ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൧൨. ൧൩. അ.

തോന്നുന്നു. ദേവമുമ്പാകെ തന്നെ ക്രിതനിൽ ഞങ്ങൾ ചൊല്ലുന്നു, സകലമൊ പ്രിയമുള്ളവരെ! നിങ്ങളുടെ വീട്ടുവൎദ്ധനെക്കത്രെ. എങ്ങിനെ എന്നാൽ ഞാൻ വന്നാൽ നിങ്ങളെ ഇഛ്ശിക്കും പോലെ അല്ല കാണും നിങ്ങൾ എന്നെ ഇഛ്ശിക്കുമ്പോലെ അല്ല കാണും എന്നും പിണക്കം, എരിവുകൾ, ക്രോധങ്ങൾ, ശാഠ്യങ്ങൾ, കുരളകൾ, മുരുഴ്ചകൾ, ഞെളിവുകൾ, കലഹങ്ങൾ ഇവ ഉണ്ടാകും എന്നും. ഞാൻ വീണ്ടും വന്നാൽ എൻ ദൈവം എന്നെ നിങ്ങളിൽ താഴ്ത്തുവാനും മുൻപിഴെച്ചിട്ടും തങ്ങൾ നടന്ന അശുദ്ധി പുലയാട്ടു ദുഷ്കാമങ്ങളേയും വിചാരിച്ചു, മാൻസാന്തരപ്പെടാത്ത പലരേയും (നീക്കി) ഖേദിപ്പാനും സംഗതി വരും എന്നു ഞാൻ ഭയപ്പെടുന്നു.

൧൩. അദ്ധ്യായം.

താൻ അങ്ങ എത്തിയാൽ ഇന്ന പ്രകാരം ആചരിക്കും എന്നുഌഅതു. മൂന്നാമത് ഞാൻ നിങ്ങളുടുക്കെ വരുന്നുണ്ടു രണ്ടു മൂന്നു സാക്ഷികളുടെ വായിനാൽ ഏതു സംഗതിയും സ്ഥിരപ്പെടും; (൫ മോ. ൧൯, ൧൫). ആ മുൻ പിഴച്ചവരോടും മറ്റെല്ലാവരോടും ഞാൻ മുൻ പറഞ്ഞിട്ടുണ്ടു; ഇപ്പോൾ ദൂരസ്ഥൻ എങ്കിലും രണ്ടാമത് അരികത്തുള്ളവനെ പോലെ മുൻ പറയുന്നതും ഉണ്ടു. എന്നിൽ നിന്നുരെക്കുന്ന ക്രിസ്തന്റെ പരീക്ഷയെ നിങ്ങൾ അന്വേഷിക്കകൊണ്ടു ഞാൻ പിന്നെയും വന്നാൽ ആദരിച്ചടങ്ങുകയില്ല. അവൻ നിങ്ങളോട് ബലഹീനനല്ല നിങ്ങളിൽ ശക്തനാകുന്നു സത്യം. എങ്ങിനെ എന്നാൽ ബലഹീനതനിമിത്തം അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിനിമിത്തം ജീവിക്കുന്നു; ഞങ്ങളും അല്ലൊ അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദേവശക്തിനിമിത്തം ജീവിക്കുന്നവരായി നിങ്ങൾക്ക് വിളങ്ങും. നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവൊ എന്നു നിങ്ങളെ തന്നെ പരീക്ഷിപ്പിൻ. നിങ്ങളെ തന്നെ ശോധന ചെയ്പിൻ! അല്ല നിങ്ങൾ കൊള്ളരുതാത്തവർ ആയാൽ, ഒഴികെ യേശുക്രിസ്തൻ നിങ്ങളിൽ ഉണ്ടെന്നു നിങ്ങളിൽ തന്നെ അറിഞ്ഞു കൊള്ളുന്നില്ലയൊ ഞങ്ങളൊ കൊള്ളരുതാതവരല്ല എന്നു നിങ്ങൾ അറിയും എന്ന് ആശിക്കുന്നു. എങ്കിലും നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിന്നു ഞാൻ ദൈവത്തെ നോക്കി പ്രാൎത്ഥിക്കുന്നു. അതും ഞങ്ങൾ കൊള്ളാകുന്നവരായി

൪൩൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/465&oldid=163931" എന്ന താളിൽനിന്ന് ശേഖരിച്ചത്