ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE ACTS OF THE APOSTLES XXV വാൻ ആൎക്കും കഴികയില്ല. ഞആൻ കൈസരെ അഭയം ചൊല്ലുന്നു. എന്നു പറഞ്ഞപ്പോൾ ഫേസ്തൻ കൂട്ടുമന്ത്രികളോട് സംഭാഷിച്ചിട്ടു; നീ കൈസരെ അഭയം ചൊല്ലീട്ടുണ്ടു; കൈസരടുക്കലേക്കു യാത്രപോകും! എന്നു ഉത്തരം കല്പിച്ചു. ചില നാൾ കഴിഞ്ഞശേഷം അഗ്രിപ്പാ രാജാവും ബെരനീക്കയും ഫേസ്തനെ വന്ദിപ്പാനായി കൈസൎ‌യ്യയിൽ എത്തീട്ടു. ഏറിയ ദിവസം അവിടെ പാൎക്കുന്പോൾ, ഫേസ്തൻ പൌലിൻറെ സംഗതി രാജാവിനു വിവരിച്ചിതു; ഫേലിക് ബദ്ധനാക്കി വിട്ടൊരു പുരുഷൻ ഉണ്ടു; ആയവൻറെ നേരെ ശിക്ഷാവിധി ചോദിച്ചുംകൊണ്ടു യഹൂദരുടെ മഹാ പുരോഹിതന്മാരും മൂപ്പന്മാരും ഞാൻ യരുശലേമിൽ ആയപ്പോൾ എന്നെ വന്നു കണ്ടു. അവൎക്കു ഞാൻ ഉത്തരം കല്പിച്ചിതു. കുറ്റക്കാരൻ അന്യായക്കാരെ മുഖതാവിൽ കണ്ട്. അന്യായ സംഗതിക്ക പ്രതിവാദിപ്പാൻ ഇടകിട്ടീട്ട്എന്നിയെ യാതൊരു മനുഷ്യനെ സമ്മാനിച്ചു കളയുന്നതു രോമൎക്കു മൎ‌യ്യാദയായതല്ല എന്നത്രെ. പിന്നെ അവർ ഇവിടെ വന്നുകൂടിയാറെ, ഞാൻ ഒട്ടും താമസിയാതെ, പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു, പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു. ആയവൻറെ ചുറ്റും അന്യായക്കാർ നിന്നുകൊണ്ടു, ഞാൻ നിരൂപിച്ച സംഗതികൾ ഒന്നും ബോധിപ്പിക്കാതെ സ്വന്ത ദേവാരത്തേയും മരിച്ചൊരു യേശുവിനെ ജീവിക്കുന്നു എന്നു പൌൽ പറയുന്നതിനേയും കുറിച്ചത്രെ, ഓരൊ ചോദ്യങ്ങളെ കൊണ്ടുവന്നു. ഇവ സംബന്ധിച്ചുള്ള തൎക്കത്തിൽ ഞാൻ കരകാണാഞ്ഞു. നിണക്കു യരുശലേമിലേക്കു യാത്രയായി, അവിടെ ഈ സംഗതികളിൽ വിസ്കാരം നടപ്പാൻ മനസ്സുണ്ടൊ എന്നു പറഞ്ഞു. എങ്കിലും പൌൽ തിരുമനസ്സിലെ വിസ്കാരത്തിന്നായി തന്നെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/370&oldid=163826" എന്ന താളിൽനിന്ന് ശേഖരിച്ചത്