ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൧൯. അ.

എന്നു പറഞ്ഞു. ആയതു ചെയ്യുന്നവർ സ്തെവാ എന്ന മഹാ പുരോഹിതനായ യഹൂദന്റെ മക്കൾ എഴുവരും തന്നെ. എന്നാറെ ദുരാത്മാവ്: യേശുവിനെ ഞാൻ അറിയുന്നു; പൌലിനേയും ബോധിക്കുന്നു; നിങ്ങളൊ ആരുപോൽ? എന്ന് ഉത്തരം ചൊല്ലീട്ടു, ദുരാത്മാവുള്ള മനുഷ്യൻ അവരെക്കൊള്ളെ ചാടി വന്ന്, ഇരുവരേയും കീഴടക്കി മിടുമ കാട്ടുകയാൽ അവർ നഗ്നരായും മുറിയേറ്റും അവന്റെ വീട്ടിൽനിന്നു മണ്ടിപ്പോയി. ആയത് എഫെസിൽ പാൎക്കുന്ന സകല യഹൂദൎക്കും യവനൎക്കും അറിയായ്പന്നു, അവരിൽ ഒക്കയും ഭയംതട്ടി, കൎത്താവായ യേശുവിൻനാമം മഹിമപ്പെടുകയും ചെയ്തു. വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞു ബോധിപ്പിക്കും. ഷുദ്രങ്ങളെ പ്രവൃത്തിച്ചിട്ടുള്ള പലരും പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാണ്കെ ചുട്ടുകളയും; അവറ്റിൻ വിലകണക്കു കൂട്ടിയാറെ, അമ്പതിനായിരം ദ്രഹ്മ (൨൦,൦൦൦ ഉറുപ്പിക) എന്നു കണ്ടു ഇങ്ങിനെ കൎത്താവിൻ വചനം ശക്തിയോടെ വൎദ്ധിച്ചു ബലത്തുവന്നു.

ആയവ കഴിഞ്ഞപ്പോൽ പൌൽ മക്കെദോന്യയിലും അഖായയിലും കൂടിക്കടന്നു, യരുശലേമിലേക്ക് യാത്രയാകെണം എന്ന് ആത്മാവിൽ വെച്ചിട്ടു: ഞാൻ അവിടെ ആയാൽ പിന്നെ രോമാപുരിയേയും കാണേണം എന്നു പറഞ്ഞു. തന്റെ ശുശ്രൂഷചെയ്യുന്നവരിൽ തിമോത്ഥ്യൻ എരസ്തൻ എന്ന ഇരുവരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു, താൻ ചില കാലം ആസ്യയിൽ നിന്നിരുന്നു. ആ സമയത്തു മാൎഗ്ഗത്തെ ചൊല്ലി അല്പമല്ലാത്ത കലഹം ഉണ്ടായത് എങ്ങിനെ എന്നാൽ. അൎത്തമി ദേവിയുടെ ക്ഷേത്ര (രൂപ)ങ്ങളെ വെള്ളികൊണ്ടു തീൎക്കുന്ന ദേമേത്രിയൻ എന്ന് ഒരു തട്ടാൻ തൊഴില്ക്കാൎക്ക് അനല്പലാഭം വരുത്തുവൻ ആകയാൽ, അവരേയും ആവക പണികൾ ചെയ്യുന്നവരേയും കൂട്ടിചേൎത്തു പറഞ്ഞിതു:പുരുഷന്മാരെ! ഈ അഹോവൃത്തിയിൽനിന്നു നമ്മുടെ പ്രാപ്തി ഉണ്ടാകുന്നപ്രകാരം ബോധിക്കുന്നുവല്ലൊ! ഈ പൌൽ എന്നവനൊ കൈകളാൽ ഉണ്ടായവർ ദേവന്മാരല്ല എന്നു ചൊല്ലിക്കൊണ്ട്, എഫെസിൽ മാത്രമല്ല ആസ്യയിലും മിക്കവാറും വലിയ സമൂഹത്തെ ബോധ്യംവരുത്തി മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടു കേട്ടും ഇരിക്കുന്നുവല്ലൊ. എന്നാൽ ഈ നമ്മുടെ കാൎയ്യം ആക്ഷേപത്തിൽ

൩൨൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/347&oldid=163800" എന്ന താളിൽനിന്ന് ശേഖരിച്ചത്