ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. XXVII.

പതു മാർ എന്നു കണ്ടു; കുറയ അപ്പുറം പോയി എറിഞ്ഞാറെ പതിനഞ്ചു മാർ കണ്ടു. തങ്ങൾ പാറസ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ച് അമരത്തു നിന്നു നാല് നങ്കൂരം ഇട്ടു പകലായാൽ കൊള്ളാം എന്നിരുന്നു. അനന്തരം കപ്പല്ക്കാർ പടകുവിട്ടു പറഞ്ഞു പോവാൻ ഭാവിച്ച് അണിയത്തിങ്കന്നു നങ്കൂരങ്ങൾ ഇടുവാനുണ്ടു എന്നൊരു ഹേതു ചൊല്ലി, തോനിയെ കടലിൽ ഇറക്കി വിട്ടാറെ, പൌൽ ശതാധിപനോടും സേവകരോടും: ഇവർ പടകിൽ വസിച്ചിട്ടല്ലാതെ, നിങ്ങൾക്കു രക്ഷപെടുവാൻ കഴികയില്ല എന്നു പറഞ്ഞ ഉടനെ, സേവകർ തോനിയുടെ കയറുകളെ അറുത്തു ആയതിനെ വീഴിച്ചു വിട്ടു. പുലരുവാൻ ആകുന്നവരെക്ക് എല്ലാവരും ആഹാരം പെരുമാറേണ്ടതിന്നു പൌൽ പ്രബോധിപ്പിച്ചു: ഇന്നു പതിനാലാം ദിവസം ആയി, നിങ്ങൾ ഒന്നും വാങ്ങാതെ, പട്ടിണിയായ്ക്കാത്തുകൊണ്ടു പാൎക്കുന്നതു. ആകയാൽ നിങ്ങളുടെ രക്ഷെക്ക് ഉതകുന്നതാകകൊണ്ട് ആഹാരം കൈക്കൊൾവാൻ നിങ്ങളോട് അപേക്ഷിക്കുന്നു; നിങ്ങൾ ആൎക്കും തലയിലെ ഒരു രോമവും കെട്ടു പോകാതു നിശ്ചയം. എന്നു ചൊല്ലി അപ്പം എടുത്തുകൊണ്ട് എല്ലാവരും കാണ്ക ദൈവത്തെ വാഴ്ത്തീട്ടു നുറുക്കി തിന്നു തുടങ്ങി. എല്ലാവരും മനം തെളിഞ്ഞ് ആഹാരം കൈക്കൊണ്ടു. ഞങ്ങൾ ആകട്ടെ, കപ്പലിൽ ഇരുന്നത് ആകെ ഇരുനൂറ്റെഴുപത്താറു ദേഹികൾ തന്നെ. ഭക്ഷണം അവർ മതിയാക്കിയ ശേഷം ധാന്യത്തെ കടലിൽ കളഞ്ഞു പടകിന്റെ ഭാരം കുറെച്ചു. പുലൎന്നപ്പോൾ ദേശത്തെ അറിഞ്ഞിട്ടില്ല എങ്കിലും (നല്ല) കരയുള്ളൊത മൂലയെ കണ്ടു കഴിവെങ്കിൽ പടകിനെ ഇതിലേക്ക് ചെലുത്തേണം എന്നു ഭാവിച്ചു. നങ്കൂരങ്ങളെ മുറിച്ചു കടലിൽ വിട്ടു ചുക്കാന്റെ കെട്ടുകളേയും അഴിച്ചു. പിമ്പായെ കാറ്റൂതുന്നതിന്റെ നേരെ വിപ്പു കരെക്ക് പിടിച്ചോടി. എന്നാറെ മാടുള്ള സ്ഥലത്ത് അകപ്പെട്ടു കപ്പലിനെ മുട്ടിച്ചപ്പോൾ അണിയം ഊന്നിപോയി, കുലുങ്ങാതെ നിന്നു; അമരം തിരകളുടെ കേമത്താൽ അഴിഞ്ഞഴിഞ്ഞു. അപ്പോൾ ഒരു തടവുകാരനും നീന്തികൊണ്ടു തെറ്റി പോകയ്പാൻ അവരെ കൊല്ലേണം എന്നു സേവകന്മാർ തങ്ങളിൽ നിരൂപണം തുടങ്ങിയാറെ, ശതാധിപൻ പൌലിനെ രക്ഷിപ്പാൻ ഇഛ്ശിച്ചിട്ട് അവരുടെ നിരൂപണം തടുത്തു, നീന്തുവാൻ കഴിയുന്നവർ മുമ്പെ തന്നെ ചാടികരെക്കു ചെല്ലുക,

൩൪൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/376&oldid=163832" എന്ന താളിൽനിന്ന് ശേഖരിച്ചത്