ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൧൧. അ.

൨ പിന്നെ യോഹനാൻ ക്രിസ്തന്റെ ക്രിയകളെ തടവിൽ വെച്ചു കേട്ടിട്ടു, തന്റെ ശിഷ്യരെ അയച്ചു: ൩ വരുവാനുള്ളവൻ നീയൊ; ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ? എന്ന് അവനോടു പറയിച്ചു. ൪ യേശു അവരോടു ഉത്തരം പറഞ്ഞിതു: നിങ്ങൾ കാണുന്നവ യോഹനാനെ ചെന്ന് അറിയിപ്പിൻ. ൫ കുരുടർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു (യശ. ൩൫, ൫) മരിച്ചവർ ഉണൎന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപ്പിക്കുന്നു. ൬ പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യനത്രെ.

൭ എന്നാറെ അവർ യാത്രയായ ശേഷം യേശു പുരുഷാരങ്ങളോടു യോഹനാനെ കൊണ്ടു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു നോക്കുവാൻ മരുഭൂമിയിലേക്കു പുറപ്പെട്ടുപോയി? ൮ കാറ്റിനാൽ ഉലയുന്ന ഓടയൊ? അല്ല എന്തു കാണ്മാൻ പുറപ്പെട്ടു, നേരിയ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനയൊ? കണ്ടാലും നേരിയതുടുത്തവർ രാജഗൃഹങ്ങളിലത്രെ ആകുന്നു. ൯ അല്ല എന്തു കാണ്മാൻ പുറപ്പെട്ടു? പ്രവാചകനയൊ? അതെ ഞാൻ നിങ്ങളോടു പറയുന്നു: ൧൦ പ്രവാചകനു മീതെയുള്ളതും (കണ്ടതു.) (മല. ൩, ൧) ഇതാ നിന്റെ മുമ്പിൽ നിണക്കു വഴിയെ ഒരുക്കുവാനായി ഞാൻ എന്റെ ദൂതനെ നിന്മുഖത്തിന്മുമ്പാകെ അയക്കുന്നു എന്ന് എഴുതിക്കുറിച്ചവൻ ഇവനാകുന്നു സത്യം ൧൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്ത്രീകളിൽ ജനിച്ചവരിൽ സ്നാപകനായ യോഹനാനേക്കാൾ വലിയവൻ ആരും ഉദിച്ചിട്ടില്ല; സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും. ൧൨ പിന്നെ സ്നാപകനായ യോഹനാന്റെ നാളുകൾ മുതൽ ഇന്നേവരെയും സ്വൎഗ്ഗരാജ്യം അതിക്രമിച്ചു പോരുന്നു; ആക്രമികൾ അതിനെ കൈക്കലാക്കുകയും ചെയ്യുന്നു. ൧൩ എങ്ങിനെ എന്നാൽ സകല പ്രവാചകന്മാരും ധൎമ്മശാസ്ത്രവും യോഹനാൻ വരെ പ്രവചിച്ചതെ ഉള്ളൂ. നിങ്ങൾക്ക് പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ (മല. ൩, ൨൩.) വരേണ്ടുന്ന ഏലിയാ അവൻ തന്നെ. ൧൫ കേൾക്കാൻ ചെവികളുള്ളവൻ കേൾക്കുക. ൧൬ എന്നാൽ ംരം തലമുറയെ എത്തിനോട് ഉപമിക്കേണ്ടു? ൧൬ കുട്ടികൾ ചന്തസ്ഥലങ്ങളിൽ ഇരുന്നു, തങ്ങളുടെ തോഴന്മാരോടു ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി നിങ്ങൾ തുള്ളിയതും ഇല്ല; നിങ്ങൾക്കായി വിലാപം പാടി നിങ്ങൾ തൊഴിച്ചതും ഇല്ല എന്നു വിളിച്ചു

൨൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/35&oldid=163803" എന്ന താളിൽനിന്ന് ശേഖരിച്ചത്