ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൧൧. ൧൨. അ.

പട്ടിണികളിലും ശീത നഗ്നതകളിലും. അതിൽ പരമുള്ളവ ഒഴികെ ദിവസേന ഉള്ള മനോധാരണയും സർവ്വ സഭകളുടെ ചിന്താഭാരവും ഉണ്ടു. ആർ ബലഹീനനായ്പന്നിട്ടു ഞാൻ ബലഹീനനാകയില്ലയൊ? ആർക്ക് ഇടർച്ച വന്നിട്ടു ഞാനെ അഴലുക ഇല്ലയൊ? പ്രശംസിക്കേണ്ടുകിൽ എൻ ബലഹീനതെക്കടുത്തവ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തന്റെ ദൈവമായ പിതാവു യുഗാദികളിൽ അനുഗ്രഹപാത്രം ആയവൻ അറിയുന്നു; ഞാൻ പൊയ്യല്ല പറയുന്നു. ദമസ്കിൽ അരതാ രാജാവിന്റെ നാടുവാഴി എന്നെ പിടികൂടുവാൻ ഇഛ്ശിച്ചു, ദമസ്ക്യരുടെ നഗരത്തെ കാവലാക്കി കാത്തു പിന്നെ ഞാൻ മതിലിൽ കൂടി ചാലകത്തൂടെ കൊട്ടയിൽ ഇട്ടിറക്കി വിടപ്പെട്ടു, അവന്റെ കൈകളിൽനിന്ന് ഓടിപ്പോകയും ചെയ്തു.

൧൨. അദ്ധ്യായം.

തന്റെ വെളിപ്പാടുകളേയും ബലഹീനതയേയും പ്രശംസിച്ചു, (൧൧) മറതിനിമിത്തം സഭയെ ആക്ഷേപിക്കുന്നതു. പ്രശംസിക്കുന്നതു ആവശ്യം അത് എനിക്ക് ഉപകരിക്കുന്നില്ല; ഞാൻ ആകട്ടെ, കർത്താവു തന്ന ദർശന വെളിപ്പാടുകളിലേക്കും വരും. ക്രിസ്തനിൽ ഉള്ളൊരു മനുഷ്യനെ ൧൪ വർഷം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം പിടിച്ചെടുക്കപ്പെട്ടു എന്നു ഞാൻ അറിയുന്നു. (അതു ശരീരത്തിലൊ എന്നറിയാ; ശരീരത്തിന്നു പുറത്തൊ എന്നറിയാ; ദൈവം അറിയുന്നു). ആ മനുഷ്യൻ തന്നെ (ശരീരത്തിലൊ ശരീരം കൂടാതെയൊ എന്നറിയാ ദൈവം അറിയുന്നു). പരദീസയോളം എടുക്കപ്പെട്ടു മനുഷ്യന് ഉരെപ്പാൻ അധികാരമില്ലാത്ത അവാച്യവാക്യങ്ങളെ കേട്ടു എന്നു ഞാൻ അറിയുന്നു. ആയവനെ ചൊല്ലി ഞാൻ പ്രശംസിക്കും എന്നെ ചൊല്ലി എന്റെ ബലഹീനതകൾ ഒഴികെ ഞാൻ പ്രശംസിക്കയില്ല. ഞാൻ പ്രശംസിപ്പാൻ ഇഛ്ശിച്ചാലും സത്യത്തെ പറവാൻ പോകുന്നതു കൊണ്ടു മൂഢനാകയില്ലല്ലൊ. എങ്കിലും എന്നെ കാണുന്നതിന്നും എങ്കൽനിന്നു കേൾക്കുന്നതിന്നു മീതെ ആരും എന്നെ ചൊല്ലി നിരൂപിക്കരുത് എന്നു വെച്ചു ഞാൻ അടങ്ങുന്നു. പിന്നെ വെളിപ്പാടുകളുടെ അതിപെരുമയാൽ ഞാൻ അതിയായി ഉയരാതെയിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തരപ്പെട്ടു; ഞാൻ ഉയർന്നു പോകാതിരിക്കേണ്ട

൪൩൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/463&oldid=163929" എന്ന താളിൽനിന്ന് ശേഖരിച്ചത്