ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എബ്രയർ ൧൩. അ.

തിന്ന് വാതില്ക്കു പുറത്തു വെച്ചു കഷ്ടപ്പെട്ടു. ആകയാൽ നാം അവന്റെ ധിക്കാരത്തെ ചുമത്തുകൊണ്ടു, പാളയത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ പോക. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരം ഇല്ലല്ലൊ, വരുവാനുള്ളതിനെ അതെ അന്വേഷിക്കുന്നു. എന്നാൽ അവൻ മൂലം നാം ദൈവത്തിന്നു നിരന്തരം സ്തുതിബലികളെ കഴിക്കുക അതു തന്നാമത്തെ ഏറ്റു പരയുന്ന അധരങ്ങളുടെ ഫലം തന്നെ. നന്മ ചെയ്തയും കൂറ്റായ്മ കാട്ടുകയും മറക്കൊല്ലാ; ഈ വക ബലികളിൽ അല്ലൊ ദേവപ്രസാദം ഉണ്ടാകുന്നു. നിങ്ങളെ നടത്തുന്നവരെ അനുസരിച്ച് അടങ്ങി ഇരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരായി, നിങ്ങളുടെ ദേഹികൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നുവല്ലൊ; ആയത് അവർ ഞരങ്ങീട്ടല്ല. സന്തോഷിച്ചു ചെയ്പാൻ നോക്കുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.

ഞങ്ങൾക്കുവേണ്ടി പ്രാൎത്ഥിപ്പിൻ സകലത്തിലും നല്ലവണ്ണം നടപ്പാൻ ഇഛ്ശിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനോബോധം ഉണ്ടെന്നു ഞങ്ങൾ തേറിയിരിക്കുന്നു സത്യം. ഞാൻ നിങ്ങൾക്ക് അതിവേഗത്തിൽ തിരികെ കിട്ടേണ്ടതിന്നു നിങ്ങൾ ഇതു ചെയ്യേണം എന്നു ഞാൻ വിശേഷാൽ പ്രബോധിപ്പിക്കുന്നു. നിത്യ നിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യേശുവെ മരിച്ചവരിൽനിന്നു മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം ചെയ്യാന്തക്കവണ്ണം സകല സൽക്രിയയിലും യഥാസ്ഥാനപ്പെടുത്തി, നിങ്ങളിൽ തനിക്ക് പ്രസാദം ഉള്ളതിനെ യേശുക്രിസ്തന്മൂലം നടത്തിക്കേണമെ! ഇവന്ന് എന്നെന്നേക്കും തേജസ്സ് ഉണ്ടാവൂതാക ആമെൻ.

അല്ലയൊ സഹോദരന്മാരെ, ഈ പ്രബോധന വാക്യത്തെ പൊറുത്തു കൊൾവിൻ എന്ന് അപേക്ഷിക്കുന്നു ഞാൻ സംക്ഷേപിച്ചല്ലൊ എഴുതിയിരിക്കുന്നു. സഹോദരനായ തിമോത്ഥ്യൻ കെട്ടഴിഞ്ഞു വന്ന പ്രകാരം അറിവിൻ! അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും. നിങ്ങളെ നടത്തുന്നവരെ എല്ലാവരെയും സകല വിശുദ്ധന്മാരെയും വന്ദിപ്പിൻ; ഇതല്യയിൽനിന്നുള്ളവർ നിങ്ങളെ വന്ദിക്കുന്നു; കൃപ നിങ്ങൾ എല്ലാവരോടും ഉണ്ടാവൂതാക ആമെൻ.

൫൩൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/563&oldid=164040" എന്ന താളിൽനിന്ന് ശേഖരിച്ചത്