ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS III. IV

ചെയ്യും. വല്ലവനും കെട്ടിപോന്നപണിനില്ക്കും എങ്കിൽ, കൂലികിട്ടും വല്ലവന്റെ പണി വെന്തുപോയെങ്കിൽ (കൂലി) ചേതം വരും; താൻ മാത്രം തീയൂടെ തെറ്റും പോലെ രക്ഷിക്കപ്പെടും.

നിങ്ങൾ ദേവമന്ദിരം എന്നും ദേവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയൊ. ദേവമന്ദിരത്തെ ആർ എങ്കിലും കൊടുത്താൽ അവനെ ദൈവം കൊടുക്കും; ദേവമന്ദിരം അല്ലൊ വിശുദ്ധം ആകുന്നു; നിങ്ങളും(വിശുദ്ധർ തന്നെ). ഒരുവനും തന്നെത്താൻ ചതിച്ചു പോകരുതെ! നിങ്ങളിൽ ആരാനും ഈ യുഗത്തിൽ ജ്ഞാനമുള്ളവൻ എന്നു ഭാവിച്ചാൽ, അവൻ ജ്ഞാനിയായി ചമവാൻ ഭോഷനായ്പോക. കാരണം ഈ ലോകത്തിൻ ജ്ഞാനം ദേവമുഖേന ഭോഷത്വം ആകുന്നു (യൊബ. ൫, ൧൨) ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിപ്പെടുന്നവൻ എന്നും. (സങ്കീ. ൯൪, ൧൧.) കൎത്താവ് ജ്ഞാനികളുടെ വിചാരങ്ങളെ മായയുള്ളവ എന്നറിയുന്നു എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ട് ആരും മനുഷ്യർ വിഷയമായി പ്രശംസിക്കരുതു; സകലവും അല്ലൊ നിങ്ങൾക്ക് ഉള്ളതു. പൌൽ ആകട്ടെ, അപൊല്ലൊൻ ആകട്ടെ, കേഫാ ആകട്ടെ, ലോകം ആകട്ടെ, ജീവനൊ, മരണമൊ, വൎത്തമാനമൊ, ഭാവിയൊ സകലവും നിങ്ങൾക്ക് ആകുന്നു. നിങ്ങളൊ ക്രിസ്തന്നു, ക്രിസ്തനൊ ദൈവത്തിന്ന് (ആകുന്നു).

൪. അദ്ധ്യായം.


ഗുരുക്കളുടെ ഭേമാഭേദങ്ങൾ കാലത്താൽ തെളിയും, (൬) അപോസ്തലന്മാർ തങ്ങളെ തന്നെ എത്ര താഴ്ത്തുന്നു, (൧൪) പ്രബോധനം.

ങ്ങളെ ക്രിസ്തന്റെ പണിക്കാരും ദേവമൎമ്മങ്ങളെ (പകുക്കുന്ന) വീട്ടുവിചാരകരും എനീവണ്ണം ഓരോരുവൻ എണ്ണികൊള്ളേണ്ടിയതു. ശേഷം ഈ വീട്ടുവിചാരകരിൽ അന്വേഷിക്കുന്നത് എന്തെന്നാൽ, താൻ വിശ്വസ്തനായി കാണപ്പെടേണം എന്നത്രെ. നിങ്ങളാലൊ വല്ല മാനുഷ (വിസ്താര) ദിവസത്താലൊ, ഞാൻ വിവേചിക്കപ്പെടുന്നത് എനിക്ക് എത്രയും എളുപ്പം ആകുന്നു; എന്നെ ഞാൻ തന്നെ വിവേചിക്കുന്നതും ഇല്ല. എനിക്ക് ഒന്നിന്നും മനോബോധം ഉണ്ടായില്ല സത്യം; ഇതിനാൽ ഞാൻ നീതീകരിക്കപ്പെട്ടവനല്ല താനും; എന്നെ വിവേചി(ച്ചുവിധി)ക്കുന്നത് കൎത്താവത്രെ. ആകയാൽ

൩൯൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/418&oldid=163879" എന്ന താളിൽനിന്ന് ശേഖരിച്ചത്