ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൮. അ.

പ്പൻ ചെയ്യുന്ന അടയാളങ്ങളെ കണ്ടുംകൊണ്ട്, അവൻ പറയുന്നവ ഒരുമനപ്പെട്ടു. ശ്രദ്ധിച്ചു കൊണ്ടിരുന്നു. അശുദ്ധാത്മാക്കളാകട്ടെ. ഉറഞ്ഞ പലരിൽനിന്നും മഹാ ശബ്ദത്തോടെ ആൎത്തുംകൊണ്ടു പുറപ്പെട്ടു, അനേകം വാതരോഗികൾക്കും മുടന്തൎക്കും സൌഖ്യം വന്നു. ആ പട്ടണത്തിൽ വലിയ സന്തോഷം ഉണ്ടാകയും ചെയ്തു. ശിമോൻ എന്നു പേരുള്ളോരു പുരുഷനൊതാൻ വലിയൊന്ന് എന്നു ചൊല്ലി. ആ പട്ടണത്തിൽ ആഭിചാരം ചെയ്തു ശമൎയ്യ ജാതിയെ ഭ്രമിപ്പിച്ചും പാൎത്തിരുന്നു. ഇവൻ ദൈവത്തിന്റെ മഹാ ശക്തി എന്നുവെച്ച് ആബാലവൃദ്ധം എപ്പോരും അവനെ ശ്രദ്ധിച്ചുകൊള്ളും. അവൻ ആഭിചാരങ്ങൾകൊണ്ട് ഏറിയകാലം ഭ്രമിപ്പിക്കയാലത്രെ ശ്രദ്ധിച്ചതും. പിന്നെ ദേവരാജ്യവും യേശുക്രിസ്തന്റെ നാമവും സംബന്ധിച്ചവ ഫിലിപ്പൻ സുവിശേഷിക്കുന്നത് അവർ വിശ്വസിച്ചപ്പോൾ, പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു വന്നു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റുകൊണ്ടു ഫിലിപ്പനോടും ഊറ്റിരുന്നു പാൎക്കുമ്പോൾ, വലിയ ശക്തികളും അടയാളങ്ങളും സംഭവിക്കുന്നതു കണ്ടു ഭ്രമിച്ചു. അന്തരം യരുശലേമിലെ അപോസ്തലന്മാർ ശമൎ‌യ്യ്യ ദേവവചനത്തെ കൈക്കൊണ്ടപ്രകാരം കേട്ടാറെ, പേത്രനേയും യോഹനാനേയും, അവരുടെ അടുക്കെ അയച്ചു. ആയവർ ഇറങ്ങി ചെന്ന് അവൎക്കു വിശുദ്ധാത്മാവ് ലഭിക്കേണ്ടതിന്ന്, അവൎക്കായി പ്രാൎത്ഥിച്ചു. ആയതൊ അന്നേവരെ അവരിൽ ആരുടെ മേലും വീണിരുന്നില്ല; അവർ കൎത്താവായ യേശുവിൻ നാമത്തിൽ സ്നാനം ഏറ്റിരുന്നതെ ഉള്ളൂ. അപ്പോൾ, അവരുടെ മേൽ കൈകളെ വെക്കുകയാൽ, വിശുദ്ധാത്മാവ് ലഭിച്ചു വന്നു. അപോസ്തലർ കൈകൾ വെക്കുന്നതിനാൽ, വിശുദ്ധാത്മാവ് നല്കപ്പെടുന്നതു ശിമോൻ നോക്കികണ്ട്, അവൎക്കു ദ്രവ്യം കൊണ്ടു വന്നു: ഞാനും ആരുടെ മേൽ കൈകളെ വെച്ചാലും അവനു വിശുദ്ധാത്മാവ്, കിട്ടുവാനുള്ള അധികാരം നിങ്ങൾ തിരികെ വേണ്ടു എന്നു പറഞ്ഞാറെ, പേത്രൻ അവനോടു ചൊല്ലിയതു: ദൈവത്തിന്റെ സമ്മാനം ദ്രവ്യം കൊടുത്തു വാങ്ങുവാൻ തോന്നുകകൊണ്ടു നീയുമായി നിന്റെ പണം നാശത്തിൽ ആയ്പേക! നിന്റെ ഹൃദയം ദൈവത്തിൻ മുമ്പാറ്റെ നേരുള്ളതല്ലായ്കകൊണ്ട് ഈ കാൎയ്യത്തിൽ നിണക്കു പങ്കും ചീട്ടും ഇല്ല.

൨൯൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/317&oldid=163767" എന്ന താളിൽനിന്ന് ശേഖരിച്ചത്