ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രോമർ ൧൩. ൧൪. അ.

വെറുതെ അല്ലല്ലൊ, അവൻ വാളെ വഹിക്കുന്നതു; ദോഷം പ്രവൃത്തിക്കുന്നവനിൽ കോപം നടത്തിപ്പാൻ ഉത്തരം ചെയ്തുകൊണ്ടു, അവൻ ദൈവത്തിൻ ശുശ്രൂഷക്കാരനാകുന്നു സത്യം എന്നതുകൊണ്ടു കോപത്തെ അല്ല, മനസ്സാക്ഷിയേയും വിചാരിച്ചത്രെ, ൫ കീഴടങ്ങുക തന്നെ ആവശ്യമാകുന്നു. അതുകൊണ്ടത്രെ ൬ നിങ്ങൾ നികിതിയും കൊടുക്കുന്നു; അവർ ദേവസേവെക്കുള്ളവരും അതിൽ തന്നെ അഭിനിവേശിക്കുന്നവരും ആകുന്നതിനാൽ തന്നെ. അതുകൊണ്ടു കടമായുള്ളത് എല്ലാവൎക്കും ഒപ്പിപ്പിൻ, ൭ നികിതി (മേടിക്കുന്നവന്നു) നികിതി, ചുങ്കം (മേടിക്കുന്നവന്നു) ചുങ്കം, ഭയം വേണ്ടുന്നവന്നു ഭയം, മാനം വേണ്ടുന്നവന്നു മാനം തന്നെ. അന്യോന്യം സ്നേഹിക്കുന്നത് ഒഴികെ ആരോടും ൮ ഒന്നും കടമ്പെടരുതു. അന്യനെ സ്നേഹിക്കുന്നവനല്ലൊ ധൎമത്തെ ൯ പൂരിപ്പിച്ചിരിക്കുന്നു; കാരണം വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു മുതലായിട്ടു യാതോരു കല്പനയും, നിന്നെപോലെ തന്നെ കൂട്ടുകാരനെ സ്നേഹിക്ക എന്നുള്ള വചനത്തിൽ തന്നെ സംക്ഷേപിച്ചു കിടക്കുന്നു.സ്നേഹം ൧൦ എന്നതു കൂട്ടുകാരനു ദോഷം പ്രവൃത്തിക്കാത്തതാകയാൽ ധൎമ്മനിവൃത്തി സ്നേഹം അത്രെ. അതൊ (ചെയ്യേണ്ടതു) സമയത്തെ ൧൧ അറിഞ്ഞിട്ടു തന്നെ; നാം വിശ്വസിച്ച നേരത്തേക്കാൾ രക്ഷ ഇപ്പോൾ, നമുക്ക് അധികം അടുത്തതാകകൊണ്ടു, നാം ഉറക്കത്തിൽനിന്നുണരുവാൻ നാഴിക വന്നു എന്നറിയാമല്ലൊ. രാവു ൧൨ ചെന്നു കഴിഞ്ഞു, പകൽ അടുത്തു; അതുകൊണ്ടു നാം ഇരുട്ടിൻക്രിയകളെ വീഴ്ത്തു, വെളിച്ചത്തിൻആയുധങ്ങളെ ധരിച്ചുകൊൾക. പകല്ക്കാലത്ത് എന്നപോലെ നാം മൎയ്യാദയായി നടക്കുക, ൧൩ കൂത്തു മദ്യപാനങ്ങളിലല്ല, ദുഷ്കാമമൈഥുനങ്ങളിലല്ല, എരിവു പിണക്കങ്ങളിലല്ല; കൎത്താവായ യേശുക്രിസ്തുനെ അത്രെ ഉടുത്തു ൧൪ കൊൾവിൻ! പിന്നെ മോഹങ്ങൾ ജനിപ്പാൻ ജഡത്തിന്നായി കരുതിക്കൊള്ളരുതു.

൧൪. അധ്യായം

ഭക്ഷണാദി ആചാരങ്ങളെ ചൊല്ലി ഇടഞ്ഞു പോകാതെ,(൭) താന്താൻ ക്രിസ്തുപ്രസാദവും, (൧൩) സഭയുടെ കെട്ടുപണിയും വരുത്തുവാൻ നോക്കേണം.

വിശ്വാസത്തിൽ ബലഹീനനായവനെ നിങ്ങൾ (അവരുടെ) ൧ വിചാരങ്ങൾക്കു വിധിക്കാതെ കണ്ടു ചേൎത്തുകൊൾവിൻ.

൩൭൭

48





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/405&oldid=163865" എന്ന താളിൽനിന്ന് ശേഖരിച്ചത്