ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW. XVI.

നോക്കുവിൻ എന്നു പറഞ്ഞാറെ- ൭ അപ്പങ്ങളെ കൊള്ളാഞ്ഞത് കൊണ്ടത്രെ എന്ന് അവർ തങ്ങളിൽ നിരൂപിച്ചുപോയി. ൮ ആയ്തു യേശു അറിഞ്ഞു പറഞ്ഞിതു: അല്പവിശ്വാസികളെ! അപ്പങ്ങളെ കൊള്ളാഞ്ഞതു കൊണ്ടു നിങ്ങളിൽ നിരൂപിപ്പാൻ എന്തു? ൯ ഇന്നും നിങ്ങൾക്കു ബോധം ഇല്ലയൊ? ആ അയ്യായിരങ്ങളുടെ അപ്പം അഞ്ചും, എടുത്ത കൊട്ടകളുടെ എണ്ണവും, ൧൦ പിന്നെ ആ നാലായിരങ്ങളുടെ അപ്പം ഏഴും എടുത്ത വട്ടികളുടെ എണ്ണവും ഓൎമ്മ വെക്കുന്നതും ഇല്ലയൊ? ൧൧ പറീശർ ചദൂക്യർ എന്നവരുടെ പുളിച്ച മാവിൽനിന്നു സൂക്ഷിച്ചു കൊള്ളേണം എന്നു ചൊല്ലിയത് അപ്പം കൊണ്ടല്ല എന്നു തോന്നാത്തത് എന്തു? ൧൨ എന്നാറെ അവൻ അപ്പത്തിന്റെ പുളിച്ചമാവിൽ നിന്നല്ല, പറീശർ ചദൂക്യർ എന്നവരുടെ ഉപദേശത്തിൽ നിന്നു സൂക്ഷിച്ചു കൊള്ളേണ്ടതിന്നു പറഞ്ഞ പ്രകാരം അവർ ഗ്രഹിച്ചു.

൧൩ അനന്തരം യേശു ഫിലിപ്പന്റെ കൈസരയ്യയുടെ അംശങ്ങളിൽ വന്ന ശേഷം തന്റെ ശിഷ്യരോടു ചോദിച്ചു: ജനങ്ങൾ മനുഷ്യപുത്രനായ എന്നെ ആർ എന്നു ചൊല്ലുന്നു? ൧൪ എന്നാറെ അവർ പറഞ്ഞു: ചിലർ സ്നാപകനായ യോഹനാൻ എന്നും, മറ്റേവർ എലിയാവെന്നും, വേറെ ചിലർ യെറമിയ്യാവൊ പ്രവാചകരിൽ ഒരുത്തനോ എന്നും (ചൊല്ലുന്നതു). ൧൫ അവരോട് അവൻ: നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതിന്നു ശിമോൻ പേത്രൻ ഉത്തരം പറഞ്ഞിതു: ൧൬ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ കൃസ്തൻ തന്നെ; എന്നാറെ യേശു അവനോട് ഉത്തരം ചൊല്ലിയതു: ൧൭ ബൎയോനാ ശീമോനായുള്ളോവെ! ജഡരക്തങ്ങളല്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിണക്ക് (ഇതു) വെളിപ്പെടുത്തിയതുകൊണ്ടു നീ ധന്യൻ! ൧൮ ഞാനോ നിന്നോടു പറയുന്നു: നീ പാറ (കേഫാ) ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയിക്കും, അതിനോടു പാതാളദ്വാരങ്ങൾക്ക് ഒർ ആവതും വരികയില്ല. ൧൯ വിശേഷിച്ച് സ്വൎഗ്ഗരാജ്യത്തിന്റെ താക്കോലുകളെയും നിണക്കു തരും (യശ. ൨൨, ൨൨.) നീ ഭൂമിമേൽ വിലക്കി കെട്ടുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ സമ്മതിച്ച് അഴിക്കുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞിരിക്കയും ചെയ്യും. ൨൦ എന്നാറെ താൻ ക്രിസ്തൻ എന്ന് ആരോടും പറയാതിരിപ്പാൻ സ്വശിഷ്യന്മാരോട് ചട്ടമാക്കി.

൪൦





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/50&oldid=163970" എന്ന താളിൽനിന്ന് ശേഖരിച്ചത്