ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS XII.

ഒരുവൻ. വ്യാപാരങ്ങൾക്കും പകുപ്പുകൾ ഉണ്ടു, എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന ദൈവം ഒരുവൻ തന്നെ. എന്നാൽ ആത്മാവ് ഓരോരുത്തനിൽ വിളങ്ങുന്ന വിധം(സഭയുടെ) ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു. എന്തെന്നാൽ ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനവചനവും മറ്റെവനു ആ ആത്മാവിന്നു തോന്നുമ്പോലെ തന്നെ അറിവിന്റെ വചനവും നല്കപ്പെടുന്നു. എന്തെന്നാൽ ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനവചനവും മറ്റെവനു ആ ആത്മാവിന്നു തോന്നുമ്പോലെ തന്നെ അറിവിന്റെ വചനവും നല്കപ്പെടുന്നു. അന്യനു ആ ആത്മാവിൽ തന്നെ വിശ്വാസം മറ്റെവന്നു ആ ആത്മാവിൽ തന്നെ ചികിത്സകളുടെ വരങ്ങൾ മറ്റെവന്നു ശക്തിയുടെ വ്യാപാരങ്ങൾ മറ്റെവനു പ്രവചനം മറ്റെവനു ആതമാക്കളെ വകതിരിവുകൾ. അന്യനു ഭാഷകളുടെ വിധങ്ങൾ മറ്റെവനു ഭാഷകളെ വ്യാഖ്യാനം ഇവ എല്ലാം വ്യാപരിക്കുന്നതൊ താൻ ഇഛ്ശിക്കും പോലെ അവനവനു വെവ്വേറെ പകുക്കുന്ന ആ ഒർ ആത്മാവു തന്നെ. എങ്ങിനെ എന്നാൽ ശരീരം ഒന്നെങ്കിലും പല അവയവങ്ങൾ ഉള്ളതാകുന്നതല്ലാതെ, ശരീരത്തിന്റെ അവയവങ്ങൾ പലതായിരുന്നു എല്ലാം ഒരു ശരീരം ആകുന്നപ്രകാരം തന്നെ ക്രിസ്തനും ആകുന്നു. കാരണം യഹൂദരൊ, യവനരൊ, അടിയാരൊ, സ്വതന്ത്രരൊ നാം എല്ലാവരും ഏകശരീരം ആമാറ് ഒർ ആത്മാവിൽ സ്നാന ഏറ്റു, എല്ലാവരും ഒർ ആത്മാവെയും കുടിക്കുമാറാക്കപ്പെട്ടു. ശരീരം കൂടെ ഒർ അവയവമല്ലല്ലൊ പലവും അത്രെ കാലായ്തു ഞാൻ കൈ അല്ലായ്തയാൽ ശരീരത്തിൽ ചേരാ എന്നു ചൊല്ലുകിൽ അതിനാൽ ശരീരത്തിൽ ചേരാത് എന്നു വരികയില്ല. ചെവി ആയത് ഞാൻ കണ്ണ് അല്ലായ്കയാൽ ശരീരത്തിൽ ചേരാ എന്നു ചൊല്ലുകിൽ അതിനാൽ ശരീരത്തിൽ ചേരാത് എന്നു വരികയും ഇല്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ഇപ്പോഴൊ ദൈവം താൻ ഇഛ്ശിച്ചു പോലെ അവയവങ്ങളെ ശരീരത്തിൽ വെവ്വേറെ ആക്കിവെച്ചു. എല്ലാം ഒർ അവയവം എങ്കിൽ , ശരീരം എവിടെ? ഇപ്പോഴൊ പല അവയവങ്ങലും ഏക ശരീരവും ഉണ്ടു. കൺ കയ്യോടു നിന്നെകൊണ്ട് എനിക്ക് ആവശ്യം ഇല്ല എന്നും മറ്റു തല കാലുകളോടു നിങ്ങളെ കൊണ്ട് എനിക്കു ആവശ്യം ഇല്ല എന്നും ചൊല്ലിക്കൂടാ. എന്തൊ ശരീരത്തിൽ ബലം കുറഞ്ഞ അവയവങ്ങൾ എന്നു തോന്നുന്നവ വേണ്ടുന്നവ അത്രെ എന്നു വിശേഷാൽ ഉണ്ടല്ലൊ

൪0൬






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/434&oldid=163897" എന്ന താളിൽനിന്ന് ശേഖരിച്ചത്