ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS VIII.


൮. അദ്ധ്യായം.


൮-൧0 വിഗ്രഹാൎപ്പിതങ്ങൾ ബലിസദ്യകൾ ഇവറ്റെ സംബന്ധിച്ചു ബലഹീനരെ വിചാരിച്ചു അറിവിനെയല്ല; സ്നേഹത്തെ മുന്നിട്ടു സൂക്ഷിച്ചു നടക്കേണം.

വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യത്തിലൊ നമുക്ക് എല്ലാവൎക്കും അറിവുണ്ട് എന്നു ബോധിച്ചു; അറിവു ചീൎപ്പിക്കുന്നു സ്നേഹം വീട്ടുവൎദ്ധന ചെയ്യുന്നു. താൻ വല്ലതും അറിയുന്നു എന്ന് ഒരുത്തന്നു തോന്നിയാൽ, അറിയേണ്ടപ്രകാരം അവൻ ഇന്നേവരെ ഒന്നും അറിഞ്ഞവനല്ല. ഒരുത്തൻ ദൈവത്തെ സ്നേഹിച്ചാൽ ആയവൻ അവനാൽ അറിയപ്പെട്ടവനത്രെ. വിഗ്രഹാൎപ്പിതങ്ങളുടെ ഭക്ഷണകാൎയ്യം എന്നാൽ (ഉള്ളവണ്ണം) ഒരു വിഗ്രഹവും ലോകത്തിൽ ഇല്ല എന്നും ഒരുവൻ അല്ലാതെ, മറ്റൊരു ദൈവവും ഇല്ല എന്നും നാം അറിയുന്നു. എങ്ങിനെ എന്നാൽ പല ദേവകളും പല കൎത്താക്കന്മാരും ഉണ്ടായിരിക്കെ വാനത്തിൽ ആകട്ടെ, ഭൂമിയിൽ ആകട്ടെ, ദേവകൾ എന്നു ചൊല്ലിയവർ ഉണ്ട് എങ്കിലും. പിതാവാകുന്ന ഏകദൈവമെ നമുക്കുള്ളൂ ആയവനിൽനിന്നു സകലവും അവനിലേക്ക് നാമും ആകുന്നു; യേശുക്രിസ്തൻ എന്ന ഏക കൎത്താവും ഉണ്ടു; ആയവനാൽ സകലവും അവനാൽ തന്നെ നാമും ആകുന്നു. എന്നാലും എല്ലാവരിലും ആ അറിവ് ആകുന്നില്ല; ചിലർ ഇന്നെയോളം വിഗ്രഹം എന്നുള്ള മനോബോധത്താലെ വിഗ്രഹാൎപ്പിതം എന്നുവെച്ചു ഭക്ഷിക്കുന്നു; അവരുടെ മനോബോധം ബലഹീനം ആകയാൽ, മലിനപ്പെടുകയും ചെയ്യുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; നാം ഉണ്ടാൽ വഴികയും ഉണ്ണായ്തിൽ കുറകയും ഇല്ലല്ലൊ. എന്നാൽ ഈ നിങ്ങളുടെ അധികാരം ബലഹീനൎക്കു തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ. എങ്ങിനെ എന്നാൽ അറിവുള്ള നീ വിഗ്രഹാലയത്തിൽ പന്തിക്കൊള്ളുന്നത് ഒരുത്തൻ കണ്ടാൽ ബലഹീനനായവന്റെ മനസ്സാക്ഷിക്കു വിഗ്രഹാൎപ്പിതങ്ങളെ ഉണ്മോളം ഉറപ്പു സംഭവിക്കയില്ലയൊ? ആൎക്കുവേണ്ടി ക്രിസ്തൻ മരിച്ചു. ആ ബലഹീനസഹോദരൻ ഇങ്ങിനെ നിന്റെ അറിവിനാൽ നശിച്ചുപോകുന്നു. ഇപ്രകാരം സഹോദരരിൽ പാപൽ ചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ തല്ലിക്കൊണ്ടു നിങ്ങൾ കൃസ്തനിൽ പാപം ചെയ്യുന്നു. ആകയാൽ ആഹാരം

൩൯൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/426&oldid=163888" എന്ന താളിൽനിന്ന് ശേഖരിച്ചത്