ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE SECON EPISTLE OF PAUL THE APOSTLE TO തിമോത്ഥ്യന് എഴുതിയ രണ്ടാം ലേഖനം 1. അദ്ധ്യായം പൂൎവ്വസ്നേഹസ്മരണം ( ) ദേവവേലയിൽ ( ) കഷ്ടപ്പെട്ടും ഉത്സാഹിക്കേണ്ടതു നാനാ വൎത്തമാനങ്ങൾ ദേവേഷ്ടത്താലും ക്രസ്തുയേശുവിലുള്ള ജീവൻറെ വാഗ്ദത്തനിമിത്തവും യേശു ക്രിസ്തുൻറെ അപോസ്തലനായ പൌൽ, പ്രിയപുത്രനായ തിമോത്ഥ്യന് (എഴുതുന്നത്) പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കൎത്തവായ യേശുക്രിസ്തുനിൽനിന്നും കരുണ, കനിവൂ സമാധാനവും ഉണ്ടാവൂരാക. എൻറെ അപേക്ഷകളിൽ രാവും പകലും ഇടവിടാതെ, നിന്നെ നണ്ണി, നിൻറെ കണ്ണുനീരുകളെ ഓൎത്തും ഞാൻ നിന്നെ (പിന്നെയും) കണ്ടു സന്തോഷപൂൎണ്ണനാവാൻ വാഞ്ചരിച്ചും കൊണ്ടിട്ടു.(ഞാൻ) പൂൎവ്വന്മാർ മുതൽ ശുദ്ധ മനസ്സാക്ഷിയിൽ ഉപാസിക്കുന്ന ദേവത്തിന്നു സ്തോത്രം ചെയ്യുന്നു. നിന്നിലുള്ള നിൎവ്വ്യാജ വിശ്വാസത്തിൻറെ ഓൎമ്മയെകൊണ്ടു (ഞാൻ അങ്ങഇനെ ചെയ്യുന്നു.) ആയത് ആദ്യം നിൻറെ മുത്തച്ചിയായ ലോയിസിലും അമ്മയായ യുനിക്കയിലും അധിവസിച്ചു: നിന്നിലും ഉണ്ടെന്നു ഞാൻ തേറിയിരിക്കുന്നു. അതുകൊണ്ട് എൻറെ ഹസ്താൎപ്പണത്താൽ നിന്നിൽ ഉണ്ടായ ദേവവരത്തെ (പുതുതായി) ജ്വലിപ്പിക്കേണം എന്നു നിന്നെ ഓൎപ്പിക്കുന്നു. ഭീരുതയുള്ള ആത്മാവെ അല്ലല്ലൊ ശക്തിസ്നേഹസുബോധങ്ങളുള്ള ആത്മാവെ ദൈവം നമുക്ക് തന്നതു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/528&oldid=164001" എന്ന താളിൽനിന്ന് ശേഖരിച്ചത്