ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൦. അ.

നത്തിന്നു വളരെ ഭിക്ഷകൾ ചെയ്തും, നിത്യം ദൈവത്തോടു യാചിച്ചും പോരുമ്പോൾ, ഏകദേശം പകലത്തെ ഒമ്പതാം മണിക്കു ദൎശനം സംഭവിച്ചതിൽ ദേവദൂതൻ അരികത്തു വന്നു, തന്നോടു: കോന്നേല്യ! എന്നു പറയുന്നതു സ്പഷ്ടമായി കണ്ടു. ആയവനെ ഉറ്റു നോക്കി ഭയവശനായ് ചമഞ്ഞു: കൎത്താവെ! എന്താകുന്നു? എന്നു ചൊല്ലിയാറെ, അവനോടു പറഞ്ഞിതു: നിന്റെ പ്രാൎത്ഥനകളും ഭിക്ഷകളും ഓൎക്കപ്പെടുവാൻ ദൈവത്തിൻ മുമ്പിൽ കയറി വന്നു. ഇപ്പോഴൊ യാഫൊവിൽ ആളുകളെ അയച്ചു, പേത്രൻ എന്ന മറു നാമമുള്ളൊരു ശിമോനെ വരുത്തുക; അവൻ കടപ്പുറത്തു വീടുള്ള തോല്ക്കൊല്ലനായ ശിമോൻ എന്നവനോട് അതിഥിയായ്പാൎക്കുന്നു [നീ ചെയ്യേണ്ടുന്നത് അവൻ നിന്നോട് ഉരെക്കും]. എന്നു ചൊല്ലി ദൂതൻ പോയപ്പോൾ, അവൻ ഭൃത്യന്മാരിൽ ഇരുവരേയും, തന്നോട് ഉറ്റിരുന്നു പാൎക്കുന്നവരിൽ ദേവഭക്തിയുള്ളൊരു സേവകനേയും വിളിച്ച്, അവരെ എല്ലാം വിവരിച്ചു കേൾപിച്ചു, യാഫൊവിലേക്ക് അയക്കയും ചെയ്തു. പിറ്റെ നാൾ അവർ യാത്ര പോയി പട്ടണത്തോട് അണയുമ്പോൾ, പേത്രൻ ആറാം മണിക്കു പുരമേൽ പ്രാൎത്ഥിപ്പാൻ കരേറി. പിന്നെ വിശപ്പു വന്നു കത്തലടക്കുവാൻ ഭാവിച്ചു; അങ്ങേയോർ ഒരുക്കുമ്പോൾ തന്നെ അവന് ഒരു പാരവശ്യം സംഭവിച്ചിട്ടു; വാനം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടി പോലെ ഒരു പാത്രം നാല് അറ്റങ്ങളിലും കെട്ടീട്ട് ഇറക്കിവിട്ടു ഭൂമിയിൽ കിഴിഞ്ഞു വരുന്നതും കാണുന്നു. ആയ്തിൽ ഭൂമിയിലെയെല്ലാ നാല്ക്കാലികളും മൃഗങ്ങളും ഇഴജാതികളും വാനത്തിലെ പറജാതികളും (കാണ്മാൻ) ഉണ്ടു. ഒരു ശബ്ദം അവനോടു: പേത്ര, എഴുനീറ്റ് അറുത്തു തിന്നുകൊൾക എന്ന് ഉണ്ടായാറെ, പേത്രൻ പറഞ്ഞു: അരുതല്ലൊ കൎത്താവെ! തീണ്ടലൊ അശുദ്ധിയൊ ഉള്ളതൊന്നും ഞാൻ ഒരു നാളും തിന്നിട്ടില്ലല്ലൊ! ആ ശബ്ദം പിന്നെയും അവനോടു: ദൈവം ശുദ്ധീകരിച്ചവ നീ തീണ്ടലാക്കൊല്ല. എന്നുള്ളതു മൂന്നുകുറി സംഭവിച്ചു, പാത്രം പെട്ടന്നു വാനത്തിലേക്ക് എടുത്തുകൊള്ളപ്പെട്ടു.

ഈ കണ്ട ദൎശനം എന്തുപോൽ, എന്നു പേത്രൻ തന്നിൽ തന്നെ ബുദ്ധിമുട്ടി നോക്കുമ്പോൾ, കൊൎന്നേല്യൻ അയച്ചു വന്ന പുരുഷന്മാർ ഇതാ ശിമോന്റെ വീടു ചോദിച്ചറിഞ്ഞു, പടിപ്പു

൨൯൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/323&oldid=163774" എന്ന താളിൽനിന്ന് ശേഖരിച്ചത്