ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

I. CORINTHIANS VII. ഭാൎ‌യ്യ ഭൎത്താവിങ്കൽ വിശുദ്ധീകരിക്കപ്പെടും ഇരിക്കുന്നു; അല്ലായ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും, അവർ വിശുദ്ധരാകുന്നു താനും. അവിശ്വാസി വേൎപിരികിലൊ പിരിയട്ടെ. ഈ വകയിൽ സഹോദരനൊ സഹോദരിയൊ അടിമപ്പെട്ടിരിക്കുന്നില്ല; സമാധാനത്തിൽ (ആവാൻ) ദൈവം നമ്മെ വിളിച്ചത് എന്തെന്നാൽ സ്ത്രീയെ, നീ ഭൎത്താവെ രക്ഷിക്കുമൊ എന്നു പുരുഷ, നീ ഭാൎയ്യയെ രക്ഷിക്കുമൊ എന്നും എങ്ങിനെ അറിവതു. ശേഷം ഓരോരുത്തന്നു കൎത്താവ് വിഭാഗിച്ച പോലെ ഓരോരുത്തനെ ദൈവം വിളിച്ചതുപോലെ അവ്വണ്ണം നടപ്പൂ; സകല സഭകളിലും ഞാൻ ഇങ്ങിനെ ആദേശിക്കുന്നു. വല്ലവൻ പരിഛേദനയുള്ളവനായി വിളിക്കപ്പെടു. ചൎമ്മാകൎഷണം അരുതു. അഗ്രചൎമ്മത്തോടെ വിളിക്കപ്പെട്ടു പരിഛേദന അരുതു; പരിഛേദന ഒന്നും ഇല്ല; അഗ്രചൎമ്മവും ഒന്നും ഇല്ല; ദേവകല്പനകളെ സൂക്ഷിക്കുന്നതു കാൎ‌യ്യം. ഓരോരുത്തൻ വിളിക്കപ്പെട്ട വിളിയിൽ തന്നെ വസിപ്പൂ. നീ ദാസനായി വിളിക്കപ്പെട്ടു വിചാരം അരുതുൽ സ്വാതന്ത്ൎ‌യ്യമുള്ളവൻ ആവാൻ കഴിഞ്ഞാലും അതിനെ അത്രെ ഉപയോഗിച്ചു കൊൾക. കാരണം ദാസനായി കൎത്താവിങ്കൽ വിളിക്കപ്പെട്ടവൻ കൎത്താവിന്റെ വിടുതൽ കിട്ടിയവനത്രെ; അപ്രകാരം സ്വാതന്ത്ൎ‌യ്യമുള്ളവനായി വിളിക്കപ്പെട്ടവൻ ക്രിസ്തന്റെ ദാസൻ ആകുന്നു. നിങ്ങൾ വിലെക്ക് കൊള്ളപ്പെട്ടവർ തന്നെ മനുഷ്യൎക്കു ദാസരാകരുതെ. സഹോദരന്മാരെ, താന്താൻ എന്തിൽ വിളിക്കപ്പെട്ടിരുന്നാലും ആയ്തിൽ ദേവസമീപെ വസിപ്പൂതാക.

പിന്നെ കന്യകമാരെ തൊട്ട് എനിക്കു കൎത്താവിന്റെ നിയോഗം ഇല്ല എങ്കിലും വിശ്വാസ്യൻ ആവാന്തക്കവണ്ണം കൎത്താവിൻ കനിവു ലഭിച്ചവനായി ഞാൻ അഭിപ്രായം തരുന്നു. എന്നാൽ അടുത്തു വരുന്ന ഞെരുക്കം നിമിത്തം നല്ലത് ഇതാകുന്നു എന്നും അങ്ങിനെ തന്നെ ഇരിക്ക മനുഷ്യനു നല്ലത് എന്നും എനിക്കു തോന്നുന്നു. നീ ഭാൎയ്യയോടു കെട്ടുപെട്ടിരിക്കുന്നു അഴിവാൻ തിരയല്ല; പെൺ കെട്ടറ്റവൻ ആകുന്നു ഭാൎയ്യയെ തിരയല്ല. നീ വേട്ടു എന്നാലും പിഴച്ചില്ല; കന്യയും വിവാഹം ചെയ്താൽ; പിഴെച്ചില്ല ഇപ്രകാരമുള്ളവൎക്കു ജഡത്തിൽ പീഡ ഉണ്ടാകും താനും, ഞാനൊ നിങ്ങളെ ആദരിക്കുന്നു. എന്നാൽ സഹോദരന്മാരെ, ഞാൻ മൊഴിയുന്നിതു: ഇനി സമയം ൩൯൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/424&oldid=163886" എന്ന താളിൽനിന്ന് ശേഖരിച്ചത്