ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXVI.

അവനെ വായിൽ അടിക്കേണം എന്നു കൂടെ നില്ക്കുന്നവരോടു കല്പിച്ചു. അപ്പോൾ പൌൽ അവനോട്: അല്ലയൊ വെള്ളതേച്ചിട്ടുള്ള ചുവരെ! ദൈവം നിന്നെ അടിപ്പാൻ പോകുന്നു! നീയൊ ധൎമ്മപ്രകാരം എനിക്കു ന്യായം വിധിപ്പാൻ ഇരുന്നിരിക്കെ ധൎമ്മത്തെ അതിക്രമിച്ച് എന്നെ അടിപ്പിക്കുന്നുവൊ? എന്നു പറഞ്ഞു. ചുറ്റും നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ വാവിഷ്ഠാണം ചൊല്ലുന്നുവൊ? എന്നു പറഞ്ഞു. അപ്പോൾ പൌൽ: സഹോദരന്മാരെ, മഹാപുരോഹിതനാകുന്ന പ്രകാരം അറിഞ്ഞില്ല (൨ മോ. ൨൨, ൧൮) നിന്റെ ജനത്തിലെ പ്രഭുവിനെ പ്രാവൊല്ല എന്ന് എഴുതിയിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു. അനന്തരം ഒരു പക്ഷം ചദൂക്ക്യരും ഒരു പക്ഷം പറീശരും ആകുന്നു എന്നു പൌൽ അറിഞ്ഞു, സുനേദ്രിയത്തിൽ വിളിച്ചുകൊണ്ടു: സഹോദരരായ പുരുഷന്മാരെ! ഞാൻ പറീശൻ! പറീശരുടെ മകൻ തന്നെ! പ്രത്യാശയും മരിച്ചവരുടെ ഉത്ഥാനവും ചൊല്ലി, എനിക്കു വിസ്താരം നടക്കുന്നു! എന്നു പറഞ്ഞപ്പോൾ, പറീശൎക്കും ചദൂക്ക്യൎക്കും തമ്മിൽ ഇടച്ചൽ ഉണ്ടായി. കൂട്ടം ഛിദ്രിച്ചുപോകയും ചെയ്തു. ചദൂക്ക്യർ ആകട്ടെ പുനരുത്ഥാനവും ഇല്ല ദൂത (ഭൂത)ാത്മാവും ഇല്ല എന്നു ചൊല്ലുന്നു; പറീശരൊ രണ്ടിനേയും സമ്മതിക്കുന്നു. പിന്നെ വലിയ കൃക്കൽ ഉണ്ടായി; പറീശപക്ഷത്തിലെ ശാസ്ത്രികൾ എഴുനീറ്റു പൊരുതുകൊണ്ട്: ഈ മനുഷ്യനിൽ നാം ഒരു ദോഷവും കാണുന്നില്ല; ഒർ ആത്മാവെങ്കിലും ദൂതൻ എങ്കിലും അവനോട് ഉരിയാടി എന്നു വരികിലൊ (നാം ദേവമാറ്റാന്മാരായ്പോകൊല്ല) എന്നു പറയും പിന്നെ വലിയ ഇടച്ചൽ ആയശേഷം സഹസ്രാധിപൻ ഇവരാൽ പൌൽ വലിച്ചു ചീന്തിപ്പോകും എന്നു പേടിച്ചു പട ഇറങ്ങിച്ചെന്നു അവരുടെ നടുവിൽനിന്ന് അവനെ പറിച്ചെടുത്തു കൈനിലയിൽ കടത്തേണ്ടതിന്നു കല്പിച്ചു. പിറ്റെ രാത്രിയിൽ കൎത്താവ് അവന്റെ അടുക്കെനിന്നു: ധൈൎയ്യത്തോടിരിക്ക! നീ എന്റേവ ചൊല്ലിയരുശലേമിൽ സാക്ഷ്യം ഉറപ്പിച്ചു വന്നപ്രകാരം തന്നെ; രോമയിലും സാക്ഷിനില്ക്കേണ്ടതാകുന്നു എന്നു പറഞ്ഞു.

പുലൎന്നപ്പോൾ യഹൂദന്മാർ തമ്മിൽ യോജിപ്പു, പൌലിനെ കൊന്നുകളവോളം തിന്നുകയും ഇല്ല കുടിക്കയും ഇല്ല എന്നു ചൊല്ലി, തങ്ങളെ തന്നെ ശപിച്ചു. ഈ സഹശപഥം ചെയ്തവർ

൪0൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/358&oldid=163812" എന്ന താളിൽനിന്ന് ശേഖരിച്ചത്