ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE ACTS OF APOSTLES. XXVIII.

പാൎത്തിട്ടിരുന്നു. അതിൽ സുറക്കുസെക്ക് ഓടി മൂന്നു നാൾ പാൎത്തശേഷം, അവിടുന്നു ഞങ്ങൾ ചുറ്റി ഓടി റെഗ്യത്തിൽ എത്തി. ഒരു ദിവസം പിന്നെ തെക്കങ്കാറ്റുണ്ടായിട്ടു പിറ്റെന്നു പുത്യൊലിയിൽ അണഞ്ഞു. അവിടെ സഹോദരന്മാരെ കണ്ടാറെ, അവരോടുകൂടെ ഏഴു നാൾ പാൎക്കേണം എന്ന് അപേക്ഷ ഉണ്ടായി. അപ്രകാരം ഞങ്ങൾ രോമയിൽ എത്തി. അവിടത്തെ സഹോദരന്മാരൊ ഞങ്ങളുടെ വൎത്തമാനം കേട്ടാറെ അവ്യഫൊരും മുക്കുടിലുംവരെയും ഞങ്ങളെ എതിരേല്പാൻ പുറത്തു വന്നു; ആയവരെ കണ്ടിട്ടു പൌൽ ദൈവത്തെ വാഴ്ത്തി ധൈൎയ്യം പ്രാപിക്കയും ചെയ്തു.

രോമയിൽ എത്തിയപ്പോൾ, ശതാധിപൻ തടവുകാരെ പടനായകനിൽ ഏല്പിച്ചു കൊടുത്തു; പൌലിനൊ കാവലുള്ള ഒരു സേവകനോടു കൂടെ വേറിട്ടു വസിപ്പാൻ അനുവാദം ഉണ്ടായി. മൂന്നു ദിവസത്തിന്റെ ശേഷം അവൻ യഹൂദരിൽ മുതലാളികൾ ആയവരെ വരുത്തി കൂട്ടി അവർ ഒന്നിച്ചു വന്നപ്പോൾ അവരോട് പറഞ്ഞിതു: സഹോദരരായ പുരുഷന്മാരെ! ഞാൻ ജനത്തിന് എങ്കിലും പൈത്ൎ‌യ്യമൎയ്യാദക്ല്ക്ക് എങ്കിലും വിരോധം ഒന്നും ചെയ്യാഞ്ഞിട്ടു; യരുശലേമിൽനിന്നു ബദ്ധനായി രോമരുടെ കൈയിൽ ഏല്പിക്കപ്പെട്ടു. ആയവർ വിസ്തരിച്ചാറെ മരണസംഗതി ഒന്നും എന്നിൽ ഇല്ലായ്കയാൽ, എന്നെ അഴിച്ചു വിടുവാൻ മനസ്സായി. യഹൂദർ എതിർ പറയുമ്പോൾ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടി വന്നു; എന്റെ ജനത്തിന്റെ നേരെ വല്ല അന്യായവും ബോധിപ്പിപ്പാൻ ഉണ്ടെന്നില്ലതാനും, ഇതുഹേതുവായി നിങ്ങളെ കണ്ടു സംഭാഷിക്കേണം എന്ന്‌വെച്ച് അപേക്ഷിച്ചു കൊണ്ടതു; ഞാൻ ഈ ചങ്ങല പൂണ്ടു നില്ക്കുന്നതൊ ഇസ്രയേലിന്റെ പ്രത്യാശനിമിത്തം ആകുന്നു സത്യം. ആയവർ അവനോട് പറഞ്ഞു: നിന്റെ സംഗതിക്കു യഹൂദയിൽനിന്നു ഞങ്ങൾക്ക് എഴുത്തു വന്നിട്ടില്ല; സഹോദരരിൽ ആരും വന്നു നിന്നെകൊണ്ടു വല്ല തിന്മയും അറിയിച്ചതും ഇല്ല. എങ്കിലും ഈ മതഭേദത്തിന്ന് എല്ലാടവും എതിർ പരയുന്നപ്രകാരം ഞങ്ങൾക്ക് അറിയായ്പന്നതിനാൽ നീ കരുതുന്നത് ഇന്നത് എന്നു നിന്നിൽനിന്നു കേൾപാൻ കാംക്ഷിക്കുന്നു. എന്നാറെ അവന് ഒരു ദിവസം നിശ്ചയിച്ച ശേഷം പലരും അതിഥിഭവനത്തിൽ അവന്റെ അടുക്കെ വന്നു:

൩൫൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/378&oldid=163834" എന്ന താളിൽനിന്ന് ശേഖരിച്ചത്