ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എബ്രയർ അതിമഹാനെ ആണയിടുവാൻ വഹിയാഞ്ഞു. ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വൎദ്ധിപ്പിക്കുകയും ചെയ്യും സത്യം ( ) എന്നു തന്നാണ് കല്പിച്ചു. അവനും അപ്രകാരം ദീൎഘമായി ക്ഷമിച്ചു. വാഗ്ദത്ത (പ്പൊരുളെ) കൈക്കലാക്കി. മനുഷ്യർ മാത്രം അതിമഹാനെ ആണയിടുന്നു, ആണ് അവൎക്ക് സകലവാദത്തിൻറെയും തീൎപ്പായി ഉറപ്പിന്നു മതിയാകുന്നു. അതുകൊണ്ടു ദൈവം വാഗ്ദത്തത്തിൻറെ അവകാശികൾക്കു തൻറെ ആലോചന മാറാത്തത് എന്നു പൂൎണ്ണതരമായി കാണിപ്പാൻ ഇച്ഛിച്ചുകൊണ്ട് ആണയാലും കൈയേറ്റു അഭയം പുക്ക് ഓടിയ നാം മുൻകിടക്കുന്ന പ്രത്യാശയെ പിടിച്ചു നില്പാൻ തക്കവണണം മാറ്റം വരുവാനും ദൈവത്തിനു വഞ്ചിപ്പാനും കഴിയാത്ത രണഅടു പ്രമാണങ്ങളാൽ കേമമായ പ്രബോധനം ലഭിപ്പാറാക്കി. ആ പ്രത്യാശദേഹിക്കു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്ക് അകത്തേക്ക് കടക്കുന്നതുമായ നങ്കൂരം പോലെ നമുക്കുണ്ട്. അവിടേക്കു യേശു മുന്നോട്ടുന്നവനായി നമുക്കു വേണ്ടി കടന്നു മെല്ക്കിചെദക്കിൻ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായവൻ തന്നെ. അദ്ധ്യായം ( ) മെലക്കിചെമക്കിൻ പൗരോഹിത്യം ശ്രേഷ്ടം ( ) ലേവ്യരുടെതു ദുൎബ്ബലം( ) നീങ്ങിയതിന്നും നില്പതിന്നും ള്ള ഭേദം. ശെലമിൽ രാജാവും അത്യുന്നതദൈവത്തിൻറെ പുരോഹിതനുമായ ഈ മെല്ക്കിചെദക്കല്ലൊ നിത്യം പുരോഹിതനായ്പാൎക്കുന്നു. രാജാക്കളെ വെട്ടി ജയിച്ചു, മടങ്ങി വരുന്ന അബ്രഹാമെ എതിരേറ്റ് അനുഗ്രഹിച്ചവനും അബ്രഹാം സകലത്തിലും കൊടുത്ത പതാരം വാങ്ങിയവനും നീതിരാജാവെന്നും ശലെം എന്ന ചൊല്ലാൽ സമാധാനരാജാവ് എന്നും ഭാഷാന്തരനാമങ്ങളുള്ളവനും അച്ഛനില്ല, അമ്മയില്ല, വംശാവലി ഇല്ലി; ദിവസാരംഭവും ജീവാവസാനവും ഇല്ലാത്തവനും ആയി, ദേവപുത്രന്നു തുല്യനാക്കപ്പെട്ടവനത്രെ. വംശപിതാവായ അബ്രഹാം കൂടെ കൊള്ളയടെ മീത്തിൽ ദശാംശം കൊടുത്തു വാങ്ങിച്ചവൻ എത്ര വലിയവൻ എന്നു നോക്കുവിൻ. ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവൎക്ക് ജനത്തോടു പതാരം വാങ്ങുവാൻ ധൎമ്മകല്പന ഉണ്ട്. അത് അബ്രഹാമിൻ കടിപ്രദേശത്തിൽ നിന്ന് ഉത്ഭവിച്ച സഹോദരന്മാരോട് ആകുന്നുവല്ലൊ. അവരിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/549&oldid=164024" എന്ന താളിൽനിന്ന് ശേഖരിച്ചത്