ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൫. അ.

തോന്നിയാൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നവ കൎത്താവിൻ കല്പനകൾ എന്ന് അറിക. ഒരുവൻ അറിയായ്കിലൊ അറിയായ്ക. അതു കൊണ്ടു സഹോദരന്മാരെ, പ്രവചിപ്പതിനെ കൊതിപ്പിൻ ഭാഷകളാൽ ഉരെക്കുന്നതിനെ തടുക്കയും അരുതു; സകലവും ഔചിത്യമായും ക്രമത്തിലും നടപ്പുതാക.

൧൫. അദ്ധ്യായം.

പുനരുത്ഥാനം ഉണ്ടെന്നും, (൩൫) ഇന്നതെന്നും ഉപദേശിച്ചതു. പിന്നെ സഹോദരന്മാരെ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾ പരിഗ്രഹിച്ചതും നിലക്കുന്നതും രക്ഷപ്പെടുന്നതുമായ സുവിശേഷത്തെ നിങ്ങൾക്ക് അറിയിക്കുന്നു. നിങ്ങൾ വൃഥാ വിശ്വസിച്ചു എന്നു വരാതെ, ഞാൻ ഇന്ന പ്രമാണത്തലെ നിങ്ങളോടു സുവിശേഷിച്ചു എന്നു പിടിച്ചുകൊണ്ടാലെ (രക്ഷപ്പെടുന്നുള്ളു). നിങ്ങളിൽ ഒന്നാമതല്ലൊ ഞാനും പരിഗ്രഹിച്ചതിനെ ഏല്പിച്ചതാവിത് ക്രിസ്തൻ നമ്മുടെ പാപങ്ങൾക്ക് വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു എന്നും കുഴിച്ചിടപ്പെട്ടു. എഴുത്തുകളിൻ പ്രകാരം മരിച്ചു എന്നും കുഴിച്ചിടപ്പെട്ടു. എഴുത്തുകളിൻപ്രകാരം മൂന്നാം നാൾ ഉണൎത്തപ്പെട്ടിരിക്കുന്നു എന്നും കേഫാവിന്നും പിന്നെ പന്തിരുവൎക്കും കാണായ്പന്നു എന്നും തന്നെ. അനന്തരം അഞ്ഞൂറ്റിൽ പരം സഹോദരന്മാൎക്ക് ഒരിക്കൽ കാണായിതു: അവർ മിക്കപേരും ഇന്നേവരെ വസിക്കുന്നു ചിലർ നിദ്രകൊണ്ടും ഇരിക്കുന്നു. അനന്തരം യാക്കോബിന്നും പിന്നെ എല്ലാ അപോസ്തലൎക്കും കാണായ്പന്നു. എല്ലാവൎക്കും ഒടുക്കം അലസിയ പിള്ള കണക്കനെ ഉള്ള എനിക്കും കാണായതു. (ഞാൻ അല്ലൊ അപോസ്തലരിൽ അതിചെറിയവൻ തന്നെ; ദേവസഭയെ ഹിംസിച്ചതിന്നാൽ അപോസ്തലൻ ആകുവാൻ യോഗ്യനുമല്ല. എങ്കിലും ദേവകൃപയാൽ ഞാൻ ആകുന്നത് ആകുന്നു എങ്കിലേക്കുള്ള അവന്റെ കൃപ വ്യൎത്ഥമായതും ഇല്ല; അവരെല്ലാവരേക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചു ഞാനല്ല താനും എന്നോടു കൂടയുള്ള ദൈവകൃപ അത്രെ). ആയതുകൊണ്ടു ഞാൻ ആകട്ടെ അവർ ആകട്ടെ ഇവ്വണ്ണം ഞങ്ങൾ ഘോഷിക്കുന്നു, ഇവ്വണ്ണം നിങ്ങളും വിശ്വസിച്ചു. ക്രിസ്തൻ മരിച്ചവരിൽനിന്ന് ഉണൎത്തപ്പെട്ടു എന്നു ഘോഷിച്ചുകൊണ്ടിരിക്കെ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങിനെ. മരിച്ചവരുടെ

൪൧൧






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/439&oldid=163902" എന്ന താളിൽനിന്ന് ശേഖരിച്ചത്