ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൮. അ.

യേശുക്രിസ്തൻ സമ്പന്നൻ എങ്കിലും അവന്റെ ദാരിദ്ൎ‌യ്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായ്പന്ന കരുണയെ നിങ്ങൾ അറിയുന്നുവല്ലൊ? ഇതിൽ ഞാൻ അഭിപ്രായവും ചൊല്ലി തരുന്നു. നിങ്ങൾ കീഴാണ്ടിൽ ചെയ്പാൻ മാത്രമല്ല ഭാവിപ്പാനും കൂടെ (മക്കെദോന്യൎക്കു) മുമ്പെ തുടങ്ങിയതിനാൽ ഇതു തന്നെ നിങ്ങൾക്ക് ഉപകരിക്കുന്നു. ഭാവിപ്പാൻ മുതിൎച്ച കണ്ടപോലെ തന്നെ ഉള്ളതിന്നു തക്കൊരു സമാപ്തിയും ഉണ്ടാകേണ്ടതിന്നു ചെയ്യുന്നതും കൂടെ തികെപ്പിൻ. എങ്ങിനെ എന്നാൽ മുതിൎച്ച ഉണ്ടാകിൽ ഇല്ലാത്തതിന്നല്ല ഉള്ളതിന്നു തക്കവണ്ണം പ്രസാദം വരുത്തുന്നു. മറ്റവൎക്ക് എളുപ്പം നിങ്ങൾക്ക് സങ്കടം എന്നു വരുവാൻ അല്ലല്ലൊ സമത്വം പ്രമാണം. ഇക്കാലം നിങ്ങളുടെ വഴിവു അവരുടെ കുറവിനെ തീൎക്കുക പിന്നെ അവരുടെ വഴിവു നിങ്ങളുടെ കുറവിനേയും തീൎക്കുമാറു തന്നെ. വളരെ ചേൎത്തവന്നു വഴിഞ്ഞില്ല കുറയ ചേൎത്തവന്നു കുറഞ്ഞിട്ടും ഇല്ല എന്നു (൨മോ. ൧൬, ൧൮.) എഴുതിയ പ്രകാരം ഒരു സമത്വം ഉണ്ടാകേണം എന്നത്രെ. ശേഷം (എനിക്ക് എന്ന പോലെ) തിതന്റെ ഹൃദയത്തിലും നിങ്ങൾക്കു വേണ്ടിയുള്ള ഉത്സാഹത്തെ കൊടുക്കുന്ന ദൈവത്തിന്നു സ്ത്രോത്രം. അവൻ പ്രബോധനത്തെ കൈക്കൊണ്ടല്ലാതെ താൻ അത്യുത്സാഹം പൂണ്ടു സ്വയംകൃതമായി നിങ്ങളടുക്കെ പുറപ്പെട്ടു. വിശേഷിച്ച് എല്ലാ സഭകളിലും സുവിശേഷവിഷയമായി പുകഴ്ചയുള്ള സഹോദരനേയും ഞങ്ങൾ അവനോടു കൂട അയച്ചു. അവൻ അതു കൂടാതെ കൎത്താവിൻ തേജസ്സിന്നായും നമ്മുടെ മുതിൎച്ചയെ കാണിപ്പാനും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയിൽ ഞങ്ങൾക്കു കൂട്ടുയാത്രക്കാരൻ എന്നു സഭകളാൽ വരിക്കപ്പെട്ടവൻ തന്നെ. ഞങ്ങളാൽ ശുശ്രൂഷിക്കപ്പെടുന്ന ഈ പുഷ്ടിയിൽ ആരും ഞങ്ങളെ കുത്സിച്ചു പോകായ്പാൻ തന്നെ ഇങ്ങിനെ കോപ്പിട്ടിരുന്നു. കൎത്താവിൻ മുമ്പാകെ മാത്രമല്ലല്ലൊ മനുഷ്യരുടെ മുമ്പാകേയും നല്ലവറ്റെ തന്നെ ഞങ്ങൾ മുൻകരുതുന്നു. ഞങ്ങൾ പലതിലും പലപ്പോഴും ശോധന ചെയ്ത് ഉത്സാഹിയായിക്കണ്ട ഞങ്ങളുടെ സഹോദരനേയും അവരോടു കൂട അയച്ചു, അവൻ ഇപ്പോൾ നിങ്ങളെ തൊട്ടു ഉറപ്പു പെരുകയാൽ ഏറ്റം അധികം ഉത്സാഹി തന്നെ. തീതൻ ആകട്ടെ എനിക്ക് കൂട്ടാളിയും നിങ്ങൾ വിഷയമായി കൂട്ടുവേലക്കാരനും

൪൨൯






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/457&oldid=163922" എന്ന താളിൽനിന്ന് ശേഖരിച്ചത്