ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATTHEW. XVII

൩ വെള്ളയായ്തീൎന്നു. ഇതാ മോശയും എലിയാവും അവനൊടു സംഭാഷിചുകൊണ്ട്, അവൎക്കു കാണായ് വന്നു; അതിന്നു പേത്രൻ

൪ യേശുവോട് : കൎത്താവെ, ഞങ്ങൾ ഇവിടെ ഇരിക്കുന്നത് നല്ലതു; നിണക്കു മനസ്സായാൽ ഞങ്ങൾ ഇവിടെ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു

൫ നിണക്കും, ഒന്ന് മോശെക്കും ഒന്ന് എലീയാവിന്നും എന്നു പറഞ്ഞു. അവൻ പറയുമ്പൊൾ തന്നെ കണ്ടാലും പ്രകാശമുള്ളോരു മേഘം അവരിൽ നിഴലിട്ടു,ഉടനെ മേഘത്തിൽ നിന്നു: (൩ , ൧൭.)ഇവൻ എന്റെ പ്രിയപുത്രൻ; അവങ്കൽ ഞാൻ പ്രസാദിച്ചു;(൫ മോ. ൧൮, ൧൫ ) ഇവനെ ചെവിക്കൊൾവിൻ!

൬ എന്നൊരു ശബ്ദം ഉണ്ടായി. ആയതു ശിഷ്യന്മാർ കേട്ടു, കവിണ്ണു വീണൂ ഏറ്റവും ഭയപ്പെട്ടപ്പോൾ --യേശു  ൭ അടുത്തു വന്നു അവരെ തൊട്ടു: എഴുനീല്പിൻ!

൮ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവരും കണ്ണുകളെ ഉയൎത്തിയാറെ, യേശുവെ

൯ മാത്രം അല്ലാതെ, ആരെയും കണ്ടതും ഇല്ല. അവർ മലയിൽനിന്ന്

൧൦ ഇറങ്ങുമ്പൊൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് എഴുനീൽക്കും വരെ, കാഴ്ചയെ ആരെയും കേൾപിക്കില്ല എന്നു കല്പിചു. പിന്നെ

൧൧ അവന്റെ ശിഷ്യന്മാർ: എന്നാൽ ഏലിയാ മുമ്പേ വരേണ്ടതെ എന്നു ശാസ്ത്രികൾ ചൊല്ലുന്നത് എന്താണെന്നു ചോദിച്ചതിനു-- യേശു ഉത്തരം പറഞ്ഞിതു:

൧൨ ഏലീയാ മുൻപെ വന്നു സകലവും യദഥാസ്ഥാനത്താക്കുന്നു, സത്യം, ഞാനോ ഏലീയാ വന്നു കഴിഞ്ഞു എന്നും, അവർ അവനെ അറിഞ്ഞുകൊള്ളാതെ, തങ്ങൾക്കു തൊന്നിയത് എല്ലാം അവങ്കൽ ചെയ്തു എന്നും നിങ്ങളോടു പറയുന്നു; അവ്വണ്ണം മനുഷ്യപുത്രനും അവരിൽ നിന്നു

൧൩ സഹിപ്പാൻ ഉണ്ടു. എന്നാറെ, സ്നാപകനായ യോഹനാനേകൊണ്ടു തങ്ങളോടു പറഞ്ഞപ്രകാരം ശിഷ്യന്മാർ ഗ്രഹിച്ചു.

൧൪ അവർ പുരുഷാരത്തിലേക്കു വന്നാറെ, ഒരു മനുഷ്യൻ അടുത്തു വന്ന്, അവൻ മുൻപാകെ മുട്ടുക്കുത്തി:

൧൫ കൎത്താവെ, എന്റെ മകനെ കനിഞ്ഞു കൊൾക! അവൻ ചന്ദ്രബാധ പിടിചു, പലപ്പൊഴും തീയിലും കൂടെക്കൂടെ വെള്ളത്തിലും വീണു വല്ലതെ

൧൬ പീഡിച്ചിരിക്കുന്നു. അവനെ നിന്റെ ശിഷ്യന്മാൎക്കു കൊണ്ടുവന്നു, സൗഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല താനും എന്നു പറഞ്ഞു.

൧൭ യേശു ഉത്തരമായി പറഞ്ഞു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രൊടം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും;

൪൨































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Omrehman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/52&oldid=163992" എന്ന താളിൽനിന്ന് ശേഖരിച്ചത്