ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE ACTS OF THE APOSTLES XII, XIII കാരം വിവരിച്ചു കേൾപിച്ചു; ഇത് യാക്കോബ് മുതലായ സഹോദരന്മാൎക്ക് അറിയിപ്പിൻ എന്നു ചൊല്ലി പുറപ്പെട്ടു വേറൊരുസ്ഥലത്തേക്കു യാത്രയായി. പകലായപ്പോൾ. പേത്രൻ എന്തായിപോയി എന്നു സേവകർ കലങ്ങിയപോയത് അല്പമല്ല.ഹെരോദാ അവനെ ചോദിച്ചു. കാഞ്ഞാണു കാവല്ക്കാരെ വിസ്തരിച്ചു വധിപ്പാൻ കല്പിച്ചു; പിന്നെ യഹൂദയെ വിട്ടു, കൈസൎ‌യ്യയിൽ ഇറങ്ങിയപോയി പാൎത്തു. അന്നു തുൎ‌യ്യർ ചിദോന്യരോടും അവന്ന് ഉൾപോർ ഉണ്ടായാൽ തങ്ങളുടെ നാട്ടിനെ രാജാവിൻറെതു പുലൎത്തുന്നതാകകൊണ്ട് അവർ ഒരുമനപ്പെട്ടു വന്നുകണ്ടു രാജാവിൻ പള്ളിയറക്കാരനായ ബ്ലസ്തനെ സമ്മതിപ്പിച്ചുകൊണ്ടു സന്ധിപ്പാൻ അപേക്ഷിച്ചു. നിശ്ചയിച്ച ദിവസത്തിൽ ഹെരോദാ രാജമയവസ്ത്രം ഉടുത്തു ദദ്രാസനത്തിൽ ഇരുന്നു ജനസംഘത്തിൽ അവരോടു പ്രസംഗിച്ചരുളി. ജനസംഘമൊ: അല്ലയൊ ദേവൻറെ ശബ്ദം മനുഷ്യൻറെതല്ല! എന്നു ആൎപ്പുകൂട്ടി. അവൻ ദൈവത്തിനു തേജസ്സ് കൊടായ്ക്കയാൽ കൎത്താവിൻ ദൂതൻ പെട്ടന്ന് അവനെ തച്ചു. അവൻ കൃമികൾക്ക് ഇരയായി വീൎപ്പു മുട്ടിപോകയും ചെയ്തു. പിന്നെ ദേവവചനം വൎദ്ധിച്ചു പെരുകിപോന്നു. ബൎന്നബാവും ശൌലും ആ ശശ്രൂഷ നിവൃത്തിച്ചശേഷം മാൎക്ക എന്ന യോഹനാനെ കൂട്ടികൊണ്ടു യരുശാലമിൽ നിന്നു മടങ്ങി പോന്നു. അദ്ധ്യായം പുറജാതികൾക്ക് സുവിശേഷം അയപ്പാൻ അന്ത്യൊഹ്യസഭ മുതിൎന്നതു ( ) പിസിദ്യ നാടുകളിലെ പ്രയാണം അന്ത്യൊഹ്യയിൽ ഉണ്ടായിരിക്കുന്ന സഭയിൽ ബൎന്നബാവും നിഗർ എന്നുള്ള ശിമോനു, കുറേനേക്കാരനായ ലൂക്യനും, ഇടപ്രഭവായ ഹെരോദാവോട് ഒന്നിച്ചു വളൎന്ന മനഹെമും, ശൌലും ഇവർ പ്രവാചകരും ഉപദേഷ്ടാക്കളും ആയിട്ടുണ്ട്. അവർ കൎത്താവിനെ ഉപാസിച്ചും ഉപോഷിച്ചും കൊള്ളുന്പോൾ, വിശുദ്ധാത്മാവ് പറഞ്ഞു. ഞാൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചാക്കിയ പണിക്കായിട്ട് അവരെ എനിക്ക് വേൎത്തിരിപ്പിൻ! എന്നാറെ (സഭക്കാർ) ഉപോഷിച്ചു പ്രാൎത്ഥിച്ച് അവരിൽ കൈകൾ വെച്ച് അവരെ പറഞ്ഞയക്കകയും ചെയ്തു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/330&oldid=163782" എന്ന താളിൽനിന്ന് ശേഖരിച്ചത്