ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II. CORINTHIANS V.

ഉണ്ടെന്ന് അറിയുന്നു. സ്വൎഗ്ഗത്തിൽനിന്നുള്ള ഞങ്ങളുടെ ഭവനത്തെ മേൽധരിപ്പാൻ വാഞ്ഛിച്ചു കൊണ്ടല്ലൊ ഞങ്ങൾ ഈ കൂടാരത്തിൽ ഞരങ്ങുന്നു. അതൊ ഞങ്ങൾ നഗ്നർ അല്ല ഉടുത്തവരായി കാണപ്പെടുകിൽ അത്രെ. ഞങ്ങൾ വീഴ്പാനല്ലല്ലൊ മൎത്യമായതു ജീവനാൽ വിഴുങ്ങപ്പെടേണ്ടതിന്നു മേൽ ധരിപ്പാനത്രെ ഇഛ്ശിക്കയാൽ കൂടാരത്തിൽ ഉള്ളന്നും ഭാരപ്പെട്ടു ഞരങ്ങുന്നു അതിന്നായൂന്നെ ഞങ്ങളെ ഒരുക്കിയതു ദൈവം ആകുന്നു, ആത്മാവേയും അച്ചാരമായി ഞങ്ങൾക്കു തന്നവൻ. ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈൎയ്യപ്പെട്ടും ശരീരത്തിൽ നിവസിപ്പോളം ഞങ്ങൾക്കു കൎത്താവിൽനിന്നു നിൎവ്വാസം ഉണ്ട് എന്ന് അറിഞ്ഞും കൊണ്ടു. കാഴ്ചകൊണ്ടല്ല സാക്ഷാൽ വിശ്വാസം കൊണ്ടു നടക്കുന്നവരായി. ഇങ്ങിനെ ധൈൎയ്യപ്പെട്ടു ഞങ്ങൾ ശരീരത്തിൽനിന്നു നിൎവ്വസിച്ചു കൎത്താവോടു കൂടെ നിവസിപ്പാൻ അധികം രസിക്കുന്നു. അതുകൊണ്ടും നിവസിക്കിലും നിൎവ്വസിക്കിലും അവനെ പ്രസാദിപ്പിക്കുന്നവർ ആവാൻ അഭിമാനിക്കുന്നു. കാരണം അവനവൻ ശരീരംകൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതിന്ന് അടുത്തതെ പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തന്റെ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു.

അതുകൊണ്ടു കൎത്താവിൻ ഭയത്തെ അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു ദൈവത്തിന്നു പ്രത്യക്ഷമാകുന്നു നിങ്ങളുടെ മനസ്സാക്ഷികളിലും ഞാൻ പ്രത്യക്ഷം ആകുന്നു എന്നും ആശിക്കുന്നു. ഞങ്ങളെ തന്നെ പിന്നെയും നിങ്ങളോടു രജ്ഞിപ്പിച്ചല്ലല്ലൊ ഞങ്ങൾ നിമിത്തം പ്രശംസിപ്പാൻ നിങ്ങൾക്ക് ഇട തന്നുകൊണ്ടത്രെ (ഇതു പറയുന്നു). ഹൃദയത്തിൽ അല്ല മുഖത്തിന്മേൽ അത്രെ; പ്രശംസഉള്ളവരോടു (പറവാൻ) നിങ്ങൾക്കുണ്ടാവാൻ തന്നെ. ഞങ്ങൾ ഭ്രാന്തർ ആയാലും ദൈവത്തിന്നു സുബോധികൾ ആയാലും നിങ്ങൾക്കും ആകുന്നു സത്യം. കാരണം എല്ലാവൎക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി ഞങ്ങൾക്ക് എന്നല്ല തങ്ങൾക്കു വേണ്ടി മരിച്ചുയിൎത്തവന്നായിക്കൊണ്ടു ജീവിക്കേണ്ടതിന്നത്രെ; എല്ലാവൎക്കും വേണ്ടി മരിച്ചത് എന്നും ഞങ്ങൾ നിൎണ്ണയിച്ചതിനാൽ ക്രിസ്തന്റെ സ്നേഹം ഞങ്ങളെ ആവേശിക്കുന്നു. ആകയാൽ ഞങ്ങൾ ഇന്നു തൊട്ട് ആരേയും

൪൨൪൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/452&oldid=163917" എന്ന താളിൽനിന്ന് ശേഖരിച്ചത്