ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ROMANS III. രുടെ കാലുകൾ രക്തം ചൊരിവാൻ ഉഴറുന്നു. സംഹാരവും ഇടിയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനവഴി അവൎക്കു ബോധിച്ചതും ഇല്ല(യശ. ൫൯, ൭). അവരുടെ കണ്ണുകൾക്കു മുമ്പാകെ ദേവഭയം ഇല്ല (സങ്കീ. \൩൬.) എന്നാൽ ധൎമ്മശാസ്ത്രം പറയുന്നത് എല്ലാം ധൎമ്മത്തിൽ ഉള്ളവരോടു ചൊല്ലുന്നത് എന്നു നാം അറിയുന്നു. എല്ലാവായും അടെച്ചു പോയി, സൎവ്വലോകവും ദൈവത്തിന്നു ദണ്ഡയോഗ്യമായി തീരേണ്ടതിന്നത്രെ. കാരണം ധൎമ്മക്രിയകളാൽ ജഡം ഒന്നും അവൻ മുമ്പാകെ നീതീകരിക്കപ്പെടുകയില്ല (സങ്കീ; ൧൪൩, ൨.) ധൎമ്മത്താലൊ പാപത്തിൻ പരിജ്ഞാനമെ ഉള്ളൂ.

ഇപ്പൊഴൊ ദേവ നീതി ധൎമ്മം കൂടാതെ വിളങ്ങി വന്നിരിക്കുന്നു; അതിന്നു ധൎമ്മവും പ്രവാചകരും സാക്ഷ്യം ചൊല്ലുന്നു താനും. വിശ്വാസിക്കുന്ന എല്ലാവരിലും എല്ലാവരുടെ മേലും യേശു ക്രിസ്തങ്കലെ വിശ്വാസത്താലുള്ള ദൈവനീതിരാന്നെ. വ്യത്യാസം ഒട്ടും ഇല്ലല്ലൊ! കാരണം എല്ലാവരും പാപം ചെയ്തു, ദേവതേജസ്സില്ലാതെ ചമഞ്ഞു. അവന്റെ കരുണയാൽ ക്രിസയേശുവിങ്കലെ വീണ്ടെടുപ്പിനെകൊണ്ടു സൌജന്യമായത്രെ, നീതീകരിക്കപ്പെടുന്നു. ആയവനെ ദൈവം അവന്റെ രക്തത്താൽ തന്റെ നീതിയെ ഒപ്പിച്ചു കാട്ടേണ്ടതിന്നു, വിശ്വാസമൂലം പ്രായശ്ചിത്തബലിയായി മുന്നിറുത്തിയതു. ദൈവം തന്റെ പൊറുതിയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിട്ടനിമിത്തമായി, ഇപ്പോഴത്തെ സമയത്തിൽ തന്റെ നീതിയെ ഒപ്പിപ്പാനും ഇങ്ങിനെ താൻ നീതിമാനും യേശുവിൽ വിശ്വാസമുള്ളവനെ നീതീകരിക്കുന്നവനും ആയി കാണ്മാനും തന്നെ എന്നാൽ പ്രശംസ എവിടെ? പുറത്തു നീങ്ങി പോയി; ഏതു ധൎമ്മത്താൽ (നീങ്ങിയതു)? ക്രിയകളുടെതിനാലൊ? അല്ല വിശ്വാസധൎമ്മത്താലത്രെ. മനുഷ്യൻ ധൎമ്മക്രിയകൾ കൂടാതെ, വിശ്വാസത്താൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം പ്രാമാണിക്കുന്നു സത്യം. അല്ല ദൈവം യഹൂദൎക്കു മാത്രം ആകുന്നുവൊ? ജാതികൾക്കും കൂടെ അല്ലയൊ? അതെ ജാതികൾക്കും ആകുന്നു. വിശ്വാസമ്മൂലം പരിഛേദനയേയും വിശ്വാസത്താൽ അഗ്രചൎമ്മത്തേയും നീതീകരിപ്പൊരു ദൈവം ഏകൻ ആകുന്നുപോൽ. അതുകൊണ്ടു വിശ്വാസത്താൽ നാം ധൎമ്മത്തെ നീക്കം ചെയ്യുന്നുവൊ? അതരുതെ; നാം ധൎമ്മത്തെ സ്ഥാപിക്കുന്നുണ്ടു. ൩൫൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/386&oldid=163843" എന്ന താളിൽനിന്ന് ശേഖരിച്ചത്