ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS VIII. IX.

അറിയുന്നു. കാരണം അവൻ മുന്നറിഞ്ഞവരെ സ്വപുത്രൻ അനേകം സഹോദരരിൽ ആദ്യജാതൻ ആകേണ്ടതിന്ന്, അവന്റെ പ്രതിമയോട് അനുരൂപരാവാനും മുന്നിയമിച്ചു. മുന്നിയമിച്ചവരെ വിളിക്കയും, വിളിച്ചവരെ നീതീകരിക്കയും, നീതീകരിച്ചവരെ തേജസ്കരിക്കയും ചെയ്തു.

ഇവറ്റെകൊണ്ടു നാം എന്തു പരയും? ദൈവം നമുക്ക് വേണ്ടി ഉണ്ടെങ്കിൽ, നമുക്ക് എതിർ ആർ? സ്വന്തപുത്രനെ ആദരിയാതെ, നമുക്ക് എല്ലാവൎക്കായിട്ടും ഏല്പിച്ചവൻ ഇവനോടുകൂടെ സകലവും നമുക്ക് സമ്മാനിയാതെ ഇരിപ്പതെങ്ങിനെ? ദൈവം തെരിഞ്ഞെടുത്തവരിൽ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം തന്നെ. ശിക്ഷ വിധിക്കുന്നവൻ ആർ ക്രിസ്തനോ, മരിച്ചും എന്നതെ അല്ല; ഉണൎന്നും വന്നു, ദൈവത്തിൻ വലഭാഗത്ത് ഇരുന്നും നമുക്കുവേണ്ടി പക്ഷവാദം ചെയ്തും കൊള്ളുന്നവൻ തന്നെ. ക്രിസ്തന്റെ സ്നേഹത്തോടു നമ്മെ വേൎപ്പെടുപ്പത് ആർ? സങ്കടമൊ? ഇടുക്കൊ? ഹിംസയൊ? വിശപ്പൊ? നഗ്നതയൊ? കുടുക്കൊ? വാളൊ? (സങ്കീ. ൪൪, ൨൩.) നിൻനിമിത്തം ഞങ്ങൾ എല്ലാനാളും കൊല്ലപ്പെടുന്നു; അറുപ്പാനുള്ള ആടുകളെപോലെ എണ്ണപ്പെട്ടു എന്ന് എഴുതിയപ്രകാരം തന്നെ. നാമൊ നമ്മെ സ്നേഹിച്ചവനാൽ ഇവറ്റിൽ ഒക്കയും ഏറെ ജയിക്കുന്നു. മരണവും ജീവനും ദൂതൎവാഴ്ചകൾ, അധികാരങ്ങളും വൎത്തമാനവും ഭാവിയും ഉയരവും ആഴവും മറ്റെന്തു? സൃഷ്ടിയായതിന്നും നമ്മുടെ കൎത്താവായ യേശുക്രിസ്തനിലുള്ള ദേവസ്നേഹത്തോടു നമ്മെ വേൎപ്പെടുപ്പാൻ കഴികയില്ല എന്നു ഞാൻ തേറിഇരിക്കുന്നു സത്യം.

൯. അദ്ധ്യായം.


ഈ രക്ഷയിൽ യഹൂദർ എത്താത്തതു സങ്കടം എങ്കിലും, (൬) വാഗ്ദത്തഭംഗം ഉണ്ടായില്ല, (൧൪, ൨൯.) തെരിഞ്ഞെടുപ്പിന്നു കുറ്റവും ഇല്ല.

ഞാൻ ക്രിസ്തനിൽ സത്യം ചൊല്ലുന്നു എൻമനോബോധം എന്നോടു കൂടെ വിശുദ്ധാത്മാവിൽ സാക്ഷിആയി നില്ക്കെ. ഞാൻ കളവില്ലാതെ പറയുന്നിതു: എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാത്ത നോവും ഉണ്ടു. ജഡപ്രകാരം എന്റെ ചേൎച്ചക്കാരായ എൻസഹോദരൎക്കു വേണ്ടി, ഞാൻ തന്നെ ക്രിസ്തനോടു വേൎവ്വിട്ടു, ശാപം ആവാനും എനിക്ക് ആഗ്രഹിക്കാം

൩൬൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/396&oldid=163854" എന്ന താളിൽനിന്ന് ശേഖരിച്ചത്