ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മത്തായി

എത്രോടം നിങ്ങളെ പൊറുക്കും? അവനെ എനിക്ക് ഇങ്ങു കൊണ്ടുവരുവിൻ! എന്നാറെ, യേശു അവനെ ശാസിച്ചു, ഭൂതം അവങ്കൽനിന്നു പുറപ്പെട്ടുപോയി ബാലൻ ആ നാഴിക മുതൽ സൗഖ്യമാകയും ചെയ്തു. പിന്നെ ശിഷ്യന്മാർ യേശുവോടുപ്രത്യേകം അണഞ്ഞു വന്നു. ഞങ്ങൾക്ക് അതിനെ പുറത്താക്കികൂടാഞ്ഞത് എന്ത് എന്നു ചേദിച്ചു. യേശു അവരോടു പറഞ്ഞു. നിങ്ങളുടെ അവിശ്വാസം നിമിത്തമത്രെ, എങ്ങിനെ എന്നാൽ നിങ്ങൾക്കു കടുകിൻ മണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ഇവിടന്ന് അങ്ങോട്ടു നിങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയും ഇല്ല. ആമെൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി പുറത്തുപോകുന്നില്ല.

പിന്നെ അവർ ഗലീലയിൽ സഞ്ചരിക്കുന്പോൾ, യേശു അവരോടു പറഞ്ഞിതു, മനുഷ്യ പുത്രൻ മനുഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുവാൻ ഉണ്ട്. അവർ അവനെ കൊന്നുകളയും, മൂന്നാം നാൾ അവൻ ഉണൎന്നു വരികയും ചെയ്യും, എന്നിട്ട് അവർ ഏറ്റം ദുഃഖിച്ചുപോയി.

അവർ കഫൎണാമിൽ വന്നാറെ, ദ്വിദ്രഹ്മകളെ (പണം) വാങ്ങുന്നവർ പുത്രനെ ചെന്നു കണ്ടു. നിങ്ങളുടെ ഉപദേഷ്ടാവ് ദ്വിദ്രഹ്മയെ ഒപ്പിക്കുന്നില്ലയൊ? എന്നു ചോദിച്ചാറെ, ഉവ്വ എന്നു പറഞ്ഞു. അവൻ വീട്ടിൽ പ്രവേശിച്ചപ്പോൾ യോശു അവനെ മുന്നിട്ടു പറഞ്ഞു. ശിമോനെ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമൊ കരമൊ ആരോടു വാങ്ങുന്നു. സ്വപുത്രരോടൊ അന്യരോടെ? എന്നതിനു പുത്രൻ, അന്യരോടത്രെ എന്നു പറഞ്ഞാറ, യേശു അവനോടു ചൊല്ലിയതു, എന്നാൽ പുത്രന്മാർ വിടുതൽ ഉള്ളവർ ആകുന്നു സ്പഷ്ടം. എങ്കിലും അവൎക്കു നാം ഇടൎച്ച വരുത്താതിരിപ്പാൻ നീ കടലിലേക്ക് ചെന്നു ചൂണ്ടൽ ഇട്ടു മുന്പെ കയറി വരുന്ന മീനിനെ പിടിച്ച് അതിൻറെ വായി തുറന്നിട്ട് ഒരു ചതുൎദ്രഹ്മ ( പണം) കാണും. ആയത് എടുത്ത് എനിക്ക് നിണക്കും വേണ്ടി കൊടുക്കും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/53&oldid=164003" എന്ന താളിൽനിന്ന് ശേഖരിച്ചത്