ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
I. CORINTHIANS XIIL. XIV.

ഉചിതം വിട്ടു നടക്കുന്നില്ല. തന്റെവ അന്വേഷിക്കുന്നില്ല. ചൊടിക്കുന്നില്ല(പെട്ട) ദോഷത്തെ കണക്കിടുന്നില്ല. അനീതിയിൽ സന്തോഷിയാതെ, സത്യത്തോടുകൂടി സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിൎന്നു പോകാ;. പ്രവചനങ്ങൾ ആയാലും അവറ്റിന്നു നീക്കം വരും ഭാഷകൾ ആയാലും നിന്നുപോകും അറിവായാലും നീങ്ങിപോകും. കാരണം അംശമായത്രെ നാം അറിയുന്ന അംശമായി പ്രവചിക്കുന്നു. തികവു വന്ന നേരത്തിലൊ അംശമായുള്ളതിന്നു നീക്കം വരും. ഞാൻ ശിശുവാകുമ്പോൾ ശിശുവായി പറഞ്ഞു ശിശുവായി ഭാവിച്ചു ശിശുവായി എണ്ണികൊണ്ടിരുന്നു. പുരുഷാനായാറെ, ശിശുവിന്റെവ നീക്കിയിരിക്കുന്നു. ഇന്നല്ലൊ നാം കണ്ണാടിയൂടെ കടമൊഴിയായി കാണുന്നു അന്നു മുഖാമുഖമായത്രെ; ഇന്ന് അംശമായി അറിയുന്നു: അന്നു ഞാൻ അറിയപ്പെട്ട പ്രകാരത്തിലും അറിഞ്ഞു കൊള്ളും എന്നാൽ ഇപ്പോൾ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും വസിക്കുന്നുണ്ടു, ഇവറ്റിൽ വലിയത് സ്നേഹം തന്നെ.

൧൪. അദ്ധ്യായം.


പ്രവാചക ഭാഷദിവരങ്ങളെ സഭയിൽ പ്രയോഗിക്കേണ്ടും പ്രകാരം. സ്നേഹത്തെ പിന്തുടൎന്നു കൊൾവിൻ.കൊൾവിൻ. ആത്മികവരങ്ങളേയും വിശേഷാൽ പ്രവചിക്കുന്ന വരത്തേയും കൊതിപ്പിൻ. എന്തുകൊണ്ടെന്നാൽ ഭാഷയാൽ ഉരെക്കുന്നവൻ ആരും ബോധിക്കാതെ, താൻ ആത്മാവിൽ മൎമ്മങ്ങളെ ചൊല്ലുന്നതിനാൽ മനുഷ്യരോടല്ല ദൈവത്തോട് അത്രെ പറയുന്നു. പ്രവചിക്കുന്നവനൊ മനുഷ്യൎക്ക് വീട്ടുവൎദ്ധന, പ്രബോധനം, സാന്ത്വനം എന്നിവ പറയുന്നു. ഭാഷയാൽ ഉരെക്കുന്നവൻ തന്നെത്താൻ പണിയുന്നു, പ്രവചിക്കുന്നവൻ സഭയെ പണിയുന്നു. നിങ്ങൾ എല്ലാവരും ഭാഷകളാൽ ഉരെക്കേണം എന്നും വിശേഷാൽ പ്രവചിക്കേ വേണ്ടു എന്നും ഞാൻ ഇഛ്ശിക്കുന്നു; സഭെക്കു വീട്ടുവൎദ്ധന ലഭിപ്പാൻ ഭാഷകളാൽ ഉരെക്കുന്നവൻ വ്യാഖ്യാനിക്ക അല്ലാതെ, പ്രവചിക്കുന്നവൻ അവനേക്കാൾ വലിയവൻ തന്നെ. എന്നിയെ സഹോദരന്മാരെ, ഞാൻ വെളിപ്പാട് അറിവു പ്രവചനം ഉപദേശം ഇവ ഒന്നു കൊണ്ടും

൪0൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/436&oldid=163899" എന്ന താളിൽനിന്ന് ശേഖരിച്ചത്