ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. കൊരിന്തർ ൭. അ.

സംക്ഷേപിച്ചിരിക്കുന്നതെ ഉള്ളൂ; എങ്ങിനെ എന്നാൽ ഭാൎയ്യമാർ ഉള്ളവർ ഇല്ലാത്തവെ പോലെയും, കരയുന്നവർ കരയാത്തവരെ പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെ പോലെയും, വിലെക്കു വാങ്ങുന്നവർ അടക്കാത്തവരെപോലെയും. ഈ ലോകത്തെ അനുഭവിക്കുന്നവർ അതിനെ മാത്രം അനുഭവം ആക്കാത്തവരെ പോലെയും ആകേണ്ടതിന്നത്രെ; ഈ ലോകത്തിൻ വേഷം ഒഴിഞ്ഞു പോകുന്നുവല്ലൊ. നിങ്ങൾ ചിന്തയില്ലാത്തവർ ആയിരിക്കേണം എന്നു ഞാൻ ഇഛ്ശിക്കുന്നു. വേളാത്തവൻ കൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും എന്നു വെച്ചു കൎത്താവിന്റെവ ചിന്തിക്കുന്നു; വേട്ടവൻ ഭാൎയ്യയെ എങ്ങിനെ പ്രസാദിപ്പിക്കും എന്നു വെച്ചു ലോകത്തിന്റെവ ചിന്തിക്കുന്നു. അതു പോലെ കെട്ടിയവളും കന്യയും വേർ തിരിഞ്ഞവർ തന്നെ; വേളാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കൎത്താവിന്റെവ ചിന്തിക്കുന്നു; വേട്ടവൾ ഭൎത്താവിനെ എങ്ങിനെ പ്രസാദിപ്പിക്കും എന്നു വെച്ചു ലോകത്തിന്റെവ ചിന്തിക്കുന്നു. ഇതിനെ നിങ്ങളുടെ ഉപകാരത്തിന്നായി ചൊല്ലുന്നു: നിങ്ങളുടെ മേൽ തളയിടുവാനല്ല; ഔചിത്യമായതിനേയും കുഴക്ക് എന്നി കൎത്താവിങ്കലെ അവസരത്തേയും വിചാരിച്ചത്രെ (ചൊല്ലുന്നു).

പിന്നെ തന്റെ കന്യെക്ക് പ്രായം അധികം ചെന്നാൽ, അവളിൽ പിശിച്ചുകേടു വരുത്തും എന്ന് ഒരുത്തൻ നിരൂപിക്കിലും അങ്ങിനെ ആകേണ്ടിവരികിലും, താൻ ഇഛ്ശിക്കുന്നതിനെ ചെയ്ക. അവൻ പിഴെക്കുന്നില്ല; അവർ വിവാഹം ചെയ്യട്ടെ. എങ്കിലും മുട്ടുപാടില്ലാതെ തന്നിഷ്ടത്തെ നടത്തുവാൻ അധികാരം ഉണ്ടായാൽ ഹൃദയത്തിങ്കൽ ദൃഢമായി നില്ക്കുന്ന ഒരുവൻ തന്റെ കന്യയെ സൂക്ഷിച്ചുകൊൾവാൻ ഹൃദയത്തിൽ വിധിച്ചു എങ്കിൽ നല്ലവണ്ണം ചെയ്യുന്നു. ആകയാൽ വേൾവിക്കുന്നവൻ നന്നായി ചെയ്യുന്നു. വേൾവിക്കാത്തവൻ ഏറെ നന്നായി ചെയ്യുന്നു. സ്ത്രീ തന്റെ ഭൎത്താവ് ജീവിപ്പോളം കെട്ടുപെട്ടിരിക്കുന്നു; ഭൎത്താവ് നിദ്രകൊണ്ടു എങ്കിൽ, തോന്നുന്നവനെകൊണ്ടു വേൾപിപ്പാൻ അവൾക്കു സ്വാതന്ത്ൎ‌യ്യം ഉണ്ടു, കൎത്താവിൽ മാത്രമെ ആവു. അവൾ അങ്ങിനെ തന്നെ പാൎത്തു എങ്കിലൊ അതിധന്യ എന്ന് എന്റെ അഭിപ്രായം; ദേവാത്മാവ് എനിക്കും ഉണ്ടെന്നു തോന്നുന്നു താനും. ൩൯൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/425&oldid=163887" എന്ന താളിൽനിന്ന് ശേഖരിച്ചത്