ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II. CORINTHIANS I.

ആകുന്നു പ്രകാരം ആശ്വാസത്തിന്നും ആകുന്നു എന്നറികയാൽ, നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നെ. സഹോദരന്മാരെ, ആസ്യയിൽ ഞങ്ങൾക്ക് ഉണ്ടായ സങ്കടത്തെ തൊട്ടു നിങ്ങൾക്കു ബോധിയാതെ ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്നു സത്യം; അവിടെ ജീവിക്കുമൊ എന്നു അഴിനില വരുവോളം ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു. അതെ ഞങ്ങളിലല്ല മരിച്ചവരെ ഉണർത്തുന്ന ദൈവത്തിങ്കൽ തന്നെ വിശ്വസിച്ചവർ ആകുംവണ്ണം ഞങ്ങൾക്ക് ഉള്ളിൽ തന്നെ മരണം എന്ന പ്രത്യുത്തരം ഉണ്ടായിട്ടുണ്ടു. ആയവൻ അത്ര വലിയ മരണത്തിൽനിന്നു ഞങ്ങളെ ഉദ്ധരിച്ചു, ഇന്നും ഉദ്ധരിക്കുന്നു ഇനിമേലും ഉദ്ധരിക്കും എന്നു അവനിൽ ആശിക്കുന്നു. ആയതിന്നു നിങ്ങളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥനയാൽ കൂടി തുണെക്കുന്നുണ്ടല്ലൊ പല ആളുകൾ മുഖാന്തരം ഞങ്ങൾക്ക് വന്ന കൃപാസമ്മാനത്തിന്നു പലരാലും ഞങ്ങൾക്കാങ്ങൾക്കായിട്ടു സ്ത്രോത്രം ഉണ്ടാവാൻ തന്നെ.

ഞങ്ങളുടെ പ്രശംസ അല്ലൊ ഇതാകുന്നുൽ; ഞങ്ങൾ ജ്ഞാനത്തിൽ അല്ല; ദേവകരുണയിൽ അത്രെ ഏകാഗ്രതയിലും ദേവ സ്വഛ്ശതയിലും തന്നെ ലോകത്തിങ്കൽ വിശേഷാൽ നിങ്ങളോടു നടന്നുകൊണ്ടു എന്നു ഞങ്ങളുടെ മനോബോധത്തിന്റെ സാക്ഷ്യം തന്നെ. നിങ്ങൾ വായിച്ചും അറിഞ്ഞും കൊള്ളുന്നവ എന്നി വിപരീതമായവ അല്ലല്ലൊ ഞങ്ങൾ നിങ്ങൾക്കു എഴുതുന്നു: അവസാനത്തോളവും നിങ്ങൾ അപ്പോലെ അറിഞ്ഞുകൊള്ളും എന്നു ഞാൻ പ്രത്യാശിക്കുന്നു. കർത്താവായ യേശുവിൻ നാളിൽ നിങ്ങൾ ഞങ്ങൾക്ക് എന്ന പോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഏകദേശം അറിഞ്ഞു കൊണ്ടപ്രകാരം തന്നെ. ആയത് ഉറപ്പിച്ചിട്ടു തന്നെ ഞാൻ നിങ്ങൾക്ക് രണ്ടാമത് ഒരു കരുണ ഉണ്ടാകേണം എന്നു വെച്ചു മുമ്പെ നിങ്ങളുടെ അടുക്കെ ചെല്ലുവാനും അങ്ങെ വഴിയായി മകെദോന്യക്കു പോയി പിന്നെയും മക്കെദോന്യയെ വിട്ടു നിങ്ങളിൽ പോരുവാനും നിങ്ങളാൽ യഹൂദയിലേക്ക് യാത്ര അയക്കപ്പെടുവാനും മനസ്സായിരുന്നു. ഇതു നിരൂപിക്കയിൽ ഞാൻ പക്ഷെ മനോലഘുത്വം കാട്ടിയൊ അല്ല, ഞാൻ നിരൂപിക്കുന്നവ ജഡപ്രകാരം നിരൂപിക്കുവൊ ഉവ്വ ഉവ്വ എന്നതും ഇല്ല ഇല്ല എന്നതും (രണ്ടും) എന്റെ

൪൧൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/446&oldid=163910" എന്ന താളിൽനിന്ന് ശേഖരിച്ചത്