ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രോമർ ൨. അ.
൨. അദ്ധ്യായം.

യഹൂദരും, (൧൨)സമമായ കോപത്തിൽ ഉൾപെട്ടു, (൧൭) ജഡവിശ്വാസത്താൽ നിസ്സാരർ എന്നുള്ളതു.

കയാൽ ന്യായം വിധിക്കുന്ന ഏതു മനുഷ്യനും ആയുള്ളോവെ! നിണക്ക് പ്രതിവാദം ചൊല്വാൻ ഇല്ല; എങ്ങിനെ എന്നാൽ അന്യന്നു വിസ്തരിക്കുന്നതിൽ തന്നെ നിന്നെ നീ താൻ വിധിച്ചു കളയുന്നു: വിസ്തരിക്കുന്ന നീയും അവ തന്നെ പ്രവൃത്തിക്കുന്നുവല്ലൊ. ആ വക പ്രവൃത്തിക്കുന്നവരിൽ ദേവവിധി സത്യപ്രകാരം തട്ടുന്നു എന്നും നാമറിയുന്നു. അല്ലയൊ, ആ വക പ്രവൃത്തിക്കുന്നവൎക്കു വിസ്തരിച്ചും, താനും അവ ചെതും കൊള്ളുന്ന മനുഷ്യനായുള്ളൊവേ! നീ ദേവവിധിക്കു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവൊ? അല്ല ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു ബോധിക്കാതെ, അവന്റെ ദയ, പൊറുതി, ദീൎഘക്ഷാന്തി ഇവറ്റിൻ ധനത്തെ നിരസിക്കുന്നുവൊ? എന്നാൽ നിന്റെ കാഠിന്യത്താലും അനുതപിക്കാത്ത ഹൃദയത്തിനാലും നീ ദൈവത്തിൻ ന്യായവിധി വെളിപ്പെടുന്ന കോപദിവസത്തിൽ നിണക്കു തന്നെ കോപത്തെ ചരതിക്കുന്നു. ആയവൻ ഓരോരുത്തന്ന് അവനവന്റെ ക്രിയകൾക്കു തക്ക പകരം ചെയ്യും. നല്ല ക്രിയയിലെ ക്ഷാന്തി പൂണ്ടു, തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവൎക്കു നിത്യജീവനേയും; ശാഠ്യം പൂണ്ടു സത്യത്തെ വഴിപ്പെടാതെ. അനീതിയെ അനുസരിക്കുന്നവൎക്കു കോപക്രോധങ്ങളേയും (കൊടുക്കും). തിന്മയെ പ്രവൃത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്മേലും സങ്കടവും ഇടുക്കും മുമ്പെ യഹൂദന്നും പിന്നെ യവനന്നും; നന്മയെ പ്രവൃത്തിക്കുന്ന ഏവന്നും തേജസ്സും മാനവും സമാധാനവും മുമ്പെ യഹൂദന്നും പിന്നെ യവനന്നും തന്നെ. ദൈവത്തിൻ പക്കൽ മുഖപക്ഷം ഇല്ലല്ലൊ. ധൎമ്മവെപ്പ് എന്നിയെ പിഴെച്ചവർ ഒക്കയും ധൎമ്മം ഇല്ലല്ലൊ. ധൎമ്മവെപ്പ് എന്നിയെ പിഴെച്ചവർ ഒക്കയും ധൎമ്മം എന്നിയെ നശിച്ചു പോകും. ധൎമ്മത്തിങ്കീഴ് പിഴച്ചവർ ഒക്കയും ധൎമ്മത്താൻ വിധിക്കപ്പെടുകയും ചെയ്യും. (ധൎമ്മത്തെ കേൾക്കുന്നവൎല്ലല്ലൊ ദൈവത്തോടു നീതിമാന്മാർ, ധൎമ്മത്തെ ചെയ്യുന്നവരത്രെ നീതികരിക്കപ്പെടും. ധൎമ്മമില്ലാത്ത ജാതികളും ധൎമ്മത്തിൽ കല്പിച്ചവ സ്വഭാവത്താൽ ചെയ്യുന്തോറും ഇങ്ങിനെ

൩൫൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/383&oldid=163840" എന്ന താളിൽനിന്ന് ശേഖരിച്ചത്