ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II. CORINTHIANS XI.

വേലക്കാർ ക്രിസ്തന്റെ അപോസ്തലരുടെ വേഷം ധരിക്കുന്നവർ അത്രെ. അതും ആശ്ചൎയ്യമല്ല. സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു പിന്നെ അവന്റെ ശുശ്രൂഷക്കാർ നീതിശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ലല്ലൊ. ആയവരുടെ അവസാനം അവരുടെ ക്രിയകളോട് ഒക്കും.

ഞാൻ പിന്നെയും പറയുന്നു ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു; വിചാരിച്ചാലൊ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെ പോലെയും എന്നെ കൈക്കൊൾവിൻ. ഞാൻ ചൊല്ലുന്നതു കൎത്താവെ മുന്നിട്ടില്ല; ബുദ്ധിഹീനതയിൽ എന്ന പോലെ പ്രശംസിക്കുന്നതിന്റെ ഈ നിശ്ചയത്തിൽ അത്രെ ചൊല്ലുന്നു. പലരും ജഡപ്രകാരം പ്രശംസിച്ചു കൊൾകെ ഞാനും പ്രശംസിക്കും. നിങ്ങൾ ബുദ്ധിമാസിച്ചു കൊൾകെ ഞാനും പ്രശംസിക്കും. നിങ്ങൾ ബുദ്ധിമാന്മാർ ആകയാലല്ലൊ ബുദ്ധിഹീനരെ എളുപ്പത്തിൽ പൊറുക്കുന്നു. നിങ്ങളെ ഒരുവൻ ദാസീകരിച്ചാലും, ഒരുവൻ തിന്നുകളഞ്ഞാലും, ഒരുവൻ പിടിച്ചുകൊണ്ടാലും, ഒരുവൻ അഹങ്കരിച്ചാലും, ഒരുവൻ നിങ്ങളെ മുഖത്തു കുമെച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലൊ. (ഇതിന്നു) ഞങ്ങൾ പ്രാപ്തി പോരാത്തവരായിരുന്നു എന്നു ഞാൻ മാനം കെട്ടു പറയുന്നു; ശേഷം ഏതിങ്കൽ ആരും തുനിഞ്ഞു പോയാലും ഞാൻ ബുദ്ധിഹീനതയിൽ പറയുന്നു. ഞാനും തുനിയുന്നു. അവർ എബ്രായരൊ ഞാനും ആകുന്നു ഇസ്രയേലരൊ ഞാനും കൂടെ അബ്രഹാം സന്തതിയൊ ഞാനും കൂടെ. ക്രിസ്തന്റെ ശുശ്രൂഷക്കാരൊ ബുദ്ധി തിരക്കായി ചൊല്ലുന്നു; ഞാൻ അധികം പ്രയത്നങ്ങളിൽ ഏറ്റം അധികം, അടികളിൽ അനവധി, തടവുകളിൽ അത്യന്തം, മരണങ്ങളിൽ പലപ്പോഴും. യഹൂദരാൽ ഒന്നു കുറയ ൪൦ അടി അഞ്ചൂടെ കൊണ്ടു മൂന്നു വട്ടം കോലിനാൽ തല്ലു കൊണ്ടു, ഒരിക്കൽ കല്ലേറു കൊണ്ടു, മൂന്നു വട്ടം കപ്പൽ ചേതം വന്നുപോയി; ഒരു രാപ്പകൽ ആഴിയിൽ കഴിച്ചിരിക്കുന്നു. പലപ്പോഴും യാത്രകളാലും, പുഴകളിലെ കുടുക്കുകളാലും, കള്ളരിലെ കുടുക്കുകളാലും, സ്വജനത്തിലെ കുടുക്കുകളാലും, ജാതികളിലെ കുടുക്കുകളാലും, നഗരത്തിലെ കുടുക്കുകളാലും, കാട്ടിലെ കുടുക്കുകളാലും, കടലിലെ കുടുക്കുകളാലും, കള്ള സഹോദരരിലെ കുടുക്കുകളാലും. അദ്ധ്വാനങ്ങളിലും കുഴക്കിലും പലവട്ടം ഉറക്കിളപ്പുകളിലും പൈദാഹങ്ങളിലും പല കറി

൪൩൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/462&oldid=163928" എന്ന താളിൽനിന്ന് ശേഖരിച്ചത്