ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൧൫. അ.

ആകുന്നത് എന്തു? സഹോദരന്മാരെ, നമ്മുടെ കൎത്താവായ യേശുക്രിസ്തങ്കൽ എനിക്കു നിങ്ങളാൽ ഉള്ള പ്രശംസ ആണ ഞാൻ ദിവസേന ചാകുന്നു. ഞാൻ എഫേസിൽ വെച്ചു മൃഗപ്പോർ ഏറ്റതു മാനുഷഭാവത്തിൽ ആയെന്നാൽ എനിക്ക് എന്തു പ്രയോജനം? മരിച്ചവർ ഉണരായ്കിൽ നാം തിന്നും കുടിച്ചും കൊൾക നാളയല്ലൊ ചാകും എന്നത്രെ. (യശ. ൨൨, ൧൩.) ഭ്രമപ്പെടായ്പിൻ ഒർ ഉത്തമഭാവങ്ങളെ കൊടുക്കുന്നു ദുസ്സംഗങ്ങൾ. നീതിക്കെ നിൎമ്മദിച്ചു കൊൾവിൻ പാപം ചെയ്യാതിരിപ്പിൻ! ചിലൎക്കു ദേവവിഷയത്തിൽ അറിയായ്മ ഉണ്ടു ഞാൻ നിങ്ങൾക്ക് ലജ്ജെക്കായി പറയുന്നു.

പക്ഷെ ഒരുവൻ മരിച്ചവർ എങ്ങിനെ ഉണരും എന്നും ഏതു വിധമുള്ള ശരീരത്തോടെ വരുന്നു എന്നും ചൊല്ലും. മൂഢ! നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ഉയൎപ്പിക്കപ്പെടുന്നില്ല. നീ വിതെക്കുന്നതൊ ഭവിപ്പാനുള്ള ശരീരമല്ല പക്ഷെ കോതമ്പം മുതലായതിൽ ഒരു വെറുമ്മണിയത്രെ വിതെക്കുന്നുള്ളു. ദൈവമൊ ഇഷ്ടപ്രകാരം അതിന്നു ശരീരത്തെയും വിത്തുകളിൽ ഓരോന്നിന്നു അതതിന്റെ ശരീരത്തെയും കൊടുക്കുന്നത്. എല്ലാ മാംസവും സമമാംസം അല്ല; മനുഷ്യരുടേത് വേറെ, കന്നു കാലികളുടെ മാംസം വേറെ, മീനുകളുടേത് വേറെ, പക്ഷികളുടേതും വേറെ. സ്വൎഗ്ഗീയശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വൎഗ്ഗീയങ്ങളുടെ തേജസ്സ് അന്യം ഭൌമങ്ങളുടെ തേജ്ജസ്സും അന്യം സൂൎയ്യന്റെ തേജസ്സ് വേറെ, ചന്ദ്രന്റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സും വേറെ, നക്ഷത്രത്തിന്നു നക്ഷത്രത്തിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലൊ. അവ്വണ്ണം തന്നെ മരിച്ചവരുടെ പുനരുത്ഥാനം കേടിൽ വിതെക്കപ്പെടുന്നു കെടായ്മയിൽ ഉണരുന്നു അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉണരുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉണരുന്നു; പ്രാണമയശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉണരുന്നു; പ്രണമയശരീരവും ആത്മികശരീരവും ഉണ്ടു. അപ്രകാരം എഴുതിയതു; ആദാം എന്ന ഒന്നാം മനുഷ്യൻ ജീവനുള്ള ദേഹിയായി ചമഞ്ഞു (൧മോ. ൨, ൭. ) ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായത്രെ. ആത്മികമായതു മുന്നേതല്ല താനും പ്രാണമയമായത് അത്രെ പിന്നെ ആത്മികം. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്മയൻ, രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽ

൪൧൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/441&oldid=163905" എന്ന താളിൽനിന്ന് ശേഖരിച്ചത്