ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൫. ൬. അ.

ജഡപ്രകാരം അറിയാ; ക്രിസ്തനെ ജഡപ്രകാരം അറിഞ്ഞു എങ്കിലൊ ഇനിമേൽ അറിയുന്നില്ല താനും. അതുകൊണ്ട് ഒരുത്തൻ ക്രിസ്തനിൽ ആയാൽ പുതിയ സൃഷ്ടിയത്രെ; പഴയവ കഴിഞ്ഞുപോയി ഇതാ എല്ലാം പുതുതായി വന്നു. എങ്കിലും ഇത് എല്ലാം ദൈവത്തിൽനിന്നു ആയവൻ അല്ലൊ നമ്മെ യേശു ക്രിസ്തന്മൂലം തന്നോടു നിരപ്പിച്ചു നിരപ്പിന്റെ ശുശ്രൂഷയെ ഞങ്ങൾക്കു തന്നു. എങ്ങിനെ എന്നാൽ ദൈവം ലോകത്തിന്നു അവരുടെ പിഴകളെ കണക്കിടാതെ നിരപ്പിൻ വചനത്തെ ഞങ്ങളിൽ സമൎപ്പിച്ചുംകൊണ്ടു ലോകത്തെ ക്രിസ്തനിൽ തന്നോടു നിരപ്പിച്ചതു. എന്നതിനാൽ ഞങ്ങൾ ക്രിസ്തനുവേണ്ടി മന്ത്രികൾ ആകുന്നു ദൈവം ഞങ്ങൾ മുഖേന പ്രബോധിപ്പിക്കും പോലെ ദൈവത്തോടു നിരന്നു വരുവിൻ എന്നു ഞങ്ങൾ ക്രിസ്തനു പകരം യാചിക്കുന്നു. പാപത്തെ അറിയാത്തവനെ നാം അവനിൽ ദേവനീതി ആകേണ്ടതിന്ന് അവൻ നമുക്കു വേണ്ടി പാപം ആക്കി.

൬. അദ്ധ്യായം.

തന്റെ മാതിരിപ്രകാരം പുതിയ മനുഷ്യരാവാൻ പ്രബോധിച്ചതു, (൧൧) അവിശ്വാസികളോടു സംശത്തെ സൂക്ഷിക്കണം. വനോടു കൂടുപ്രവൃത്തിക്കാരായി ഞങ്ങൾ പ്രബോധിപ്പിക്കയും ചെയ്യുന്നിതു: നിങ്ങൾ ദൈവകരുണയെ പഴുതിൽ അംഗീകരിച്ചു എന്നു വരരുതു. (യശ. ൪൯, ൮.) അംഗീകരണ കാലത്തിൽ ഞാൻ നിന്നെ ചെവിക്കൊണ്ടു രക്ഷാദിവസത്തിൽ നിന്നെ തുണെച്ചു എന്ന് അവൻ പറയുന്നുണ്ടല്ലൊ; ഇതാ സുപ്രസാദകാലം ഇതാ ഇന്നു രക്ഷാദിവസം. ശുശ്രൂഷെക്കു കുറ പറ്റായ്പാൻ ഞങ്ങളും ഒന്നിലും ഒരു തങ്ങലും കൊടുക്കാതെ, സകലത്തിലും ഞങ്ങളെ തന്നെ ദേവശുശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു. ബഹുക്ഷാന്തിയിലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും. നിൎമ്മലതബുദ്ധി ദീൎഘക്ഷമ വാത്സല്യത്തിലും വിശുദ്ധാത്മാവിലും നിൎവ്വ്യാജസ്നേഹത്തിലും സത്യവചനം ദേവശക്തി എന്നതിനാലും ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളൂടെ സല്കീൎത്തി മുഷ്കീൎത്തികളുടെയും; ചതിയർ എന്നിട്ടും സത്യവാന്മാർ. അറിയ

൪൨൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/453&oldid=163918" എന്ന താളിൽനിന്ന് ശേഖരിച്ചത്