ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS XI.

എന്നു നീ ചൊല്ലും. ശരി, അവിശ്വാസത്താൽ അവ ഒടിഞ്ഞു പോയി, വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിഞ്ഞു പോകാതെ ഭയപ്പെടുക! സ്വഭാവികകൊമ്പുകളെ ദൈവം ആദരിയാതെ പോയെങ്കിൽ, നിന്നെയും പക്ഷെ ആദരിയാതെ ഇരിക്കിലുമാം. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്ക! വീണവരിൽ ഖണ്ഡിതവും, നിന്നിൽ ദയയും ഉണ്ടു; ദയയിൽ നീ പാൎത്തു കൊണ്ടാലത്രെ, അല്ലായ്കിൽ നീയും അറുക്കപ്പെടും. അവരും കൂടെ അവിശ്വാസത്തിൽ പാൎത്തു കൊള്ളാഞ്ഞാൽ ഒട്ടിക്കപ്പെടും, അവരെ പിന്നെയും ഒട്ടിപ്പാൻ ദൈവം ശക്തനാകുന്നു പോൽ. നീയാകട്ടെ, സ്വഭാവത്താൽ കാട്ടുമരമായതിൽനിന്ന് അറുക്കപ്പെട്ടു; സ്വഭാവത്തിന്നു വിരോധമായി, നല്ല ഒലീവിൽ ഒട്ടിക്കപ്പെട്ടു എങ്കിൽ, ഈ സ്വഭാവികകൊമ്പുകളെ സ്വന്തമായ ഒലീവിൽ എത്ര അധികം ഒട്ടിക്കപ്പെടും. എങ്ങിനെ എന്നാൽ സഹോദരന്മാരെ, നിങ്ങൾക്കു തന്നെ നിങ്ങൾ ബുദ്ധിമാന്മാരായി തോന്നായ്പാൻ ഈ മൎമ്മം ബോധിക്കാതിരിക്കരുത് എന്ന് ആഗ്രഹിക്കുന്നു; തടിപ്പ് ഇസ്രയേലിന്ന് ഏകദേശം സംഭവിച്ചതും ജാതികളുടെ നിറവും പ്രവേശിപ്പോളം അത്രെ. ഇപ്രകാരം ഇസ്രയേൽ എല്ലാം രക്ഷപ്പെടുകയും ചെയ്യും; (യശ. ൫൯, ൨൦.) ഉദ്ധരിപ്പവൻ ചീയോനിൽനിന്നു വന്നു യാക്കോബിൽനിന്ന് അഭക്തിയെമാറ്റും (യ്ശ. ൨൭. ൯.) അവരുടെ പാപങ്ങളെ ഞാൻ എടുത്തു കളഞ്ഞാൽ പിന്നെ അവരോട് എന്റെ നിയമം ഇതു തന്നെ എന്ന് എഴുതിയിരിക്കുന്നപ്രകാരം. സുവിശേഷത്തെ നോക്കിയാൽ അവർ നിങ്ങൾ നിമിത്തം അനിഷ്ടർ; തെരിഞ്ഞെടുപ്പിനെ നോക്കിയാലൊ, പിതാക്കന്മാർ നിമിത്തം പ്രിയമുള്ളവർ. കാരണം ദൈവത്റ്റിന്റെകൃപാവരങ്ങളും വിളിയും അനുതാപം വരാത്തവ അത്രെ. എങ്ങിനെ എന്നാൽ നിങ്ങളും പണ്ടു ദൈവത്തിന്ന് അടങ്ങാഞ്ഞ ശേഷം, ഇപ്പോൾ അവരുടെ അനധീനതയാൽ കനിവു ലഭിച്ചപ്രകാരം ഇവരും ഇപ്പോൾ അടങ്ങാഞ്ഞതു നിങ്ങൾക്കുള്ള കനിവിനാൽ അവൎക്കു കനിവു ലഭിക്കേണ്ടതിന്നത്രെ, ദൈവമല്ലൊ എല്ലാവരേയും കനിഞ്ഞു കൊള്ളേണ്ടതിന്ന്, എല്ലാവരേയും അവിശ്വാസത്തിൽ അടെച്ചു കളഞ്ഞു, ഹാ ദൈവത്തിൻ (കൃപാ)ധനം ജ്ഞാനം അറിവ് ഇവറ്റിൻ ആഴം എന്തു! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും, വഴികൾ അഗോചരവും ആകുന്നു! (യശ. ൪൦, ൧൩.) കൎത്താവിൻ മനസ്സെ

൩൭൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/402&oldid=163862" എന്ന താളിൽനിന്ന് ശേഖരിച്ചത്