ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JAMES II.

ന്നവനല്ല; ക്രിയ ചെയ്യുന്നവനായി തീൎന്നു, താൻ ചെയ്യുന്നതിൽ ധന്യനാകും. നാവിന്നു കടിഞ്ഞാണിടാതെ വല്ലവനും സ്വഹൃദയത്തെ വഞ്ചിച്ചുകൊണ്ട് ആരാധനക്കാരനാകുന്നു എന്നു നിരൂപിച്ചാൽ ഇവന്റെ ആരാധന വ്യൎത്ഥം. പിതാവായ ദൈവത്തിന്മുമ്പാകെ ശുദ്ധവും നിൎമ്മലതയും ഉള്ള ആരാധനയൊ അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും തന്നെത്താൻ ലോകത്തിൽനിന്നു കളങ്കമില്ലാത്തവനായി കാത്തിരിക്കുന്നതും അത്രെ.

൨. അദ്ധ്യായം.


പക്ഷപാതം കൂടാത്ത, (൮) സ്നേഹത്താലെ വിശ്വാസം വിളങ്ങുന്നുള്ളു, (൧൪) ക്രിയകൾ കൂടാത്ത വിശ്വാസം ചത്തതു.

ൻ സഹോദരന്മാരെ! തേജസ്സിലായ നമ്മുടെ കൎത്താവാകുന്ന യേശുക്രിസ്തന്റെ വിശ്വാസത്തെ നിങ്ങൾ മുഖപക്ഷങ്ങളോടും ചേൎത്തുകൊള്ളരുതെ. എങ്ങിനെ എന്നാൽ നിങ്ങളുടെ പള്ളിയിൽ രാജസവസ്ത്രം ഉടുത്തു പൊന്മോതിരക്കാരൻ വരികയും മുഷിഞ്ഞ വസ്ത്രമുള്ള ദരിദ്രനും പ്രവേശിക്കയും ചെയ്യുമ്പോൾ, നിങ്ങൾ രാജസവസ്ത്രമുള്ളവനെ നോക്കി, തങ്ങൾ ഇവിടെ ഇരുന്നു കൊണ്ടാലും എന്നും ദരിദ്രനോടു നീ അവിടെ നില്ക്ക അല്ലെങ്കിൽ ഇവിടെ എൻ പാദപീഠത്തിങ്കീഴിൽ ഇരിക്ക എന്നു പരഞ്ഞാൽ; നിങ്ങളുടെ ഉള്ളം തന്നെ ഇടഞ്ഞുപോയി, നിങ്ങൾ ദുൎവ്വിചാരങ്ങളിൻപ്രകാരം ന്യായകൎത്താക്കന്മാരായി, നിങ്ങൾ ദുൎവ്വിചാരങ്ങളിൻപ്രകാരം ന്യായകൎത്താക്കന്മാരായി തീൎന്നില്ലയൊ? എൻ സഹോദരന്മാരെ കേൾപിൻ! ദൈവം ലോകത്തിന്നു ദരിദ്രന്മാരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളും ആകേണ്ടതിന്നു തെരിഞ്ഞെടുത്തില്ലയൊ? നിങ്ങളൊ ദരിദ്രനെ അപമാനിച്ചു, ധനവാന്മാർ നിങ്ങളെ ഹേമിച്ചു നടുക്കൂട്ടങ്ങളിലേക്ക് ഇഴെക്കുന്നില്ലയൊ? നിങ്ങളുടെ മേൽ വിളിച്ച നല്ല നാമത്തെ അവർ തന്നെ ദുഷിച്ചു പറയുന്നില്ലയൊ? എന്നാൽ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്കേണം എന്ന വാക്യപ്രകാരം രാജകീയ ധൎമ്മത്തെ നിങ്ങൾ നിവൃത്തിക്കുന്നു എങ്കിൽ നന്നായി ചെയ്യുന്നു. മുഖപക്ഷം കാട്ടുകിലൊ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ധൎമ്മത്താൽ തന്നെ തെളിഞ്ഞു വരുന്നുവല്ലൊ. എങ്ങിനെ എന്നാൽ യാതൊ

൫൩൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/566&oldid=164043" എന്ന താളിൽനിന്ന് ശേഖരിച്ചത്