ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS VI.

                             ൬ .  അദ്ധ്യായം .

     ദ്രോഹിച്ചു പോയവരെ പുതുക്കിക്കൂടാ, (൯) എബ്രയർ നിലനിന്നു 
    വളരും എന്ന് ആശിച്ചു, (൧൩)അബ്രഹംമോടുചെയ്തസത്യത്താൽ 
    പ്രബോധിപ്പിക്കുന്നു.

൧ അതുകൊണ്ടു ചത്ത ക്രിയകളിൽ നിന്നുള്ള മാനസാന്തരം

    ദൈവത്തിങ്കലെ വിശ്വാസവും സ്നാനങ്ങളുടെയും ഹസൃാൎപ്പ

൨ ണത്തിന്റെയും ഉപദേശവും മരിച്ചവരുടെ എഴുനീല്പു, നിത്യ

    വിസ്താരം (ഇവറ്റിൻ ഉപദേശവും) എന്നിങ്ങിനെ ഉള്ള അടി
    സ്ഥാനത്തെ വീണ്ടും വെക്കാതെ, ക്രിസ്തൂനെകൊണ്ടുള്ള ആദ്യ
     വചനത്തെ വിട്ടേച്ചു, നാം തികവിങ്കലേക്ക് (വിരഞ്ഞു) ചെല്ലു

൩ ക. ദൈവം അനുവദിച്ചു എങ്കിലെ നാം അതു ചെയ്ക. ഒരിക്ക ൪ ൽ പ്രകാശിക്കപ്പെട്ടു സ്വർഗ്ഗീയസമ്മാനത്തെ ആസ്വദിക്കയും ൫ വിശുദ്ദാത്മാവിന്ന് അംശികളായ്തീരുയും അഴകിയ ദൈവ

     ച്ചൊല്ലിനേയും ഭാവിലോകത്തിന്റെ ശക്തികളേയും ആസ്വദി

൬ ക്കയും ചെയ്തവർ പിഴുകി പോയാൽ, തങ്ങൾക്കു തന്നെ ദൈ

    വ പുത്രനെ വീണ്ടും ക്രൂശിക്കുന്നവരും ലോകാപവാദമാക്കുന്ന
    വരും ആകയാൽ അവരെ പിന്നെയും മാനസാന്തരത്തിലേക്കു

൭ പുതുക്കുവാൻ കഴികയില്ല സത്യം. പലപ്പോഴും പെയ്ത മഴയെ

    കുടിച്ചിട്ടുള്ള നിലമാകട്ടെ, കൃഷി നടത്തുന്നവർക്കു ഹിതമായ 
    സസ്യാദികളെ ജനിപ്പിച്ചാൽ ദൈവത്തിൽനിന്ന്   
   അനുഗ്രഹത്തെ

൮ പ്രാപിക്കുന്നു. മുള്ളും ഈങ്ങയും മുളെപ്പിച്ചാലൊ കൊള്ളരുതാ

   ത്തതുംശാപത്തിന്നടുത്തതുംആയിതീർന്നു അതിന്റെഅവസാന  

൯ നം ചുടുക തന്നെ. എങ്കിലും പ്രിയമുള്ളവരെ ഞങ്ങളെ ഇപ്ര

   കാരം പറഞ്ഞാലും നിങ്ങളെ കുറിച്ച് അതിശുഭവും രക്ഷെക്കു

൧0 ചേരുന്നതും തേറിയിക്കുന്നു. ദൈവം നിങ്ങളുടെ പ്രവൃത്തി

     യേയും വിശുദ്ധന്മാർക്കു ശുശ്രൂഷ്ഠിച്ചതിനാലും ശുശ്രൂഷിക്കുന്ന
    തിനാലും തന്നാമത്തിൽ കാട്ടിയ സ്നേഹത്തേയും മറപ്പോളം നീ

൧൧ തികെട്ടവർ അല്ലല്ലൊ. ഇനി നിങ്ങൾ ഓരോരുത്തൻ അവ

      സാനത്തോളം പ്രത്യാശയുടെ നിറപടിയെ കുറിച്ചു ഒരുപോ
    ലെ ഉള്ള ഉത്സാഹത്തെ കാട്ടുവാൻ ഞങ്ങൾ വാഞ്ചഛിക്കെ ഉള്ളു.

൧൨ നിങ്ങൾ മാന്ദ്യം പിടിക്കാതെ, വിശ്വാസത്താലും ദീർഘക്ഷമയാ

       ലും വാഗ്ദത്തങ്ങളെ അവകാശമാകുന്നവരുടെ അനുസാരികളാ
      യി തീരേണം എന്നു വെച്ചത്രെ.

൧൩ അബ്രഹാമിന്നല്ലൊ ദൈവം വാഗ്ദത്തം ചെയ്ത ശേഷം

                                    ൫൨0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/548&oldid=164023" എന്ന താളിൽനിന്ന് ശേഖരിച്ചത്