്പോൾ, സിനായ്മലയുടെ മരുവിൽ കൎത്താവിൻ ദൂതൻ പടൎപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായ ദൎശനത്തെ മോശെ കണ്ട് ആശ്ചൎയ്യപ്പെട്ടു വിചാരിച്ചു നോക്കുവാൻ അടുത്തു ചെല്ലുമ്പോൾ, കൎത്താവിന്റെ ശബ്ദം അവനോട് ഉണ്ടായിതു: അബ്രഹാമിൻ ദൈവം ഇഛ്ശാക്കിൻ ദൈവം യാക്കോബിൻ ദൈവം എന്നു നിന്റെ പിതാക്കന്മാരുടെ ദൈവമായതു ഞാൻ തന്നെ. എന്നിട്ടു മോശെ കുമ്പിതനായി ചമഞ്ഞു നോക്കുവാൻ തുനിയാതെ നിന്നു. കൎത്താവ് അവനോടു: നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ, കാലുകളിൽ നിന്നു ചെരിപ്പ് ഊരിക്കളക എന്നും, മിസ്രയിൽ എന്റെ ജനത്തിൻ പീഡയെ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു. അവരെ വിടുവിപ്പാൻ ഇറങ്ങി വന്നു ഇപ്പോൾ വാ, നിന്നെ മിസ്രയിലേക്ക് അയക്കട്ടെ എന്നും പറഞ്ഞു. നിന്നെ പ്രഭുവും ന്യായകൎത്താവും ആക്കിയത് ആർ എന്ന് അവർ തള്ളിപ്പറഞ്ഞ മോശയെ തന്നെ ദൈവം മുൾപടൎപ്പിൽ കാണായ ദൂതന്റെ കൈതുണയായിട്ട്, പ്രഭുവും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. ഇവൻ മിസ്രദേശത്തിലും ചെങ്കടലിലും മരുവിലും നാല്പതു സംവത്സരം കൊണ്ട് അതിശയങ്ങളും അടയാളങ്ങളും ചെയ്തു വന്ന് അവരെ പുറപ്പെടുവിച്ചു. (൩, ൨൨) ദൈവമായ യഹോവ നിങ്ങൾക്കു സഹോദരരിൽനിന്ന് എന്നെ പോലെ ഒരു പ്രവാചകനെ എഴുനീല്പിക്കും; ആയവനെ നിങ്ങൾ കേൾപ്പു എന്ന് ഇസ്രയേൽ പുത്രന്മാരോടു പറഞ്ഞ മോശെ ഇവൻ തന്നെ. സിനായ്മലമേൽ അവനോടു സംസാരിക്കുന്ന ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭക്കൂട്ടത്തിൽ ഇരുന്നവനും, ജീവനുള്ള അരുളപ്പാടുകളെ നമുക്കു തരുവാൻ കൈക്കൊണ്ടവനും, നമ്മുടെ പിതാക്കന്മാർ അധീനരാകുവാൻ മനസ്സില്ലാതെ, ഹൃദയം കൊണ്ടു മിസ്രയിലേക്കു തിരിഞ്ഞു അഹരോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |