ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൧. ൧൨. അ.

ത്തിൽ പുതിയ നിയമം ആകുന്നു ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്പിൻ. എങ്ങിനെ എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും പാനപാത്രം കുടിക്കയും ചെയ്യുന്തോറും കൎത്താവു വൎവോളത്തിന്ന് അവന്റെ മരണത്തെ പ്രസ്താപിക്കുന്നു. അതുകൊണ്ട് ആരാനും അപാത്രമായി ഈ അപ്പം ഭക്ഷിക്ക താൻ, കൎത്താവിൻ പാനപാത്രം കുടിക്ക താൻ ചെയ്താൽ, കൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ളവൻ ആകും. എന്നാൽ മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പത്തിൽ ഭക്ഷിച്ചും പാനപാത്രത്തിൽ കുടിച്ചും കൊൾപാൻ (അപാത്രമായി) ഭക്ഷിച്ചു കുടിക്കുന്നവൻ കൎത്താവിൻ ശരീരത്തെ വിസ്തരിക്കാഞ്ഞാൽ, തനിക്കു താൻ ന്യായവിസ്താരത്തെ ഭക്ഷിച്ചു കുടിക്കുന്നു. ഇതു ഹേതുവായിട്ടു നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആയി, ചിലർ നിദ്രകൊണ്ടും ഇരിക്കുന്നു. എന്നാൽ നമ്മെ നാം തന്നെ വിസ്തരിച്ചു എങ്കിൽ വിധിക്കപ്പെടുകയില്ല. വിധിക്കപ്പെടുകിലൊ നാം ലോകത്തോടു കൂട ദണ്ഡവിധിയിൽ അകപ്പെടായ്പാൻ കൎത്താവിനാൽ ശിക്ഷിക്കപ്പെടുന്നു. ആകയാൽ എൻ സഹോദരരെ, നിങ്ങൾ ഭക്ഷിപ്പാൻ കൂടുമ്പോൾ, അന്യോന്യം കാത്തു നില്പിൻ! ഒരുത്തന്നു വിശക്കിൽ ശിക്ഷാവിധി വരുമാറു കൂടരുത് എന്നു വെച്ചു വീട്ടിൽ ഭക്ഷിക്ക; ശേഷം കാൎയ്യങ്ങളെ ഞാൻ വന്ന ഉടനെ ആദേശിക്കും.

൧൨. അദ്ധ്യായം.

(൧൨-൧൪ അ.) ആത്മികവരങ്ങളുടെ താല്പൎയ്യം. പിന്നെ സഹോദരന്മാരെ, ആത്മികവരങ്ങളെ കുറിച്ചു നിങ്ങൾ ബോധിക്കാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുനു. നിങ്ങൾ ജാതികളായി വസിക്കും കാലം നടത്തപ്പെടുന്നപ്രകാരം എല്ലാം ഊമവിഗ്രഹങ്ങളുടെ അടുക്കെ കൊണ്ടുപോകപ്പെടുന്നവരായി എന്നറിയുന്നുവല്ലൊ; ആകയാൽ ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നിതു: ദേവാത്മാവിൽനിന്ന് ഉരെക്കുന്നവർ ആരും യേശൂ ശാപഗ്രസ്തൻ എന്നു പറകയില്ല; വിശുദ്ധാത്മാവിൽ അല്ലാതെ, യേശു കൎത്താവെന്ന് പറവാൻ ആൎക്കും കഴികയും ഇല്ല. എന്നാൽ കൃപാവരങ്ങൾക്കു പകുപ്പുകൾ ഉണ്ടു, ഏകാത്മാവു താനും. ശുശ്രൂഷകൾക്കും പകുപ്പുകൾ ഉണ്ടു; കൎത്താവ്

൪0൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/433&oldid=163896" എന്ന താളിൽനിന്ന് ശേഖരിച്ചത്