ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XVI.

യഹൂദസ്ത്രീക്കും, യവനനായ പിതാവിനും മകനായി, ലൂസ്ത്രിയിലും ഇക്കൊന്യയിലും ഉള്ള സഹോദരരാൽ,നല്ല സാക്ഷ്യം കൊണ്ടവൻ തന്നെ. ആയവൻ കൂടിവരേണം എന്നു പൌൽ ഇഛ്ശിച്ചുകൊണ്ട് ആ സ്ഥലങ്ങളിൽ ഉള്ള യഫ്രദന്മാർ എല്ലാവരും അപ്പൻ യവനൻ എന്ന് അറികയാൽ, അവരെ വിചാരിച്ച് അവനെ പരിഛേദന ചെയ്തു. പിന്നെ ഊരുകളിൽ കടന്നു പോരുമ്പോൾ, യരുശലേമിൽ അപോസ്തലരും മൂപ്പന്മാരും വിധിച്ചുവെച്ച വെപ്പുകളെ ഏല്പിച്ചു പ്രമാണിപ്പിച്ചു കൊടുക്കയും, സഭകൾ വിശ്വാസത്തിൽ ഉറെച്ചു വരികയും, എണ്ണം ദിവസേന പെരുകുകയും ചെയ്യും.

അനന്തരം ഭുഗ്യയൂടെയും ഗലാത്യ നാട്ടിൽ കൂടിയും സഞ്ചരിച്ചാറെ, ആസ്യയിൽ വചനം ഉരെക്കാതവണ്ണം വിശുദ്ധാത്മാവ് വിലക്കിയപ്പോൾ, മുസിയയിൽ എത്തി; ബിഥുന്യെക്കു യാത്രയാവാൻ പരീക്ഷിച്ചു; (യേശുവിൻ) ആത്മാവ് അവരെ വിട്ടില്ലതാനും. അവർ മുസിയയുടെ ഭാഗത്തൂടെ ചെന്നു ത്രോവസ്സിലേക്ക് ഇറങ്ങി പോയി; അവിടെ രാത്രിയിൽ പൌലിന്ന് ഒരു ദൎശനം കാണായി, മക്കെദൊന്യനായ ഒരു പുരുഷൻ അരികെനിന്നു: നീ മക്കെദൊന്യനായ ഒരു പുരുഷൻ അരികെനിന്നു:നീ മക്കെദൊന്യെക്ക് കടന്നുവന്നു ഞങ്ങൾക്ക് സഹായിക്ക! എന്നു പ്രബോധിപ്പിച്ചു കൊണ്ടപ്രകാരം; ദൎശനം കണ്ട ഉടനെ അവരോടു സുവിശേഷിക്കേണ്ടതിന്നു കൎത്താവ് നമ്മെ വിളിച്ചു കിടക്കുന്നു എന്നു തെളിഞ്ഞിട്ടു, നാം മക്കെദോന്യെക്കായി പുറപ്പെടുവാൻ ശ്രമിച്ചു.

ആകയാൽ ത്രോവസ്സിൽനിന്നു, കപ്പൽനീക്കി, നേരെ സമൊധ്രാക്കയിലേക്കും പിറ്റേന്നാൾ നവപൊലിക്കും, അവിടെ നിന്ന് ഫിലിപ്പിയിലും ഓടി (ചേൎന്നു). ആയ്ത് ആ മക്കെദോന്യ ഭാഗത്തിൽ ഒന്നാമത് കൊലോന്യപട്ടണം (രോമർ കൂടിയേറിയത്) ആകുന്നു. ആ പട്ടണത്തിൽ നാം ചില ദിവസം പാൎത്തിരുന്നു; ശബ്ബത്തുനാളിൽ നാം പട്ടണ വാതില്ക്കൽനിന്നു പുറപ്പെട്ടു പ്രാൎത്ഥന നടപ്പാക്കുന്ന പുഴുവക്കത്തു ചെന്നിരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിക്കും. അതിൽ ധുയതൈരപുരിയിൽനിന്നു രക്താംബരവ്യാപാരിണിയായ ലുദിയ എന്ന പേരൊടെ ദേവഭക്തിയുള്ളൊരു സ്ത്രീ കേൾക്കുമ്പോൾ, കൎത്താവ് അവളുടെ ഹൃദയം തുറന്നു, പൌൽ ഉരെക്കുന്നവ കൂട്ടാക്കുമാറാക്കി. അവൾ ഗൃഹക്കാരുമായി സ്നാനം ഏറ്റാറെ: നിങ്ങൾ

൩൧൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/340&oldid=163793" എന്ന താളിൽനിന്ന് ശേഖരിച്ചത്