ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൬. അ.

എന്നെ കൎത്താവിന് വിശ്വസ്ത എന്നു വിധിച്ചു കഴിഞ്ഞാൽ, എന്റെ ഭവനത്തിൽ വന്നു പാൎപ്പിൻ എന്ന് അപേക്ഷിച്ചു നമ്മെ നിൎബ്ബന്ധിച്ചുകളഞ്ഞു.

ശേഷം നാം പ്രാൎത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ, വെളിച്ചപ്പാടാത്മാവുള്ളവളായി ലക്ഷണം പറഞ്ഞുകൊടുത്തു, തന്റെ യജമാനന്മാൎക്കു വളരെ ലാഭം വരുത്തുന്നൊരു ബാല്യക്കാരത്തി നമ്മെ എതിരേല്ക്ക ഉണ്ടായി, പൌലിനെയും നമ്മെയും അനുഗമിച്ച്: ഈ മനുഷ്യർ അത്യുന്നത ദൈവത്തിന്റെ ദാസരായി രക്ഷാവഴിയെ നിങ്ങളോട് പ്രസ്താപിക്കുന്നവർ ആകുന്നു! എനു കൂക്കി പറഞ്ഞു. പല നാളും അപ്രകാരം ചെയ്തുവന്നപ്പോൾ പൌൽ അഴൽപിടിച്ചു തിരിഞ്ഞു നോക്കി, ആത്മാവോട്: യേശുക്രിസ്തന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: അവളെ വിട്ടു പുറപ്പെട്ടു പോ! എന്നു പറഞ്ഞു; ആ നാഴികെക്ക് അത് അവളിൽനിന്നു പുറപ്പെട്ടു പോയി. അവളുടെ യജമാനന്മാർ ലാഭത്തിന്റെ പ്രത്യാശ പോയ്പോയപ്രകാരം കണ്ടു; പൌൽ സീലാ എന്നവരെ പിടിച്ചു, ചന്തസ്ഥലത്തേക്കു പ്രമാണികളുടെ അടുക്കെ വലിച്ചുകൊണ്ടു, നായകന്മാരുടെ മുമ്പിൽ ആക്കി: യഫ്രദരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കിവെച്ചു, രോമരായ നമുക്കു അംഗീകരിക്കയും ചെയ്തയും അരുതാത്ത മൎയ്യാദകളെ അറിയിച്ചു നടത്തുന്നു എന്നു പറഞ്ഞു.പുരുഷാരവും കൂടെ അവരുടെ നേരെ പൊങ്ങിവന്നു നായകന്മാർ അവരെ വസ്ത്രങ്ങളെ കീറിക്കളഞ്ഞു കോലുകളാൽ തല്ലുവാൻ കല്പിച്ചു. അവരെ ഏറിയതല്ലും ഏല്പിച്ചിട്ടു തടവിൽആക്കി, കാരാഗൃഹരക്ഷിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാൻ ആജ്ഞാപിച്ചു. ആയവൻ ആജ്ഞയെ കൈക്കൊണ്ട് അവരെ അകത്തെ തടവിൽ ആക്കി, കാലുകളെ ആമത്തിൽ ഇട്ടു പൂട്ടി. പാതിരാക്കു പൌലും സീലാവും പ്രാൎത്ഥിച്ചു, ദൈവത്തെ കൊണ്ടാടുന്നതു തടവുകാർ ചെവിക്കൊള്ളുമ്പോൾ, പെടുന്നന മഹാ ഭൂകമ്പം ഉണ്ടായിട്ടു. കാരാഗ്രഹത്തിന്റെ അടിസ്ഥാനങ്ങളും കുലുങ്ങി; ക്ഷണത്തിൽ വാതിലുകൾ ഒക്കയും തുറന്നു എല്ലാവൎക്കും ചങ്ങലകൾ അഴിഞ്ഞുവീണു, കാരാഗൃഹരക്ഷി ഉറക്കുണൎന്നു തടവിന്റെ വാതിലുകൾ തുറന്നതുകണ്ടു ചങ്ങലക്കാർ മണ്ടി പോയ്ക്കളഞ്ഞു എന്നൂഹിച്ചു, വാലൂരി തന്നെത്താൻ ഒടുക്കുവാൻ ഭാവിച്ചു. അപ്പോൾ പൌൽ: നിണക്ക് ഒരു തിന്മയും പിണെ

൩൧൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/341&oldid=163794" എന്ന താളിൽനിന്ന് ശേഖരിച്ചത്