ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS XI.

യിട്ടില്ല; സ്ത്രീ പുരുഷന്നായത്രെ സൃഷ്ടിക്കപ്പെട്ടു. ആകയാൽ സ്ത്രീ ദൂതന്മാൎനിമിത്തം തലമേൽ അധികാര(ക്കുറി) പൂണ്ടിരിക്കേണം ശേഷം കൎത്താവിൽ പുരുഷൻ എന്നി, സ്ത്രീയും സ്ത്രീ എന്നി, പുരുഷനും ഇല്ല. സ്ത്രീ പുരുഷനിൽനിന്നുണ്ടായ പോലെ തന്നെ പുരുഷനും സ്ത്രീയാൽ ഉണ്ടല്ലൊ സകലവും ദൈവത്തിൽനിന്നു താനും. നിങ്ങളുടെ ഉള്ളിൽ തന്നെ വിധിപ്പിൻ! സ്ത്രീ മൂടിക്കൊള്ളാതെ ദൈവത്തോടു പ്രാൎത്ഥിക്കുന്നതു യോഗ്യമൊ? പുരുഷൻ മുടി നീട്ടിയാൽ അത് അവനു മാനക്കുറവ് എന്നും സ്ത്രീ നീട്ടിയാൽ, കൂന്തൽ അവൾക്ക് മൂടുപടത്തിന്നു വേണ്ടി നൽകപ്പെട്ടതാൽ അവൾക്കു തേജസ്സ് ആകുന്നു എന്നും പ്രകൃതി താനും നിങ്ങളെ പഠിപ്പിക്കുന്നില്ലയൊ? ഒരുത്തൻ തൎക്കപ്രിയനായി കാണ്കിലൊ ഇങ്ങിനത്തെ മൎയ്യാദ ഞങ്ങൾക്കും ഇല്ല; ദേവസഭകൾക്കും ഇല്ല(എന്നറിക).

ആയതു ഞാൻ ആജ്ഞാപിക്കുമ്പോൾ ഒന്നിനെ പുകഴുന്നില്ല; നിങ്ങൾ കൂടിവരുന്നത് ഏറ്റം നന്മയല്ല; ഏറ്റം തിന്മ ഉണ്ടാകുംവണ്ണം എന്നുള്ളതത്രെ. എങ്ങിനെ എന്നാൽ ഒന്നാമത് നിങ്ങൾ സഭയായി കൂടുമ്പോൾ, നിങ്ങളിൽ ഭിന്നതകൾ ഉണ്ടെന്നു ഞാൻ കേൾക്കുന്നു ഒട്ടേടം വിശ്വസിക്കയും ചെയ്യുന്നു. നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നല്ലൊ മതഭേദങ്ങളും നിങ്ങളിൽ ഉണ്ടായിരിക്കേണ്ടതു. എന്നാൽ നിങ്ങൾ ഒരേടത്തു മുന്തി എടുക്കുന്നു. പിന്നെ ഒരുവൻ വിശന്നും ഒരുവൻ മദിച്ചും പോകുന്നതിനാൽ അതു കൎത്താവിൻ അത്താഴം ഉണ്ണുക അല്ല. ഭക്ഷിപ്പാനും കുടിപ്പാനും നിങ്ങൾക്ക് വീടുകൾ ഇല്ലയൊ, അല്ല ദേവസഭയെ നിങ്ങൾ തുഛ്ശീകരിച്ചിട്ട് ഇല്ലാത്തവരെ നാണിപ്പിക്കുന്നുവൊ; ഞാൻ നിങ്ങളോട് എന്തു പറയേണ്ടു. നിങ്ങളെ പുകഴുകയൊ ഇതിൽ നിങ്ങളെ പുകഴുന്നില്ല. ഞാകട്ടെ കൎത്താവിൽ നിന്നു പരിഗ്രഹിച്ചു, നിങ്ങൾക്കും ഏല്പിച്ചത് എന്തെന്നാൽ: കൎത്താവായ യേശു തന്നെ കാണിച്ചു കൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്ത്രോത്രം ചൊല്ലി നുറുക്കി പറഞ്ഞു (വാങ്ങിഭക്ഷിപ്പിൻ) ഇതു നിങ്ങൾക്ക് വേണ്ടി (നുറുക്കപ്പെടുന്ന) എന്റെ ശരീരം ആകുന്നു എന്റെ ഓൎമ്മെക്കായിട്ട് ഇതിനെ ചെയ്പിൻ. അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രത്തേയും എടുത്തു പറഞ്ഞു; ഈ പാപപാത്രം എന്റെ രക്ത

൪0൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/432&oldid=163895" എന്ന താളിൽനിന്ന് ശേഖരിച്ചത്