ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൨. അ.

നോക്കുമ്പോൾ, സഭയാൽ അവനുവേണ്ടി ദൈവത്തോടു ശ്രദ്ധയേറിയ പ്രാൎത്ഥന ഉണ്ടായിനടന്നു. ഹെരോദാ അവനെ വരുത്തി കാണിപ്പാൻ ഓങ്ങുമ്പോൾ, രാത്രിയിൽ പേത്രൻ രണ്ടു ചങ്ങലകളാൽ കെട്ടുപെട്ടു. രണ്ടു സേവകരുടെ നടുവിൽ കിടന്നു കറങ്ങുന്നു വാതില്ക്കു മുമ്പെ തടവിനെ സൂക്ഷിക്കുന്ന കാവല്ക്കാരും ഉണ്ടു. അന്നു കണ്ടാലും കൎത്താവിന്ദൂതൻ എത്തിനിന്നു വെളിച്ചം അറിയിൽ പ്രകാശിച്ചു അവൻ പേത്രനെ ഭാഗത്തുതട്ടി: വേഗത്തിൽ എഴുനീല്ക്ക! എന്നുണൎത്തി, ഉടനെ അവന്റെ ചങ്ങലകൾ കൈകളിൽനിന്നു വീണു പോയി. ദൂതൻ അവനോട്: അര കെട്ടി ചെരിപ്പുകളെ ഇട്ടു മുറുക്ക, എനു പറഞ്ഞപ്രകാരവും അവൻ ചെയ്തു. പിന്നെ: നിന്റെ വസ്ത്രം പുതെച്ച്. എന്റെ പിന്നാലെ വാ! എന്നു പറഞ്ഞു. അവനും പിഞ്ചെന്നു പുറപ്പെട്ടു, ദൂതനാൽ ഉണ്ടാകുന്നതു സത്യം എന്നറിയാതെ, ദൎശനം കാണുന്നപ്രകാരം നിരൂപിച്ചുകൊണ്ടു നടന്നു. അവർ ഒന്നാം കാവലിലും രണ്ടാമതിലും കൂടിക്കടന്നു പട്ടണത്തിൽ ചൊല്ലുന്ന ഇരിമ്പുവാതില്ക്കൽ എത്തി; അതും അവൎക്ക് സ്വതെ തുറന്നുകൂടി, അവർ പുറപ്പെട്ട് ഒരു തെരുവിനെ പിന്നിട്ടു പോയ ഉടനെ ദൂതൻ അവനെ വിട്ടു പിരികയും ചെയ്തു. അപ്പോൾ, പേത്രൻ തന്നിലായ്പന്നു പറഞ്ഞു: കൎത്താവ് തന്റെ ദൂതനെ അയച്ചു, ഹെരോദാവിൻ കയ്യിൽനിന്നും, യഹൂദവംശത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ പറിച്ചെടുത്തു എന്ന് ഇപ്പോൾ സത്യമായി അറിയുന്നു. എന്നു ബോധിച്ചു മാൎക്ക എന്ന് മമുനാമമുള്ള യോഹനാന്റെ അമ്മയായ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാൎത്ഥിച്ചിരിക്കുമ്പോൾ, അവൻ പടിപ്പുരക്കെൽ മുട്ടിയാറെ, റോദ എന്നൊരു ബാല,ക്കാരത്തി കോപാൻ അണഞ്ഞുവന്നു. പേത്രന്റെ ഒച്ച തിരിഞ്ഞു വന്നു സന്തോഷത്താൽ പടിപ്പുരയെതുറക്കാതെ അകത്ത് ഓടി പേത്രൻ പടിപ്പുരമുന്നിൽ നില്ക്കുന്നപ്രകാരം അറിയിച്ചു. അവർ അവളോടു ഭ്രാന്തിയാകുന്നു എന്നു പറഞ്ഞാറെ, അവൾ ഉള്ളതെന്നു നിഷ്കൎഷിച്ചു ചെല്ലുമ്പോൾ, അവന്റെ ദൂതനാകുന്നു എന്ന് അവർ പറഞ്ഞു പോയി. പേത്രൻ മുട്ടി മുട്ടി നില്ക്കുന്നതിനാൽ അവർ തുറന്ന് അവനെ കണ്ടു വിസ്മയിച്ചു. എന്നാറെ, അവർ മിണ്ടാതിരിപ്പാൻ അവൻ കൈപൊങ്ങിച്ചു, കൎത്താവ് തടവിൽനിന്നു പുറപ്പെടുവിച്ചപ്ര

൩൦൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/329&oldid=163780" എന്ന താളിൽനിന്ന് ശേഖരിച്ചത്