ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൪. ൫. അ.

എങ്കിലും, അത്യന്തശക്തി ഞങ്ങളിൽ നിന്നല്ല ദൈവത്തിന്ന് ആകേണ്ടതിന്നായി ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ വെച്ചിരിക്കുന്നു. എല്ലാവിധത്തിലും സങ്കടപ്പെട്ടു കുടുങ്ങി പോകുന്നവർ അല്ല താനും. ബുദ്ധിമുട്ടിയും അഴിനില വന്നവരല്ല; ഹിംസിക്കപ്പെട്ടും കൈവിടപ്പെടുന്നവരല്ല തള്ളീടപ്പെട്ടും നഷ്ടരായല്ല താനും. യേശുവിൻ ജീവനും ഞങ്ങളുടെ ശരീരത്തിൽ വിളങ്ങിവരേണ്ടതിന്ന് എപ്പോഴും യേശുവിന്റെ മരിപ്പിനെ ശരീരത്തിൽ വഹിച്ചു നടന്നും കൊണ്ടത്രെ. ഞങ്ങലുടെ മർത്യജഡത്തിൽ യേശുവിൻ ജീവനും വിളങ്ങേണ്ടതിന്നല്ലൊ ഞങ്ങൾ ജീവിപ്പോളം നേരം എല്ലാം യേശുവിൻ നിമിത്തം ചാവിൽ ഏല്പിക്കപ്പെടുന്നു. ആകയാൽ ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും വ്യാപരിക്കുന്നു. എന്നിട്ടും (സങ്കീ. ൧൧൬, ൧൦.) ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഉരെച്ചു എന്ന് എഴുതിയതിന്ന് ഒത്ത വിശ്വാസത്തിൻ ആത്മാവു തന്നെ ഞങ്ങൾക്കും ഉണ്ടാകയാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ട് ഉരെക്കയും ചെയ്യുന്നു. കർത്താവായ യേശുവെ ഉണർത്തിയവൻ ഞങ്ങളെയും യേശുവോടെ ഉണർത്തി, നിങ്ങളോടു കൂടെ മുന്നിറുത്തും എന്നറിഞ്ഞിട്ടത്രെ. സകലവും നിങ്ങൾ നിമിത്തം അല്ലൊ ആയതു; പലരാലും പെരുകി വന്നൊരു കരുണ ദൈവതേജസ്സിന്നായി സ്തോത്രം വഴിയുമാറാക്കേണ്ടതിന്നു തന്നെ. അതുകൊണ്ടു ഞങ്ങൾ മന്ദിച്ചു പോകാതെ ഞങ്ങളുടെ പുറമനുഷ്യൻ കെട്ടുപോയാലും അകത്തേവൻ നാളിൽ നാളിൽ പുതുക്കപ്പെടുന്നു. കാരണം ഞങ്ങൾക്ക് ഈ നൊടി കൊണ്ടുള്ള ലഘുസങ്കടം അനവധി അതിയായിട്ട് നിത്യതേജസ്സിൻ ഘനത്തെ ഞങ്ങൾക്കു സമ്പാദിക്കുന്നു. അതിന്നായും ഞങ്ങൾ കാണുന്നവ അല്ല കാണാത്തവ അത്രെ നോക്കി കൊള്ളുന്നു കാണുന്നത് അല്ലൊ താല്കാലികം കാണാത്തത് നിത്യം തന്നെ.

൫. അദ്ധ്യായം.
അപോസ്തലനിൽ ഭാവി വിചാരത്താൽ നിശ്ചയവും സമ്പ്രേക്ഷയും, (൧൧) ക്രിസ്തന്റെ ആത്മബലിയാൽ മൂതപ്രാഗത്ഭ്യവും നിറഞ്ഞതു.

ങ്ങിനെ എന്നാൽ കൂടാരമാകുന്ന ഞങ്ങളുടെ ഭൌമ ഭവനം അഴിഞ്ഞുപോയി എങ്കിൽ കൈപ്പണിയല്ലാത്ത നിത്യവീടായി ദൈവത്തിങ്കൽനിന്ന് ഒരു കെട്ടു ഞങ്ങൾക്ക് സ്വർഗ്ഗങ്ങളിൽ

൪൨൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/451&oldid=163916" എന്ന താളിൽനിന്ന് ശേഖരിച്ചത്