ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രോമർ ൧൪. ൧൫. അ.

നടക്കുന്നില്ല; ആൎക്കു വേണ്ടി ക്രിസ്തൻ മരിച്ചു, ആയവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കല്ലെ! ആകയാൽ നിങ്ങളുടെ നന്മയോടു ദൂഷണം പറ്റി വരരുതെ. ദേവരാജ്യം ഭക്ഷണപാനവും അല്ലല്ലൊ, നീതിയും സമാധാനവും വിശുദ്ധാത്മാവിൽ സന്തോഷവും അത്രെ ആകുന്നു. ഇവറ്റിൽ തന്നെ ക്രിസ്തനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യൎക്ക് കൊള്ളാകുന്നവനും ആകുന്നു. അതുകൊണ്ടു നാം സമാധാനത്തിന്നും അന്യോന്യം വീടുവൎദ്ധനെക്കും ഉള്ളവറ്റെ പിന്തുടരുക. ഭക്ഷണം നിമിത്തം ദേവനിൎമ്മാണത്തെ കെട്ടഴിക്കല്ലെ! എന്നാൽ എല്ലാം ശുദ്ധം തന്നെ; തടങ്ങൽ തട്ടിയിട്ടും തിന്നുന്ന മനുഷ്യനൊ അതു വിടക്കു. ഇറച്ചി തിന്നായ്കയും രസം കുടിക്കായ്കയും സഹോദരന്ന് ഇടൎച്ചയോ തടങ്ങലൊബലഹീനതയോ സംഭവിക്കുന്നത് എന്തെങ്കിലും ചെയ്യായ്കയും നല്ലതു തന്നെ. നിണക്കു വിശ്വാസം ഉണ്ടൊ? അതിനെ ദേവ മുമ്പാകെ നിണക്കായിട്ടു ധരിച്ചുകൊൾക; താൻ സമ്മതിക്കുന്നതിൽ തനിക്കു താൻ വിധിക്കാത്തവൻ ധന്യൻ; സംശയിക്കുന്നവനൊ തിന്നു എങ്കിൽ വിശ്വാസത്തിൽനിന്നു വരായ്കകൊണ്ടു അവന്നു കുറ്റം വിധിച്ചിട്ടുണ്ടു; വിശ്വാസത്തിൽനിന്നു വരാത്തത് ഒക്കയും പാപം അത്രെ.

൧൫. അദ്ധ്യായം.

ബലഹീനരെ ചുമന്നുകൊണ്ടു, (൫) രണ്ടു വകക്കാരും ഐക്യപ്പെടുവാൻ പ്രബോധനം, (൧൪) അപോസ്തലന്റെ, (൨൨) യാത്രാഭാരങ്ങളും അപേക്ഷയും.

ന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കേണം, തങ്ങളെതന്നെ പ്രസാദിപ്പിക്കയും അരുത്. നമ്മിൽ ഓരോരുവൻ ഗുണത്തിന്നായി വീടുവൎദ്ധനെക്കായി തന്നെ കൂട്ടുകാരനെ പ്രസാദിപ്പിക്ക. കാരണം ക്രിസ്തനും തന്നെ താൻ പ്രസാദിപ്പിച്ചില്ല. (സങ്കീ. ൬൯. ൧.) നിന്നെ നിന്ദിക്കുന്നവരുടെ നിന്ദകൾ എന്റെ മേൽ വീണു എന്ന് എഴുതിയപ്രകാരമത്രെ (നടന്നു.) എങ്ങിനെ എന്നാൽ മുൻ എഴുതപ്പെട്ടവ ഒക്കയും നമ്മുടെ ഉപദേശത്തിന്നായി എഴുതിയത് നാമ് എഴുത്തുകളുടെ ക്ഷാന്തിയാലും ആശ്വാസത്താലും ആശയെ ധരിച്ചു കൊള്ളേണ്ടന്തിയാലും ആശ്വാസത്താലും ആശയെ ധരിച്ചു കൊള്ളേണ്ടതിന്നു തന്നെ. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ടു, നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ പിതാവായ ദൈവത്തെ

൩൭൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/407&oldid=163867" എന്ന താളിൽനിന്ന് ശേഖരിച്ചത്