ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൪. അ.

പറയാതെ ഭാഷകളാൽ ഉരെച്ചു കൊണ്ടത്രെ നിങ്ങളിൽ വന്നാൽ നിങ്ങൾക്ക് എന്തു പ്രയോജനം വരുത്തും. കുഴൽ വീണ മുതലായി നാദം ഇടുന്ന നിൎജ്ജീവങ്ങൾ പോലും ധ്വനികളിൽ വ്യത്യാസം വെക്കാഞ്ഞാൽ ഊതിയതു താൻ, മീട്ടിയതു താൻ എങ്ങിനെ തിരിഞ്ഞു വരും. കാഹളം തെളിവില്ലാത്ത നാദം ഇട്ടാൽ പടെക്ക് ആരുപോൽ ഒരുങ്ങും. അതു പോലെ നിങ്ങളും നാവുകൊണ്ടു വ്യക്തമായ വചനം കൊടാഞ്ഞാൽ ഉരെച്ചത് എങ്ങിനെ തിരിഞ്ഞുവരും നിങ്ങൾ ആകാശത്തിലേക്ക് പറയുന്നവർ ആകുമല്ലൊ. ലോകത്തിൽ ശബ്ദങ്ങളുടെ ജാതികൾ എത്ര ഉണ്ടുപോല്ലൊ. ലോകത്തിൽ ശബ്ദങ്ങളുടെ ജാതികൾ എത്ര ഉണ്ടുപോൽ ആയത് ഒന്നും അവ്യക്തമല്ല. അതുകൊണ്ടു ശബ്ദത്തിൽ അൎത്ഥത്തെ അറിയാഞ്ഞാൽ പറയുന്നവനു ഞാൻ മ്ലേഛ്ശനായിരിക്കും പറയുന്നവൻ എനിക്കും മ്ലേഛ്ശനത്രെ. അവ്വണ്ണം നിങ്ങളും ആത്മാം(ശങ്ങളെ) തേടുന്നവർ ആകയാൽ സഭയുടെ വീട്ടുവൎഡനെക്കായി വഴിയുവാൻ അന്വേഷിപ്പിൻ. അതുകൊണ്ടു ഭാഷയാൽ ഉരെക്കുന്നവൻ വ്യാഖ്യാനിപ്പാനുള്ള മനസ്സോടെ പ്രാൎത്ഥിക്കാവു. ഞാൻ ഭാഷയാൽ അത്രെ പ്രാൎത്ഥിക്കിൽ എന്റെ ആത്മാവു പ്രാൎത്ഥിക്കുന്നു സത്യം; എൻ മനസ്സു ഫലം തരാതിരിക്കുന്നു താനും. എന്നാൽ എന്തു ഞാൻ ആത്മാവുകൊണ്ടു പ്രാൎത്ഥിക്ക, മനസ്സു കൊണ്ടും പ്രാൎത്ഥിക്ക ആത്മാവു കൊണ്ടു പാടുക മനസ്സുകൊണ്ടും പാടുക. അല്ലായ്കിൽ നീ ആത്മാവു കൊണ്ടു ആശീൎവ്വദിച്ചാൽ സാമാന്യന്മാരുടെ സ്ഥലത്തിരിക്കുന്നവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു ആമെൻ എന്നത് എങ്ങിനെ ചൊല്ലും. നീ നന്നായി സ്ത്രോത്രിക്കുന്നു സത്യം അന്യനു വീട്ടുവൎദ്ധന വരുന്നില്ല താനും. നിങ്ങൾ എല്ലാവരിലും അധികം ഞാൻ ഭാഷകളാൽ ഉരെക്കകൊണ്ടു ദൈവത്തെ സ്തുതിക്കുന്നു. എങ്കിൽ സഭയിൽ വെച്ചു ഭാഷയാൽ ൧൦൦൦൦ വാക്കു ചൊല്ലുന്നതേക്കാളും മറ്റെവരേയും പഠിപ്പിപ്പാൻ എൻ മനസ്സ് കൊണ്ട് അഞ്ചു വാക്കു പറവാൻ ഇഛ്ശിക്കുന്നു.

സഹോദരരെ ബുദ്ധിയിൽ ബാലർ ആകൊല്ലാ; തിന്മസംബന്ധിച്ചു ശിശുപ്രായരായി ബുദ്ധിയിൽ തികഞ്ഞവർ ആകുവിൻ. ധൎമ്മത്തിൽ എഴുതി ഇരിക്കുന്നിതു: അന്യഭാഷക്കാരെ കൊണ്ടും വേറെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് ഉരെക്കും എന്നിട്ടും അവർ എന്നെ കേൾക്കയില്ല എന്നു കൎത്താവു

൪0൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/437&oldid=163900" എന്ന താളിൽനിന്ന് ശേഖരിച്ചത്