ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS IX.

എതിൎത്തു? അല്ലയോമനുഷ്യ! ആകട്ടെ, ദൈവത്തോട് വാദിപ്പാൻ നീ ആർ? മഞ്ഞവനോടു മനഞ്ഞതു, നീ എന്നെ ഇങ്ങിനെ ആക്കിയത് എന്തെന്നു ചൊല്ലുമൊ? അല്ല കുശവൻ ഒരു പിണ്ഡത്തിൽനിന്നു മാനപാത്രവും അപമാനപാത്രവും രണ്ടും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരമുള്ളവനല്ലയോ? ദൈവമൊ, തന്റെ കോപത്തെ തെളിയിച്ചും, ശക്തിയെ അറിയിച്ചും കൊടുപ്പാൻ മനസ്സായിട്ടും നാശത്തിന്നായി ചമഞ്ഞ കോപപാത്രങ്ങളെ വളരെ ദീഘക്ഷാന്തിയോടെ ചുമന്നു. തേജസ്സിനായി മുന്നൊരുക്കിയ കനിവിൻ പാത്രങ്ങളിൽ സ്വ തേജസ്സിൻധനത്തെ അറിയിപ്പാൻ ഭാവിച്ചു എങ്കിൽ (എന്തു.) അവ്വണ്ണം അവൻ നമ്മെയും വിളിച്ചത് യഹൂദരിൽനിന്ന് മാത്രമല്ല; ജാതികളിൽനിന്നും തന്നെ. (ഹോ. ൨, ൨൩.) എൻ ജനമല്ലാത്തവരെ എൻജനം എന്നും, പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോടും ചൊല്ലിയവിടത്തിൽ അവർ ജീവനുള്ള ദൈവത്തിൻ പുത്രർ എന്നും വിളിക്കപ്പെടും, എന്നു ഹോശേയയിൽ (൨,൧.) പറയുന്നപ്രകാരം തന്നെ. ഇസ്രയേലെകൊണ്ടു യശായ (൧൦, ൨൨.) കൂക്കുന്നിതു: ഇസ്രയേൽ പുത്രരുടെ എണ്ണം കടലിൽ മണലോളം ആയാലും, ശേഷിപ്പേ രക്ഷപ്പെടൂ. നീതിയെ പൊഴിയുന്ന സംഹാരം വിധിച്ചിരിക്കുന്നു സത്യം; കൎത്താവല്ലൊ ഭൂമിമേൽ മുടിക്കുന്നദണ്ഡവിധിയെ നടത്തും എന്നല്ലാതെ, സൈന്യങ്ങളുടെയ കൎത്താവ് നമുക്ക് സന്തതിയെ ശേഷിപ്പിച്ചില്ല എങ്കിൽ, നാം സെദൊമെ പോലെ ആയി, ഘമൊറയോട് ഒത്തുവരികയായിരിന്നു എന്നു യശായ (൧, ൯.) മുൻചൊല്ലിയപ്രകാരം തന്നെ.

ആകയാൽ നാം എന്തു പറയും? നീതിയെ പിന്തുടരാത്ത ജാതികൾ നീതിയെ പ്രാപിച്ചു. അതോ, വിശ്വാസത്താലുള്ള നീതി തന്നെ എന്നും, നീതിയെ വരുത്തുന്നൊരു ധൎമ്മത്തെ പിന്തുടരുന്ന ഇസ്രയേൽ നീതിധൎമ്മത്തോട് എത്തിയില്ല എന്നും (പറയേണ്ടു.) ഇത് എന്തുകൊണ്ടു? വിശ്വാസം ഹേതുവായല്ല, ധൎമ്മകല്ലിനോടല്ലൊ അവർ മുട്ടിപ്പോയതു. (യശ. ൨൮, ൧൬, ൮, ൧൪.) ഇതാ, ഞാൻ ചിയോനിൽ ഇടൎച്ചക്കല്ലും, തടങ്ങൽ പാറയും വെക്കുന്നു; അതിന്മേൽ വിശ്വസിക്കുന്നവൻ ഏവനും ലജ്ജപ്പെടുകയില്ല എന്ന് എഴുതിയപ്രകാരം തന്നെ.

൩൭൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/398&oldid=163856" എന്ന താളിൽനിന്ന് ശേഖരിച്ചത്