ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അപോ. പ്രവൃ. ൨൧. അ.

പ്പെടുവാനല്ലാതെ, യരുശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങി നില്ക്കുന്നുവല്ലൊ. എന്നാറെ, അവനെ സമ്മതിപ്പിച്ചു കൂടാഞ്ഞപ്പോൾ: കൎത്താവിൻ ഇഷ്ടം നടക്കട്ടെ! എന്നു ചൊല്ലി നാം അടങ്ങിനിന്നു. ആ ദിവസങ്ങളിൽ പിന്നെ നാം കോപ്പുകൂട്ടി യരുശലേമിലേക്കു കയറിപ്പോയി. കൈസൎയ്യയിലെ ശിഷ്യന്മാർ ചിലരും നമ്മോട് കൂടപോന്നു, നാം അതിഥികളായി പാൎക്കേണ്ടുന്ന പഴയ ശിഷ്യനായ മ്നാസോൻ എന്നൊരു കുപ്രക്കാരന്റെ വീട്ടിൽ കടത്തി.

യശുശലേമിൽ ആയപ്പോൾ, സഹോദരന്മാർ നമ്മെ പ്രസാദത്തോടെ കൈക്കൊണ്ടു. പിറ്റെന്നു പൌൽ നമ്മോടുകൂടി യാക്കോബിനെ കാണ്മാൻ ചെന്നു; എല്ലാമൂപ്പന്മാരും അവിടെ വന്നുകൂടി. ആയവരെ അവൻ വന്ദിച്ചു, ദൈവം തന്റെ ശുശ്രൂഷയെക്കൊണ്ടു ജാതികളിൽ ചെയ്തവ ഓരോന്നു വിവരിച്ചു പറഞ്ഞു. ആയവർ കേട്ടിട്ടു കൎത്താവിനെ തേജസ്കരിച്ചു, പിന്നെ അവനോട് പറഞ്ഞിതു: സഹോദര, വിശ്വസിച്ചിരിക്കുന്ന യഹൂദന്മാർ എത്ര ആയിരങ്ങൾ ഉണ്ടെന്നു കാണുന്നുവല്ലൊ; അവർ എല്ലാം ധൎമ്മത്തെചൊല്ലി, എരിവുകാർ ആകുന്നു. വിശേഷിച്ചു ജാതികളിടയിലുള്ള സകല യഹൂദന്മാരോടും നീ മകളെ പരിഛ്ശേദനചെയ്യരുത് എന്നും വെപ്പുകളെ കരുതിനറ്റക്കരുത് എന്നും ചൊല്ലി, മോശധൎമ്മത്യാഗം ഉപദേശിക്കുന്നു എന്നുള്ളപ്രകാരം നിന്നെക്കൊണ്ടു പഠിപ്പിക്കട്ടു. പിന്നെ എന്തു? നീ വന്നപ്രകാരം അവർ കേൾക്കും; എന്നതുകൊണ്ടുകൂട്ടം കൂടാതിരിക്കയില്ല; എന്നാൽ ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക. നേൎവ്വ എടുത്തിട്ടുള്ള നാലു പുരുഷന്മാർ നമുക്കുണ്ടു. ആയവരെ കൂടിക്കൊണ്ട് അവരോട് ഒന്നിച്ചു, നിന്നെ നിൎമ്മലീകരിക്കയും (൪ മോ. ൬,൩.) അവരുടെ തലക്ഷൌരത്തിന്നു ചെലവഴിക്കയും ചെയ്ക, എന്നാൽ നിന്നെക്കൊണ്ടു പഠിപ്പിച്ചത് ഏതുമില്ല എന്നും, നീയും ധൎമ്മത്തെ സൂക്ഷിച്ചു പെരുമാറുന്നവൻ എന്നും, എല്ലാവൎക്കും ബോധിക്കും വിശ്വസിച്ചിരിക്കുന്ന ജാതികളെ തൊട്ടോ, ഈവക ഒന്നും കരുതാതെ വിഗ്രഹാൎപ്പിതവും രക്തവും ശ്വാസമുട്ടിച്ചതും വേശ്യാദോഷവും മാത്രം സൂക്ഷിച്ചു നോക്കേണ്ടത് എന്നു, നാം വിധിച്ച് എഴുതിയയച്ചുവല്ലൊ. എന്നപ്പോൾ പൌൽ ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോട് ഒന്നിച്ചു വെടിപ്പു വരുത്തി, ദേവാല

൩൩൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/353&oldid=163807" എന്ന താളിൽനിന്ന് ശേഖരിച്ചത്