ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXV.

എന്നു ദൈവത്തിങ്കൽ ആശ വെച്ചിരിക്കയും ചെയ്കയിൽ തന്നെ. എങ്കിൽ ദൈവത്തോടും മനുഷ്യരോടും എല്ലാം കൊണ്ടും ഇടൎച്ച വരാത്ത മനസ്സാക്ഷി ഉണ്ടുവാൻ ഞാനും ശ്രമിക്കുന്നു. ഇപ്പോൾ പല വൎഷങ്ങൾക്ക് പിമ്പെ ഞാൻ (അവിടേക്ക്) എത്തിയതൊ എന്റെ ജനത്തിന്നു ഭിക്ഷകളും വഴിപാടുകളും അനുഷ്ഠിപ്പാനത്രെ. ആയതിൽ ഇടപ്പെടുമ്പോൾ ദൈവാലയത്തിൽ ശുദ്ധി വരുത്തിയവനായി, പുരുഷാരത്തോടും കോലാഹലത്തോടും കൂടെ അല്ല എന്നെ കണ്ടത്, ആസ്യയിൽനിന്നു ചില യഹൂദന്മാർ മാത്രം. ആയവൎക്ക് എന്റെ നേരേ വല്ലതും ഉണ്ടെങ്കിൽ നിന്തിരുമുമ്പിൽവന്ന് അന്യായപ്പെടേണ്ടതായിരുന്നു. അല്ല ഞാൻ സുനേദ്രിയമുമ്പിൽ നില്ക്കുമ്പോൾ എന്നിൽ എന്തു ന്യായക്കുറവു കണ്ടു എന്ന് ഇവർ തന്നെ പറയട്ടെ! പക്ഷെ ഇന്ന് നിങ്ങളാൽ എനിക്കു വിസ്തരം നടക്കുന്നതു മരിച്ചവരുടെ ഉത്ഥാനം ചൊല്ലീട്ടത്രെ എന്നു ഞാൻ അവരിൽനിന്നുകൊണ്ടു വിളിച്ചൊരു ശബ്ദം ഒഴികെ തന്നെ.

എന്നാറെ ഫേലിക്ക് ആ മാൎഗ്ഗം സംബന്ധിച്ചവ സൂക്ഷ്മമായി അറിഞ്ഞിട്ടും അവൎക്ക് അവധിവെച്ചു, സഹസ്രധിപനായ ലുസിയ എന്നാൽ പിന്നെ നിങ്ങളുടെ കാൎയ്യം വിധിപ്പാൻ നോക്കും എന്നു പറഞ്ഞു. പിന്നെ ശതാധിപനോട് അവനെ സൂക്ഷിച്ചു കൊള്ളുകയും വേണ്ടപ്പെട്ടവർ ആരും ശുശ്രൂഷിപ്പതൊ, വന്നു കാണ്മതൊ, വിലക്കാതെ സ്വസ്ഥ്യം കൊടുക്കയും വേണമെന്നു കല്പിച്ചു. ചില ദിവസങ്ങളുടെ ശേഷം ഫേലിക് തനിക്കുള്ള ദ്രുസില്ല എന്ന യഹൂദസ്ത്രീയുമായി എത്തി പൌലിനെ വരുത്തി ക്രസ്തങ്കലെ വിശ്വാസം ചൊല്ലി അവനെകേട്ടു. ആയവൻ നീതി. ഇന്ദ്രിയജയം. വരുവാനുള്ള ന്യായവിധി, എന്നിവകൊണ്ട് ഭാക്ഷിക്കുമ്പോൾ ഫേലിക് ഭീതനായി: തല്ക്കാലത്തേക്ക് പോക! തക്കം കിട്ടിയാൽ നിന്നെ വിളിപ്പിക്കാം എന്ന് ഉത്തരം പറഞ്ഞു. പൌലിനാൽ തനിക്കു ദ്രവ്യം തരപ്പെടും എന്നുള്ള ആശകൂട ഉണ്ടാകയാൽ പലപ്പോഴും അവനെ വരുത്തി സംസാരിക്കും. ഈരാണ്ടു കഴിഞ്ഞിട്ടു ഫേലിക്കിന്ന് അനന്തവനായി പൊൎക്ക്യൻ ഫേസ്തൻ വന്നാറെ, യഹൂദരോട് ഓരൊ കൃതജ്ഞത സമ്പാദിക്കേണം എന്നു വെച്ചു ഫേലിക്ക പൌലിനെ കെട്ടപ്പെട്ടവനായി വിട്ടേച്ചു പോകയും ചെയ്തു

൩൪൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/368&oldid=163823" എന്ന താളിൽനിന്ന് ശേഖരിച്ചത്