ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XIV. XV.

എന്നവ ചൊല്ലി, തങ്ങൾക്കു ബലികഴിക്കാതവണ്ണം പുരുഷാരങ്ങളെ ദുഃഖേന നിറുത്തിവെച്ചു. പിന്നെ അന്ത്യൊഹ്യയിൽ നിന്നും ഇക്കൊന്യയിൽനിന്നും യഹൂദന്മാർ വന്നുകൂടി സമൂഹങ്ങളെ സമ്മതിപ്പിക്കയാൽ, പൌലിനെ കല്ലെറിഞ്ഞുകൊണ്ടു മരിച്ചു എന്നു തോന്നിയപ്പോൾ, പട്ടണത്തിന്നു പുറത്തേക്ക് ഇഴെച്ചു കളഞ്ഞു. ശിഷ്യന്മാർ അവനെ ചുറ്റിനിന്നാറെ, അവൻ എഴുനീറ്റു നഗരത്തിൽ ചെന്നു പിറ്റെന്നാൾ ബൎന്നബാവോടു കൂടെ ദൎബ്ബെക്കു പോകയും ചെയ്തു.

ആ ഊരിലും സുവിശേഷിച്ചുകൊണ്ടു പലരേയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര ഇക്കോന്യ, അന്ത്യോഹ്യ എന്ന ഊരുകളിലേക്കു മടങ്ങി ചെന്നു. വിശ്വാസത്തിൽ പാൎത്തുനില്ക്കേണം എന്നും, നാം അനേകം ക്ലേശങ്ങളിൽ കൂടി ദേവരാജ്യം പൂകേണ്ടു എന്നു പ്രബോധിപ്പിച്ചു, ശിഷ്യന്മാരുടെ ഉള്ളങ്ങളെ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. പിന്നെ സഭതോറും അവൎക്കു മൂപ്പന്മാരെ വരിപ്പിച്ചശേഷം അവർ വിശ്വാസിച്ചിരിക്കുന്ന കൎത്താവിനെ ഉപവാസങ്ങളോടെ പ്രാൎത്ഥിച്ചുകൊണ്ടു അവരെ ഭരമേല്പിച്ചു. അനന്തരം പിസിദ്യയിൽ കൂടി കടന്നും, പംഫുല്യയിൽ എത്തി; പെൎഗ്ഗയിലും വചനം ഉരെച്ച ശേഷം അത്തല്യയോളം ഇറങ്ങി പോയി, അവിടെ നിന്നു (പടകു) നീക്കീട്ടു തങ്ങൾ നിവൃത്തിച്ച ക്രിയെക്കായി ദേവകരുണയിൽ ഏല്പിച്ചു വിടപ്പെട്ടിട്ടുള്ള അന്ത്യൊഹ്യയിലേക്ക് വന്നു. അവിടെ ചേൎന്നാറെ, സഭയെ കൂട്ടിച്ചു കൊണ്ടു ദൈവം തങ്ങളോട് ചെയ്തത് ഇന്നത് എല്ലാം എന്നും, ജാതികൾക്കു വിശ്വാസവാതിൽ തുറന്നപ്രകാരവും കേൾപിച്ചു. ശീഷ്യരോട് കൂടെ അല്പമല്ലാത്ത കാലം പാൎത്തുകൊൾകയും ചെയ്തു.

൧൫. അദ്ധ്യായം.

ജാതികളിൽ നിന്നുള്ള സഭെക്കു മോശെനുകം നീങ്ങിപ്പോയതു, (൩൬) പൊലിന്റെ രണ്ടാം ഘോഷണയാത്ര.

ഫ്രദയിൽ നിന്നു ചിലർ ഇറങ്ങി വന്നു: നിങ്ങൾക്കു മോശയുടെ വെപ്പിൻ പ്രകാരം പരിഛ്ശേദന വന്നിട്ടല്ലാതെ രക്ഷപെട്ടു കൂടാ എന്ന് സഹോദരരോട് ഉപദേശിച്ചു പോന്നു. അതു കൊണ്ട് ഇടച്ചലും പൌൽ ബൎന്നബാ എന്നവൎക്ക് അവരോടു അല്പമല്ലാത്ത വിവാദവും ഉണ്ടായശേഷം (സഭക്കാർ) പൌൽ

൩൧൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/336&oldid=163788" എന്ന താളിൽനിന്ന് ശേഖരിച്ചത്